ഉയിർപ്പ് തിരുന്നാളിന്റെ കഥഉദാഹരണം
ചൊവ്വാഴ്ച്ച
മുന്തിരിത്തോട്ടത്തിന്റെ ഉപമയിൽ നമ്മൾ ആരാണെന്ന് സ്വയം മനസ്സിലാക്കേണ്ടതുണ്ട്. നമ്മൾ ശിഖരങ്ങളാണ്. മുന്തിരി വള്ളിയായ യേശുവിനോടു ചേർന്നു നിൽക്കുക എന്നതാണ് നമ്മുടെ ഒരേ ഒരു ജോലി. അങ്ങനെ ചെയ്യുന്നതിലൂടെ ഫലം പുറപ്പെടുവിക്കുക എന്ന നമ്മുടെ ഏക ജീവിതോദ്ദേശം നിറവേറ്റപ്പെടും. അക്ഷരാർത്ഥത്തിൽ മുന്തിരിത്തോട്ടത്തിലെ ബാക്കി എല്ലാ ജോലികളും തോട്ടക്കാരൻ നിർവഹിച്ചുകൊള്ളും. ഈ തോട്ടക്കാരൻ ഞാനോ നിങ്ങളോ അല്ല, മറിച്ച് അത് ദൈവമാണ്. ശിഖരങ്ങളെന്നനിലയിൽ എപ്പോഴും മുന്തിരിവള്ളിയുമായി ബന്ധപ്പെട്ടിരുന്ന്, അവനെ നമ്മളിലൂടെ പ്രവർത്തിക്കാൻ അനുവദിക്കുകയെന്നതാണ് നമ്മുടെ കർത്തവ്യം. ഇന്നു നിങ്ങൾ ആരാണെന്നും നാം എന്തിനു വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റിയും ധ്യാനിക്കുക - അവ മറ്റൊന്നുമല്ല വസിക്കുക, പറ്റിപ്പിടിക്കുക, ബന്ധിപ്പിക്കുക, മുറുകെപ്പിടിക്കുക - അത്രമാത്രം.

തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.
More
ഈ പ്ലാൻ നൽകിയതിന് Life.Church -നോട് നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.Life.Church