ഉയിർപ്പ് തിരുന്നാളിന്റെ കഥഉദാഹരണം
തിങ്കളാഴ്ച്ച
ഈ ഭാഗം യേശുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ ഏറ്റവും പ്രധാനമായ ഉദ്ദേശങ്ങളിൽ ഒന്നിനെ വ്യക്തമാക്കുന്നു. അതായത് ദൈവത്തിന്റെ ആഗ്രഹം പോലെ നാം എങ്ങനെ ജീവിക്കണം എന്നത് യേശു സ്വയം മനുഷ്യജന്മം എടുത്തു നമുക്കു കാണിച്ചു തന്നു. എന്നെ അനുകരിക്കുക എന്ന് യേശു പറഞ്ഞു. നമുക്ക് അതുപോലെ ജീവിക്കാനുള്ള ശക്തി തരും എന്ന വാഗ്ദാനമാണ് ഈ ആജ്ഞയുടെ ഏറ്റവും അവിശ്വസനീയമായ ഭാഗം. നമ്മുടെ സ്വന്തം ശക്തിയാൽ ദൈവപുത്രനെപ്പോലെ ജീവിക്കാൻ യേശു നമ്മോട് ആവശ്യപ്പെടുന്നില്ല. മറിച്ച് അവൻ തന്റെ പുനരുത്ഥാനത്തിലൂടെ അവന്റെ ശക്തിയിലേക്ക് പ്രവേശിക്കുവാനുള്ള മാർഗം തുറന്നു തരുകയാണ്. ഇന്ന് ക്രിസ്തു കാണിച്ചുതന്ന മാതൃകയെപ്പറ്റി ധ്യാനിക്കുക. മറ്റൊരാളുടെ കാലുകൾ കഴുകുന്നത് നിങ്ങളുടെ ബന്ധങ്ങളിലും സാഹചര്യങ്ങളിലും എങ്ങനെ ആയിരിക്കും? യേശു തന്റെ സ്നേഹിതന്മാർക്കുവേണ്ടി ചെയ്തതുപോലെ മറ്റുള്ളവരെ ഏറ്റവും വിനയത്തോടുകൂടി എങ്ങനെ സേവിക്കാം എന്ന് ചിന്തിക്കുക.

തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
നിങ്ങളുടെ ജീവിതത്തിലെ അവസാനത്തെ ആഴ്ച, അത് അവസാനത്തേതാണ് എന്നറിഞ്ഞുകൊണ്ട് എങ്ങനെ ചിലവഴിക്കും? സ്മരണാർഹമായ നിമിഷങ്ങൾ, നിവർത്തിക്കപ്പെട്ട പ്രവചനങ്ങൾ, തീവ്രമായ പ്രാർത്ഥന, ആഴമേറിയ ചർച്ചകൾ, പ്രതീകാത്മക പ്രവൃത്തികൾ, ലോകത്തെ മാറ്റി മറിക്കുന്ന സംഭവങ്ങൾ ഇവ കൊണ്ടു നിറഞ്ഞതായിരുന്നു യേശു മനുഷ്യരൂപത്തിൽ ഭൂമിയിൽ ഉണ്ടായിരുന്ന അവസാനത്തെ ആഴ്ച. ഈസ്റ്റർ ദിനത്തിനു മുമ്പുള്ള തിങ്കളാഴ്ച തുടങ്ങാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ലൈഫ്.ചർച്ചിൻറെ ഈ ബൈബിൾ പഠനപദ്ധതി, വിശുദ്ധവാരസംഭവപരമ്പരയിലൂടെ നിങ്ങളെ നടത്തുന്നു.
More
ഈ പ്ലാൻ നൽകിയതിന് Life.Church -നോട് നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.Life.Church