ഉയിർപ്പ് തിരുന്നാളിന്റെ കഥഉദാഹരണം

The Story of Easter

7 ദിവസത്തിൽ 7 ദിവസം

ഞായറാഴ്ച്ച
ഈ അത്ഭുത ദിവസം, നമുക്ക് ക്രൂശിനെയും ശൂന്യമായ കല്ലറയെയും അതു നമുക്കു നൽകിയിട്ടുള്ള എല്ലാറ്റിനെയും പറ്റി ധ്യാനിക്കാം. "പോയി മറ്റുള്ളവരെ ശിഷ്യപ്പെടുത്തുക" എന്ന നമ്മെ ഏല്പിച്ചിരിക്കുന്ന കർത്തവ്യത്തെ പറ്റിയും ഈ ദിവസം നാം ധ്യാനിക്കണം. ക്രിസ്തു ശിഷ്യന്മാർക്കു കൊടുത്തിട്ടുപോയ സുവിശേഷം മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുള്ള കൃപയുടെ സുവർത്തയായിരുന്നു. കൂടുതൽ ശിഷ്യന്മാരെ ഉണ്ടാക്കുവാനും ഫലം പുറപ്പെടുവിക്കുവാനും പ്രാപ്തരാക്കിയിട്ടായിരുന്നു അവൻ ശിഷ്യന്മാരെ വിട്ടു പോയത്. അവർ ശിഷ്യന്മാരാക്കിയവർ വീണ്ടും ശിഷ്യന്മാരെ ഉണ്ടാക്കി. ഈ പ്രവർത്തനം രണ്ടായിരം വർഷമായി നടന്നു കൊണ്ടിരിക്കുന്നു. പക്ഷെ തലമുറകൾ കഴിയുംന്തോറും പ്രത്യേകിച്ച് നമ്മുടെ തലമുറയിൽ ചിലപ്പോൾ നാം പ്രചരിപ്പിക്കുന്ന സുവിശേഷം ദുർബ്ബലമായ സുവിശേഷമായി പരിവർത്തനം ചെയ്യപ്പെട്ടുപോകുന്നു. ശരിക്കുള്ള ഫലം കായ്ക്കുന്നതിനുപകരം നാം വിത്തില്ലാത്ത മുന്തിരി കൃഷി ചെയ്യുവാൻ ശ്രമിക്കുന്നു. നാം പ്രാപിച്ച കൃപയ്ക്കായി ദൈവത്തെ ആരാധിക്കുകയും നന്ദി പറയുകയും ചെയ്യുമ്പോൾ, ആ കൃപ മറ്റുള്ളവരിലേക്ക് പകരുന്നതിനും യേശു ഏൽപ്പിച്ച ദൗത്യം കൂടുതൽ വെല്ലുവിളിയോടെ ഏറ്റെടുക്കുന്നതിനു വേണ്ടിയും പ്രാർത്ഥിക്കുക.
ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

The Story of Easter

നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.

More

ഈ പ്ലാൻ നൽകിയതിന് Life.Church -നോട് നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.Life.Church