ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!ഉദാഹരണം

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

7 ദിവസത്തിൽ 3 ദിവസം

“ദൈവത്തോടുള്ള നമ്മുടെ സ്നേഹം വളർത്തുക”

ഒരു സുഹൃത്തിനോടോ കുടുംബത്തോടോ ഉള്ളതിനേക്കാൾ ദൈവത്തോടുള്ള സ്‌നേഹം വളർത്തിയെടുക്കുന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. അതിന്റെ ഒരു പ്രധാന കാരണം നമുക്ക് ദൈവത്തെ പ്രത്യക്ഷമായി കാണാൻ കഴിയില്ല എന്നതാണ്. അതുകൊണ്ട്, ദൈവത്തോടുള്ള സ്‌നേഹം നിലനിർത്തുന്നതിനും വളർത്തുന്നതിനും വിശ്വാസം ആവശ്യമാണ്.

"വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു." എബ്രായർ 11:1

നമ്മുടെ ഭൗതികനേത്രങ്ങൾ കൊണ്ട് ദൈവത്തെ കാണാൻ കഴിയുന്നില്ലെങ്കിലും, നമ്മുടെ ഹൃദയത്തിൽ നിന്ന് ഒരു യഥാർത്ഥ സ്നേഹം നേരിട്ട് ദൈവത്തിലേക്ക് എത്തിക്കാൻ വിശ്വാസം നമ്മെ അനുവദിക്കുന്നു. ദൈവത്തോടുള്ള നമ്മുടെ സ്നേഹം വളരുന്നതിന്, നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ വിശ്വാസം സജീവമായിരിക്കണം.

നാം ദൈവവചനം വായിക്കുകയും, നമ്മുടെ ജീവിതത്തിലും മറ്റുള്ളവരിലും അവന്റെ സ്നേഹവും ഇടപെടലും നിരീക്ഷിക്കുകയും, പ്രാർത്ഥനയിൽ അവനുമായി കൂട്ടായ്മ പുലർത്തുകയും ചെയ്യുമ്പോൾ, നാം ദൈവത്തെ കൂടുതലായി അറിയാൻ തുടങ്ങുന്നു. ഒരു കാലഘട്ടത്തിൽ കൂടുതൽ അവനെ അറിയുന്നത് നമ്മുടെ ജീവിതത്തിൽ അവനോടുള്ള ഒരു യഥാർത്ഥ പക്വത പ്രാപിക്കുന്ന സ്നേഹത്തെ പരിപോഷിപ്പിക്കുന്നു.

അവനിലുള്ള നമ്മുടെ വിശ്വാസത്തിൽ നിന്ന് ദൈവത്തോടുള്ള ആ സ്നേഹം വളരുന്നത് ആ സ്നേഹം പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു:

"അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു." യാക്കോബ് 2:17

വിശ്വാസത്താൽ ദൈവത്തോടുള്ള നമ്മുടെ സ്നേഹം, പ്രവൃത്തിയിലൂടെ ദൈവത്തോടുള്ള നമ്മുടെ പ്രതിബദ്ധതയോടൊപ്പം ആയിരിക്കുന്നത് വിജയകരമായ, വളരുന്ന ഒരു ബന്ധത്തിന് ആവശ്യമായ രസതന്ത്രമാണ്.

നമ്മുടെ വിശ്വാസം പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഫലമായി ദൈവത്തോടുള്ള നമ്മുടെ സ്നേഹം തീർച്ചയായും വളരുന്നു എന്നു ശരിയായിരിക്കുമ്പോൾ തന്നേ, ഈ, ഈ പ്രവൃത്തികൾ നമ്മോടുള്ള ദൈവത്തിന്റെ സ്നേഹവും പ്രീതിയും നേടിത്തരാൻ കാരണമാകുന്നില്ല എന്നതും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

നാം ദൈവത്തെ അറിയുന്നതിന് വളരെ മുമ്പുതന്നെ ദൈവം നമ്മെ അടുത്തും വ്യവസ്ഥകളില്ലാതെയും സ്നേഹിച്ചിരുന്നു എന്നതാണ് സത്യം. ദൈവസ്നേഹമാണ് : അവനോടും മറ്റുള്ളവരോടും ഉള്ള നമ്മുടെ സ്‌നേഹത്തിന്റെ യഥാർത്ഥ ഉറവിടം

"അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു." I യോഹന്നാൻ 4:19

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

സന്തോഷവും ഉദ്ദേശ്യവും നിറഞ്ഞ ജീവിതം ബന്ധങ്ങളിലും സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ സംബന്ധിച്ച് നിങ്ങൾ കൂടുതൽ വ്യക്തത തേടുകയാണെങ്കിൽ, നിങ്ങളുടെ അന്വേഷണത്തിനും കണ്ടെത്തലിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഈ പദ്ധതി ഉപയോഗിക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.

More

ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml