സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾഉദാഹരണം

Time Management Principles From God’s Word

6 ദിവസത്തിൽ 2 ദിവസം

അതിരുകൾ സ്ഥാപിക്കുക

സുവിശേഷങ്ങളിൽ ഉടനീളം, മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിവർ യേശു ശിഷ്യന്മാരിൽ നിന്നും ജനക്കൂട്ടത്തിൽ നിന്നും തന്റെ ശുശ്രൂഷയുടെ തിരക്കുകളിൽ നിന്നും അകന്ന് ഏകാന്തതയിൽ ചെലവഴിച്ച സമയത്തെ വീണ്ടും വീണ്ടും എടുത്തുകാണിക്കുന്നു. ഈ സ്ഥിരം സ്വഭാവത്തെക്കുറിച്ചു സുവിശേഷകന്മാർ പരാമർശിക്കുമ്പോൾ മനസ്സിലാക്കാം - യേശു തന്റെ സമയത്തിന് അതിരുകൾ സ്ഥാപിക്കുന്നതിൽ ഒരു വിദഗ്ദ്ധനായിരുന്നു എന്ന്. അതുപോലെ, നമ്മുടെ സമയം ഫലപ്രദമായി കൈകാര്യം ചെയ്യുകയും ലോകത്തിന് നമ്മുടെ ഏറ്റവും വലിയ സംഭാവന നൽകുകയും ചെയ്യണമെങ്കിൽ, നാമും നമ്മുടെ സമയ പട്ടികയുമായി വ്യക്തമായ അതിരുകൾ സ്ഥാപിക്കണം.

യേശുവിനെപ്പോലെ, പ്രാർത്ഥനയ്‌ക്കും ദൈവവചനം പഠിക്കാനും പതിവായി സമയം നീക്കിവെച്ചുകൊണ്ട് ഇത് ആരംഭിക്കണം (മർക്കോസ് 1:35). പണത്തിന്റെ ദശാംശം എന്ന ആശയം നമ്മളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നവരാണ്. എന്നാൽ നമ്മുടെ സമയം ദശാംശം നൽകുന്നതിനെ സംബന്ധിച്ച് ചിന്തിച്ചിട്ടുണ്ടോ? ജോലിയിൽ നിന്നും വീട്ടിൽ നിന്നുമുള്ള ആവശ്യങ്ങളുമായി നമ്മുടെ പട്ടിക നിറയ്ക്കുകയും പിന്നീട് പ്രാർത്ഥനയിലും ദൈവവചന പഠനത്തിലും സമയം ചിലവഴിക്കാൻ ശ്രമിക്കുകയും ചെയ്‌താൽ, നാം സ്വയം പരാജയത്തിന് തയ്യാറെടുക്കുകയാണ്. നിങ്ങൾ ഈ പഠനത്തിൽ കൂടുതൽ മുന്നോട്ട് പോകുന്നതിന് മുമ്പ്, ദിവസേന പ്രാർത്ഥനയ്ക്കും തിരുവെഴുത്ത് പഠനത്തിനും മാത്രമായി ദശാംശം നൽകുന്ന സമയം നിർണ്ണയിക്കാൻ കുറച്ച് സമയമെടുക്കുക.

ആത്മീയ വിഷയങ്ങൾക്കായി നിങ്ങളുടെ സമയത്തിൽ വ്യക്തമായ അതിരുകൾ നിശ്ചയിച്ചുകഴിഞ്ഞാൽ, വീട്ടിലും ജോലിസ്ഥലത്തും നിങ്ങളുടെ സമയം കൈകാര്യം ചെയ്യുന്നതിന് സമാനമായ സമീപനം സ്വീകരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം, ഒരു പതിവ് ദിനചര്യ എന്റെ "ജോലി-ജീവിത തുലശക്തി" നിയന്ത്രിക്കാൻ എന്നെ സഹായിക്കുന്നു. മിക്കവാറും എല്ലാ ദിവസവും, ഞാൻ പുലർച്ചെ 4:45 ന് ഓഫീസിലേക്ക് പോകുന്നു, വൈകുന്നേരം 4:00 ന് ഞാൻ വീട്ടിലെത്തും. ഇത് സ്ഥിരം പ്രവർത്തി ആയതുകൊണ്ടും ഒരു വ്യക്തമായ അതിരുള്ളതുകൊണ്ടും അതിനുള്ളിൽ എന്റെ ജോലിയെ കേന്ദ്രീകരിക്കാൻ ഞാൻ എന്നെ തന്നെ നിർബന്ധിക്കുന്നു. എന്നുവെച്ചു എന്റെ ജോലി അപ്പോഴേക്കും പൂർത്തിയാകുമോ? തീർച്ചയായും ഇല്ല. എന്നാൽ ഞാൻ 5:00, 6:00, അല്ലെങ്കിൽ 10:00 വരെ ജോലി ചെയ്താലും പൂർത്തിയാകില്ല. പൂർത്തിയാക്കി എന്ന് പറയാൻ ഒന്നിനെപ്പറ്റിയും പൂർണമായി പറയാനാവില്ല. എന്നാൽ ഓഫീസ് ദിനത്തിന്റെ അവസാനം കുറിക്കുന്ന ഒരു വ്യക്തമായ അതിര് ഉണ്ടായിരിക്കുന്നത് എന്റെ ഭാര്യയോടും കുട്ടികളോടും സഭാ കുടുംബത്തോടും കൂടെ ചെലവഴിക്കാൻ എനിക്ക് ധാരാളം സമയം ഉണ്ടെന്ന് ഉറപ്പാക്കുന്നു.

നിങ്ങളുടെ സമയ പട്ടികയിൽ അതിരുകൾ സജ്ജീകരിക്കാൻ നിങ്ങൾ സമയമെടുക്കുന്നില്ലെങ്കിൽ, മറ്റാരെങ്കിലും അത് ചെയ്യും. നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, യേശുവിന്റെ നേതൃത്വം പിന്തുടരുകയും നിങ്ങളുടെ സമയം ചെലവഴിക്കാൻ വ്യക്തമായ അതിരുകൾ വെക്കുകയും ചെയ്യുക. നിങ്ങളുടെ കലണ്ടറിന്റെ നിയന്ത്രണം നേടുന്നതിനും നിങ്ങളുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുമുള്ള ആദ്യപടിയാണിത്.

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

Time Management Principles From God’s Word

ഒരു ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതൽ ഇല്ലെന്നതിൽ നിങ്ങൾ നിരാശനാണോ? നിങ്ങളുടെ പട്ടികയിലെ പദ്ധതികളുടെ എണ്ണം അമിതമാണോ? ദൈവവചനത്തിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാൻ വേണ്ടത്ര ഊർജ്ജവും സമയവും ഇല്ലാത്തതിനാൽ നിങ്ങൾ ക്ഷീണിതനാണോ? ഇതൊക്കെ ലോകത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളായിരിക്കാം. എന്നാൽ സുവാർത്ത ഇതാണ് - നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തത്ത്വങ്ങൾ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ആ തിരുവെഴുത്തുകളെ വിശദീകരിക്കുകയും ഈ ജീവിതത്തിൽ നിങ്ങൾക്ക് അവശേഷിക്കുന്ന സമയം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനുള്ള അതിവിശിഷ്ഠമായ പ്രായോഗിക ഉപദേശം നൽകുകയും ചെയ്യും!

More

ഈ പദ്ധതി നൽകിയതിന് ജോർദാൻ റെയ്‌നറിന് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: http://www.jordanraynor.com/time/