സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾഉദാഹരണം
എന്താണ് അത്യാവശ്യം എന്നത് നിർണ്ണയിക്കുക
ലൂക്കോസ് 10-നെ ആസ്പദമാക്കിയ വചനപ്രഘോഷണത്തിലെല്ലാം മർത്തയെക്കുറിച്ചു അത്ര നല്ലതായല്ല പറയുന്നത്. എന്നാൽ, ഒരു നിശ്ചിത സമയത്ത് ഏറ്റവും അത്യാവശ്യമായ ജോലികൾ ഏതെന്ന് തിരിച്ചറിയാൻ പാടുപെടുന്ന നാമെല്ലാവരും കാലാകാലങ്ങളിൽ മർത്തകളാണ്. എന്തായാലും ഒരാൾ അത്താഴം ഉണ്ടാക്കേണ്ടതായിരുന്നു. മാർത്തയുടെ ആതിഥ്യമര്യാദയെ യേശു വളരെയധികം വിലമതിച്ചുകാണും താനും. അത്താഴം പാചകം ചെയ്യുന്നത് പ്രധാനമല്ല എന്നല്ല യേശു വ്യക്തമാക്കിയത്. ആ സമയത്ത് മാർത്തയ്‌ക്കോ അവളുടെ സഹോദരി മറിയയ്‌ക്കോ ചെയ്യാൻ കഴിയുമായിരുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതല്ലായിരുന്നു എന്നാണ്. ആ നിമിഷത്തിൽ ഏറ്റവും അത്യാവശ്യമായത് യേശുവിന്റെ കാൽക്കൽ ഇരുന്നു പഠിക്കുക എന്നതായിരുന്നു.
നാം ഇന്നലെ കണ്ടതുപോലെ, നമ്മുടെ പ്രതിബദ്ധതകളും കർത്തവ്യങ്ങളും പ്രോജക്റ്റുകളും ശേഖരിക്കുന്നത് ഫലപ്രദമായി സമയം കൈകാര്യം ചെയ്യുന്നതിന്റെ ഒരു പ്രധാന ഘട്ടമാണ്. എന്നാൽ നിങ്ങളുടെ എല്ലാ പ്രതിബദ്ധതകളും ശേഖരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്റ്റുകളും കർത്തവ്യങ്ങളും എന്താണെന്ന് നിർണ്ണയിക്കാൻ സമയമായി. ഈ പ്രക്രിയ ഫലപ്രദമാകാൻ നിങ്ങളുടെ ജീവിതത്തിൻറെയും ജോലിയുടെയും ഇപ്പോഴത്തെ അവസ്ഥയിൽ ദൈവം എന്തിലേക്കാണ് വിളിച്ചിരിക്കുന്നത് എന്ന് നിങ്ങൾ വിശ്വസിക്കുന്നു എന്നതിന് ഒരു വ്യക്തത വേണം. ആ വലിയ ആശയവും അതിവിശിഷ്ടമായ ലക്ഷ്യങ്ങളും മനസ്സിൽ വെച്ച് സ്വയം ചോദിക്കുക, "ഒന്നു പൂർത്തിയാക്കിയാൽ, മറ്റെല്ലാം എളുപ്പമാക്കുകയോ കൂടുതൽ ഫലപ്രദമാക്കുകയോ ചെയ്യുന്ന ആ ഒരു കാര്യം എന്താണ്?" ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ ആദ്യം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതാണ്. ഈ ഒരു ദൗത്യം പൂർത്തിയാകുന്നതുവരെ നിങ്ങൾക്ക് കഴിയുന്നതെല്ലാം നിർത്തിവെക്കുക. തുടർന്ന് പ്രക്രിയ വീണ്ടും വീണ്ടും ആവർത്തിക്കുക.
എന്റെ കഴിഞ്ഞ പുസ്‌തകം, കോൾഡ് ടു ക്രിയേയ്റ്റ് , എഴുതുമ്പോൾ അത് വിപണിയിലെത്തിക്കാൻ ചെയ്യേണ്ട ജോലികളുടെ എണ്ണത്തിൽ ഞാൻ തളർന്നുപോയി. എനിക്ക് ഒരു ഏജന്റിനെ കിട്ടണം, ഒരു പ്രസാധകനെ കിട്ടണം, അഭിമുഖം നടത്തണം, 50,000 വാക്കുകൾ എഴുതണം, പുസ്തകം പരസ്യപ്പെടുത്താനുള്ള ഒരു അരങ്ങ് ഉണ്ടാക്കണം, അങ്ങനെ അങ്ങനെ. എന്നാൽ അതിന്റെ തുടക്കത്തിൽ എനിക്കറിയാമായിരുന്നു, എന്നെ കൊണ്ടുപോകാൻ ഒരു ഏജന്റിനെ കിട്ടിയില്ലെങ്കിൽ ഈ പരിപാടിക്കുള്ളിലുള്ള മറ്റൊന്നും നടക്കില്ല. ഒരു ഏജന്റിനെ നേടുക എന്നതായിരുന്നു എന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി. അതിനാൽ എന്നെ ഏറ്റെടുക്കാൻ ഒരു ഏജന്റിനെ കണ്ടെത്തുന്നത് വരെ ഞാൻ ഇതിനെ സംബന്ധിച്ചുള്ള മറ്റെല്ലാം നിർത്തിവെച്ചു.
സത്യം എന്നത്, ഏത് നിശ്ചിത സമയത്തും, വളരെ കുറച്ച് കാര്യങ്ങളും കർത്തവ്യങ്ങളും മാത്രമേ ശരിക്കും അനിവാര്യമായുള്ളു. നിങ്ങളുടെ കയ്യിലെ അത്യാവശ്യമായ രണ്ടോ മൂന്നോ കാര്യങ്ങൾ തിരിച്ചറിയുന്നത് ശീലമാക്കുകയും അവ പൂർത്തിയാകുന്നതുവരെ അവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഒരു ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതൽ ഇല്ലെന്നതിൽ നിങ്ങൾ നിരാശനാണോ? നിങ്ങളുടെ പട്ടികയിലെ പദ്ധതികളുടെ എണ്ണം അമിതമാണോ? ദൈവവചനത്തിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാൻ വേണ്ടത്ര ഊർജ്ജവും സമയവും ഇല്ലാത്തതിനാൽ നിങ്ങൾ ക്ഷീണിതനാണോ? ഇതൊക്കെ ലോകത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളായിരിക്കാം. എന്നാൽ സുവാർത്ത ഇതാണ് - നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തത്ത്വങ്ങൾ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ആ തിരുവെഴുത്തുകളെ വിശദീകരിക്കുകയും ഈ ജീവിതത്തിൽ നിങ്ങൾക്ക് അവശേഷിക്കുന്ന സമയം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനുള്ള അതിവിശിഷ്ഠമായ പ്രായോഗിക ഉപദേശം നൽകുകയും ചെയ്യും!
More