കരുത്തോടെയും ധൈര്യത്തോടെയും ജീവിക്കുക!ഉദാഹരണം
"അവന്റെ ദൗത്യം വ്യക്തിപരമാണ്"
സൃഷ്ടിയുടെ ആരംഭം മുതൽ, പരിശുദ്ധാത്മാവ് എല്ലാ തലമുറകളിലും നമ്മുടെ ഇടയിൽ വസിക്കുന്നു.
"ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു." ഉല്പത്തി 1:2
എന്നാൽ യേശു ക്രൂശിലെ തന്റെ പ്രവൃത്തി പൂർത്തിയാക്കുന്നതുവരെ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ ഓരോ വിശ്വാസിക്കും വ്യക്തിപരവും അടുപ്പമുള്ളതും ആയിരുന്നില്ല. പരിശുദ്ധാത്മാവ് അവരുടെ ഇടയിൽ ഉണ്ടെന്നും എന്നാൽ അവരിൽ ഇപ്പോഴും വസിക്കുന്നില്ലെന്നുമായിരുന്നു മരിക്കുന്നതിനുമുമ്പ് യേശു ശിഷ്യന്മാരോടു പറഞ്ഞത്.
"ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിനു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും." യോഹന്നാൻ 14:17-18
തന്റെ മരണത്തിന് തൊട്ടുമുമ്പ് തന്റെ ശിഷ്യന്മാരോടുള്ള യേശുവിന്റെ ആശ്വാസ വാഗ്ദത്തം, അവരുടെ ജീവിതത്തിൽ ജീവിക്കുന്ന പരിശുദ്ധാത്മ സാന്നിധ്യത്തിലൂടെ, താൻ എന്നും ആത്മീയമായി അവരോടൊപ്പം ഉണ്ടായിരിക്കുമെന്നായിരുന്നു. യേശു ആരംഭിച്ച പ്രവൃത്തി പരിശുദ്ധാത്മാവിലൂടെ നമ്മുടെ ജീവിതത്തിൽ തുടരുന്നു. നാല് കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മിലുള്ള പരിശുദ്ധാത്മാവിനെ ഉപയോഗിക്കുന്നു:
1. അവൻ രക്ഷയെ വ്യക്തിപരമായ ഒരു യാഥാർത്ഥ്യമാക്കുന്നു.
2. വിജയകരമായി ജീവിക്കാൻ അവൻ നിങ്ങളെ ശക്തീകരിക്കുന്നു.
3. നിങ്ങളെ വളരാൻ സഹായിക്കുന്നതിന് അവൻ ക്രിസ്തീയ സ്വഭാവം വളർത്തിയെടുക്കുന്നു.
4. അവൻ സകലവും നിങ്ങളുടെ നന്മയ്ക്കുവേണ്ടി ചെയ്യുന്നു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
നിങ്ങൾ ഒരിക്കലും തനിച്ചല്ല. നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തിൽ നിങ്ങൾ 1 ദിവസമോ 30 വർഷമോ ആയിരിക്കട്ടെ, നമ്മെ വെല്ലുവിളിക്കാൻ കഴിയുന്ന ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും ഈ സത്യം ഉറപ്പോടെ നില്ക്കുന്നു. ഈ പദ്ധതിയിൽ ദൈവത്തിന്റെ സഹായം എങ്ങനെ ഫലപ്രദമായി സ്വീകരിക്കാമെന്ന് മനസിലാക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.
More
ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml