കരുത്തോടെയും ധൈര്യത്തോടെയും ജീവിക്കുക!ഉദാഹരണം

കരുത്തോടെയും ധൈര്യത്തോടെയും ജീവിക്കുക!

8 ദിവസത്തിൽ 7 ദിവസം

"നിങ്ങളെ വളരാൻ സഹായിക്കുന്നതിന് അവൻ സ്വഭാവം നിർമ്മിക്കുന്നു"

നല്ല സ്വഭാവം നമുക്ക് രക്ഷയോടെ ലഭിക്കുന്ന ഒന്നല്ല, മറിച്ച് കാലക്രമേണ പഠിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ്. ക്രിസ്തുവിനെപ്പോലെയുള്ള സ്വഭാവം കെട്ടിപ്പടുക്കാൻ നമ്മെ സഹായിക്കുക എന്നത് ദൈവത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നാണ്. പരിശുദ്ധാത്മാവ് നമ്മിൽ അവിടുത്തെ സ്വഭാവം കെട്ടിപ്പടുക്കുകയും വികസിപ്പിക്കുകയും ചെയ്തുകൊണ്ട് യേശുവിനെപ്പോലെ ആകാൻ നമ്മെ സഹായിക്കുന്നു. ബൈബിൾ ഇതിനെ ആത്മാവിന്റെ ഫലം എന്നു വിളിക്കുന്നു.

“ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” ഗലാത്യർ 5:22-23

വെല്ലുവിളികൾക്കിടയിൽ, നാം ചിലപ്പോൾ നമ്മുടെ സ്വന്തം ശക്തി ഉപയോഗിച്ച് പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ ബുദ്ധിമുട്ടുകൾ മറികടക്കാൻ നമ്മുടെ ക്രിസ്തീയ സ്വഭാവത്തിൽ വിട്ടുവീഴ്ച ചെയ്യാനോ അല്ലെങ്കിൽ "ഒരു കുറുക്കുവഴി സ്വീകരിക്കാനോ" നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നാൽ പരിശുദ്ധാത്മാവിന്റെ ശക്തിയ്ക്കുവേണ്ടി നാം വിളിച്ചപേക്ഷിക്കുമ്പോൾ, സാഹചര്യങ്ങൾ എന്തുതന്നെയായാലും നിർമലതയോടും സത്യത്തോടും സത്യസന്ധതയോടും കൂടെ മുന്നോട്ടുപോകാൻ അവൻ നമ്മെ സഹായിക്കുന്നു.

വിജയത്തിന്റെ കാലങ്ങളിൽ, അതേ ബൈബിൾ നിലവാരങ്ങൾ അതേപടി നിലനിൽക്കണം. സ്വയം സേവിക്കുന്ന അഹങ്കാരവും ധാർഷ്ട്യവും ദൈവം നമ്മുടെ ജീവിതത്തിൽ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്തീയ സ്വഭാവവുമായി നേരിട്ട് ഏറ്റുമുട്ടുന്നു. വാസ്‌തവത്തിൽ, ഓരോ ക്രിസ്‌ത്യാ നിക്കും ദൈവത്തിൽ നിന്നുള്ള പിന്തുണ തുടർന്നും ലഭിക്കുന്നതിന്‌ സൗമ്യത ആവശ്യമാണ്‌.

"സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും." മത്തായി 5:5

നമ്മുടെ വെല്ലുവിളികളെയും വിജയങ്ങളെയും ക്രിസ്തുസമാനമായ സ്വഭാവത്തോടെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ നാം വളരാൻ തുടങ്ങുന്നു. ആത്മാവിന്റെ ഫലത്തെ പ്രയോഗികമാക്കുന്നത് നമ്മുടെ ആത്യന്തിക നന്മയ്ക്കും അവിടുത്തെ ബഹുമാനത്തിനും വേണ്ടി പ്രവർത്തിക്കുന്നുവെന്ന് നാം തിരിച്ചറിയാൻപോലും തുടങ്ങുന്നു. ദൈവത്തോടൊപ്പമുള്ള നമ്മുടെ യാത്രയിൽ നാം എത്രയധികം വളരുന്നുവോ അത്രയധികം ദൈവത്തിന് നമ്മുടെ ജീവിതത്തിൽ കൂടുതൽ അനുഗ്രഹങ്ങൾ ഭരമേൽപ്പിക്കാൻ കഴിയും!

തിരുവെഴുത്ത്

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

കരുത്തോടെയും ധൈര്യത്തോടെയും ജീവിക്കുക!

നിങ്ങൾ ഒരിക്കലും തനിച്ചല്ല. നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തിൽ നിങ്ങൾ 1 ദിവസമോ 30 വർഷമോ ആയിരിക്കട്ടെ, നമ്മെ വെല്ലുവിളിക്കാൻ കഴിയുന്ന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഈ സത്യം ഉറപ്പോടെ നില്ക്കുന്നു. ഈ പദ്ധതിയിൽ ദൈവത്തിന്റെ സഹായം എങ്ങനെ ഫലപ്രദമായി സ്വീകരിക്കാമെന്ന് മനസിലാക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.

More

ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml