ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!ഉദാഹരണം
“ഫലപ്രദമായ ഒരു സാക്ഷിയായിരിക്കുക”
നമ്മുടെ ദൈനംദിന ലോകത്ത് ഫലപ്രദമായ ഒരു സാക്ഷിയാകുന്നത് എങ്ങനെയെന്ന് അറിയുന്നത്, നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർ എന്ത് നിരീക്ഷിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് ആരംഭിക്കുന്നത്. ചെറിയ ഉത്തരം, തീർച്ചയായും, യേശു ആണ്. എന്നാൽ അതിന്റെ അർത്ഥമെന്താണ്?
നാം എങ്ങനെ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതിന്റെ ഉത്തമ മാതൃക യേശു നൽകി. ഇന്നത്തെ നമ്മുടെ ലോകത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ഒരു ലോകത്തിലാണ് യേശു തന്റെ ഭൗമിക ജീവിതം നയിച്ചതെങ്കിലും, അവൻ ദൈവത്തിന്റെ പൂർണ്ണ സ്വഭാവം പ്രതിനിധാനം ചെയ്യുകയും നമ്മുടെ ആധുനിക ലോകത്തിന് പ്രസക്തമായ ഒരു മാതൃക നൽകുകയും ചെയ്യുന്നു.
നമ്മുടെ ജീവിതത്തിൽ വികസിപ്പിക്കാനും മറ്റുള്ളവർ നിരീക്ഷിക്കാനും ദൈവം ആഗ്രഹിക്കുന്നത് അവന്റെ സ്വഭാവമാണ്. യേശുവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തിലൂടെ മാത്രമേ ഇത് നേടാനാകൂ. യേശു പറഞ്ഞു:
“ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല.” യോഹന്നാൻ 15:5
"നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും." യോഹന്നാൻ 15:8
മുന്തിരിവള്ളിയിൽ നിലകൊള്ളുന്ന ഒരു ശാഖ അതിൽനിന്നുതന്നെ ജീവൻ നേടി ഫലം കായ്ക്കുന്നതുപോലെ, നാം ഫലം കായ്ക്കുന്നവരാകണമെങ്കിൽ
അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലൂടെ ദൈവിക സ്വഭാവം മറ്റുള്ളവർ കാണണമെങ്കിൽ നാം ക്രിസ്തുവിൽ നിലനില്ക്കണം.
“ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” ഗലാത്യർ 5:22-23
ദൈവിക സ്വഭാവം അതായത് അവന്റെ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം എന്നിവ - നമ്മിലും നമ്മിലൂടെയും പ്രവർത്തിക്കുമ്പോൾ - നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഫലപ്രദമായ ഒരു സാക്ഷിയായി മാറുന്നു.
യേശുവിന്റെ കാലഘട്ടത്തിൽ ആയിരുന്നതുപോലെ, നമ്മുടെ ജീവിതത്തിലൂടെയുള്ള ദൈവിക സ്വഭാവത്തിന്റെ ബാഹ്യവും സജീവവുമായ പ്രകടനം - ആത്മാവിന്റെ ഫലം – തെറ്റുപറ്റാത്തതാണ്. ഇത് ക്രിസ്ത്യാനികളുടെയും അവിശ്വാസികളുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കുന്നു, ആരെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതും അസാധാരണമല്ല.
“നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൌമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” 1 പത്രൊസ് 3:15
ഒരുക്കമുള്ളവരായിരിക്കുക. നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആരെങ്കിലും നിങ്ങളെ നിരീക്ഷിക്കുകയും നിങ്ങളോട് അന്വേഷിക്കുകയും ചെയ്യാം. രക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ വ്യക്തിപരമായ സാക്ഷ്യവും നിങ്ങളുടെ സ്വന്തം ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ അത്ഭുതകരമായ പ്രവൃത്തിയും ഒരു നല്ല ആരംഭബിന്ദുവാണ്. കൂടാതെ, സകലർക്കും ലഭ്യമാകുന്ന ദൈവസ്നേഹത്തിന്റെയും രക്ഷയുടെയും അത്ഭുതസന്ദേശം ലളിതമായ ശൈലികളിൽ ആർക്കെങ്കിലും മനസ്സിലാക്കികൊടുക്കുന്നതിന് സഹായിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മറ്റൊരു ഉപകരണമാണ് ഈ പുസ്തകം.
ഈ പദ്ധതിയെക്കുറിച്ച്
സന്തോഷവും ഉദ്ദേശ്യവും നിറഞ്ഞ ജീവിതം ബന്ധങ്ങളിലും സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ സംബന്ധിച്ച് നിങ്ങൾ കൂടുതൽ വ്യക്തത തേടുകയാണെങ്കിൽ, നിങ്ങളുടെ അന്വേഷണത്തിനും കണ്ടെത്തലിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഈ പദ്ധതി ഉപയോഗിക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.
More
ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml