ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!ഉദാഹരണം

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

7 ദിവസത്തിൽ 4 ദിവസം

“മറ്റുള്ളവരിലേക്ക് സ്‌നേഹത്തെ വ്യാപിപ്പിക്കുക”

ദൈവത്തോടുള്ള ക്രിയാത്മകവും വളരുന്നതുമായ സ്‌നേഹം നമ്മുടെ ജീവിതത്തിൽ പ്രവർത്തനക്ഷമമാകുമ്പോൾ,, മറ്റുള്ളവരെ സ്നേഹിക്കാനുള്ള നമ്മുടെ കഴിവും സ്വാഭാവികമായി വളരും. മറ്റുള്ളവരോടുള്ള പക്വമായ സ്നേഹത്തോടൊപ്പം, ആ സ്നേഹം പ്രകടിപ്പിക്കാനുള്ള വർദ്ധിച്ചുവരുന്ന ഒരു ആഗ്രഹവും ഉണ്ടാകുന്നു, അങ്ങനെ ദൈവം നമ്മെ സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യങ്ങളിലൊന്ന് നിറവേറുന്നു:

"നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു." എഫെസ്യർ 2:10

സ്‌നേഹവും പ്രവൃത്തിയും ഒരുമിച്ചു കൊണ്ടുപോകുക എന്നത് ദൈവിക പദ്ധതിയിലുണ്ടായിരുന്നു. നല്ല പ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കാനുള്ള ദൈവത്തിന്റെ മുഖ്യപദ്ധതിയിൽ നമുക്കോരോരുത്തർക്കും സ്ഥാനമുണ്ട്.

ഓരോ തവണയും നാം മറ്റൊരാളുടെ ജീവിതത്തെ ദയയുള്ള ഒരു വാക്കിലൂടെ സ്പർശിക്കുമ്പോഴോ, ഒരു പ്രത്യേക ആവശ്യത്തോട് പ്രതികരിക്കുമ്പോഴോ അല്ലെങ്കിൽ വേദനിക്കുന്ന ഒരു ഹൃദയത്തിന് ശ്രദ്ധ കൊടുക്കുമ്പോഴോ, നാം നമ്മുടെ സ്നേഹം മാത്രമല്ല, അവരോടുള്ള ദൈവസ്നേഹവും നമ്മിലൂടെ പ്രകടിപ്പിക്കുന്നു. ഈ വിധത്തിൽ, അന്ധകാരവും നിരാശയും നിറഞ്ഞ ഒരു ലോകത്തിലേക്ക് ദൈവമഹത്വത്തെ ശോഭയോടുകൂടെ പ്രകാശിപ്പിക്കുന്നതിനുള്ള പ്രധാന പ്രതിനിധികളായി നാം തീ രുന്നു. യേശുവിന്റെ വാക്കുകൾ പരിഗണിക്കുക:

“നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” മത്തായി 5:14-16

നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കു ക എന്നത് യഥാർത്ഥത്തിൽ ദൈവത്തിന്റെ പ്രകാശം നമ്മിലൂടെ പ്രകാശിക്കാൻ അനുവദിക്കുന്നതാണ്. ദൈവ മഹത്വം മറ്റുള്ളവരിലേക്ക് പ്രകാശിപ്പിക്കുന്നതിന് മൂന്ന് പ്രധാന വഴികളുണ്ട്: ഫലപ്രദമായ ഒരു സാക്ഷിയായിരിക്കുക; മറ്റുള്ളവരെ സേവിക്കുക; ക്രിസ്ത്യാനികളുമായുള്ള കൂട്ടായ്മ കൂടുക. ഈ മൂന്ന് വിധത്തിൽ നമ്മുടെ വിശ്വാസം പ്രാവർത്തികമാക്കുന്നത്, ദൈവത്തിന്റെ സ്‌നേഹവും കൃപയും കരുണയും അവന്റെ സകല മഹത്വവും അനുഭവിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കുന്നു.

ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

ലക്ഷ്യം നിറഞ്ഞ ഒരു ജീവിതം നയിക്കുക!

സന്തോഷവും ഉദ്ദേശ്യവും നിറഞ്ഞ ജീവിതം ബന്ധങ്ങളിലും സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണ്. നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ സംബന്ധിച്ച് നിങ്ങൾ കൂടുതൽ വ്യക്തത തേടുകയാണെങ്കിൽ, നിങ്ങളുടെ അന്വേഷണത്തിനും കണ്ടെത്തലിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നതിന് ഈ പദ്ധതി ഉപയോഗിക്കുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈ ഭാഗം.

More

ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml