ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!ഉദാഹരണം

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

7 ദിവസത്തിൽ 1 ദിവസം

"സുവർണ്ണ നിയമം" (മറ്റുള്ളവര്‍ നമ്മോട്‌ എങ്ങനെ പെരുമാറണമെന്നു നാം ഇച്ഛിക്കുന്നുവോ അങ്ങനെതന്നെ നാം അവരോടു പെരുമാറണമെന്ന പ്രമാണം)

ഒരു രാഷ്ട്രീയക്കാരനോ, ബിസിനസ്സ് നേതാവോ, മോട്ടിവേഷണൽ സ്പീക്കറോ അല്ലെങ്കിൽ ഒരു ശരാശരി വ്യക്തിയോ ആകട്ടെ, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ഇടയ്ക്കിടെ സുവർണ്ണ നിയമത്തിന്റെ ഗുണങ്ങളെ പരാമർശിക്കുന്നു. വാസ്തവത്തിൽ, മിക്കവാറും എല്ലാവരും അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്, അതിന്റെ അർത്ഥവും അറിയാം.

“നാം നമുക്കുവേണ്ടി ചെയ്യുന്നതെന്തോ അത്‌ മറ്റുള്ളവർക്കും ചെയ്യുക” എന്നത് സമൂഹത്തിന്റെ അനിവാര്യമായ ഭാഗമാണെന്ന് മിക്ക ആളുകളും സമ്മതിക്കും. പല നിലകളിലും, നമ്മുടെ സംസ്കാരത്തെയും കുടുംബങ്ങളെയും സൗഹൃദങ്ങളെയും ഒരുമിച്ച് നിർത്തുന്നത് ഈ അടിസ്ഥാന ഘടകമാണ്. സുവർണ്ണ നിയമം മറ്റുള്ളവരെ സേവിക്കുന്നതിനും ഔദാര്യം കാണിക്കുന്നതിനും ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുന്നതിനുമുള്ള ഗുണങ്ങൾ പ്രദർശിപ്പിക്കുന്നു.

വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന മുൻഗണനകളിലൊന്നായ സുവർണ്ണനിയമത്തിന്റെ രചയിതാവ് യേശു ആയിരുന്നു. യേശു പറഞ്ഞു:

"മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ.” മത്തായി 7:12

ക്രിസ്ത്യാനികൾ എന്ന നിലയിൽ, നമ്മുടെ വിശ്വാസത്തെ, ദൈവത്തിൽ വെറുതെ വിശ്വസിക്കുന്നതിനുമപ്പുറമുള്ള ഒരു തലത്തിലേക്ക് കൊണ്ടുപോകാൻ ദൈവം നമ്മെ ഓരോരുത്തരെയും വിളിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിച്ചുകൊണ്ട് നാം ഓരോരുത്തരും നമ്മുടെ വിശ്വാസം പ്രാവർത്തികമാക്കുകയും, അങ്ങനെ മറ്റുള്ളവരോട് അവന്റെ സ്നേഹവും കൃപയും കാണിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യണമെന്നതാണ് അവന്റെ ആഗ്രഹം. ഇത് യഥാർത്ഥത്തിൽ സുവർണ്ണ നിയമമനുസരിച്ച് ജീവിക്കുന്നതാണ്.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

സന്തോഷവും ഉദ്ദേശ്യവും നിറഞ്ഞ ജീവിതം ബന്ധങ്ങളിലും സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ സംബന്ധിച്ച് നിങ്ങൾ കൂടുതൽ വ്യക്തത തേടുകയാണെങ്കിൽ, നിങ്ങളുടെ അന്വേഷണത്തിനും കണ്ടെത്തലിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഈ പദ്ധതി ഉപയോഗിക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.

More

ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml