ഉയിർപ്പ് തിരുന്നാളിന്റെ കഥഉദാഹരണം

The Story of Easter

7 ദിവസത്തിൽ 6 ദിവസം

ശനിയാഴ്ച്ച
ഒരു സ്ത്രീ അവളുടെ സുഗന്ധതൈലഭരണി ഉടച്ചു മുഴുവൻ തൈലവും യേശുവിന്റെ ശിരസ്സിൽ ഒഴിച്ചു. അവൾ വിലമതിച്ചിരുന്നത് മുഴുവനായും അവൾ ചിലവഴിച്ചു. ഭരണി ഉടച്ചതുവഴി അവൾ തനിയ്ക്കായി അപ്പോഴത്തേയ്ക്കോ ഭാവിയിലേയ്ക്കോ എന്തെങ്കിലും ബാക്കി വയ്ക്കുവാനുള്ള സാഹചര്യം ഒഴിവാക്കിക്കളഞ്ഞു. അതായതു തനിക്കുള്ളതെല്ലാം, ഭൂതവും വർത്തമാനവും ഭാവിയും എല്ലാം അവനു കൊടുത്തു എന്നു നമുക്കു മനസ്സിലാക്കാം. ജനങ്ങൾ അവളുടെ ശ്രേഷ്ഠമായ സ്നേഹത്തെ എന്നും ഓർക്കുമെന്ന് യേശു പറഞ്ഞു. അന്ത്യ അത്താഴസമയത്തും അതേ വാക്കുകൾ ആവർത്തിക്കപ്പെട്ടു. അവന്റെ ശരീരം നുറുക്കി അവന്റെ രക്തം നമുക്ക് വേണ്ടി ചൊരിഞ്ഞു. "എന്റെ ഓർമക്കായി ഇത് ചെയ്യുക" എന്നു യേശു പറഞ്ഞത് വായിക്കുമ്പോൾ അതിനെ വെറും അപ്പവും മുന്തിരിച്ചാറുമായി ചിത്രീകരിക്കരുത്. ഈ കൂട്ടായ്മ നമ്മെ അവനിലേക്ക് വിളിക്കുന്നതിന്റെ അടയാളമായി കരുതുക. അവൻ ചെയ്തതുപോലെ ചെയ്യുവാൻ നമ്മോടും ആവശ്യപ്പെടുന്നു. അവൻ മുറിക്കപ്പെടുകയും ചീന്തപ്പെടുകയും ചെയ്തു. അതായതു തന്നെ മുഴുവനായും നമുക്ക് തന്നു. യേശു ചെയ്തതത് ഓർമിക്കുമ്പോൾ അതൊരു അനുഷ്ഠാനമല്ല പിന്നെയോ അതൊരു സ്മാരകമാണെന്ന് എന്ന് മനസിലാക്കുക. മുറിക്കപ്പെടുകയും ചീന്തപ്പെടുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ എങ്ങനെ ആയിരിക്കണമെന്ന് ചിന്തിച്ചു നോക്കൂ.
ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

The Story of Easter

നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.

More

ഈ പ്ലാൻ നൽകിയതിന് Life.Church -നോട് നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.Life.Church