ഉയിർപ്പ് തിരുന്നാളിന്റെ കഥഉദാഹരണം
ബുധനാഴ്ച്ച
യേശുവിന് അവസാനമായി ഒരു പ്രാർത്ഥന ഉണ്ടായിരുന്നു. അടുത്തദിവസം താൻ അഭിമുഖീകരിക്കേണ്ടിവരുന്ന കാര്യങ്ങൾ എന്താക്കെയാണെന്ന് യേശുവിനറിയാമായിരുന്നു. എന്നിട്ടും അവന്റെ അവസാനത്തെ പ്രാർത്ഥന അവനു വേണ്ടി ആയിരുന്നില്ല. പിന്നെയോ അവന്റെ അനുയായികൾക്ക് വേണ്ടിയായിരുന്നു, അതായത് നമുക്കെല്ലാവർക്കും വേണ്ടിയായിരുന്നു. യേശുവിന്റെ പ്രാർത്ഥന നമുക്കു ദൈവഹിതത്തിലേക്കുള്ള ഒരു അത്ഭുതകരമായ ജാലകം ആണ്. ഈ ആഴ്ച യേശുവിന്റെ പ്രാർത്ഥനയ്ക്ക് ഒരു ഉത്തരമാകുക. അതിനായി അവന്റെ പ്രാർത്ഥനയുടെ ഓരോ വരിയിലൂടെയും സഞ്ചരിക്കുക. ക്രിസ്തുവിന്റെ പുനരുത്ഥാനം ലോകമെമ്പാടും ഒരുമിച്ച് ആഘോഷിക്കുന്ന ഈ വാരാന്ത്യത്തിൽ, നമുക്കു ദൈവവുമായും തമ്മിൽത്തമ്മിലും ഒന്നിക്കുന്നതിനു ശ്രമിക്കാം. ലോകം അവന്റെ മഹത്വം കാണട്ടെ എന്ന യേശുവിന്റെ പ്രാർത്ഥന നിങ്ങളുടെയും പ്രാർത്ഥന ആയിരിക്കട്ടെ. നമ്മുടെ ഒരുമയും ദൈവസ്നേഹവും വഴി ലോകം അവന്റെ മഹത്വം മനസ്സിലാകട്ടെ.

തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.
More
ഈ പ്ലാൻ നൽകിയതിന് Life.Church -നോട് നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.Life.Church