മഹത്വത്തെ വീണ്ടും അവകാശമാക്കുകഉദാഹരണം

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസത്തിൽ 5 ദിവസം

മഹത്വത്തിൽ നിന്നും മഹത്വത്തിലേക്ക്

ദൈവത്തിന്റെ സാന്നിധ്യമുള്ളിടത്താണ് നിങ്ങൾ അവന്റെ മഹത്വത്തെ അനുഭവിച്ചറിയുന്നത്. യേശുവിന്റെ അനുയായികൾ എന്ന നിലയിൽ,സമർപ്പണത്തോടും,മനഃപൂര്‍വ്വമായും നാം അവന്റെ സാന്നിദ്ധ്യം അനുദിനം മനസിലാക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ദിനാചാരികളായ രാവിലെ ഉറക്കമുണരുക,പല്ല് തേക്കുക എന്നിവയെക്കാൾ വളരെ പ്രാധാന്യമർഹിയ്ക്കുന്നതാണിത്. വേദപുസ്തകം ഒരു ക്രിസ്ത്യാനിയുടെ ജീവിതതിൽ വചന ധ്യാനത്തിൻറെ ആവിശ്യകതയെകുറിച്ചു പ്രത്യേകമായി ഒന്നും പരാമർശിക്കുന്നില്ല എങ്കിലും വചനം പറയുന്നു യേശു പല അവസരങ്ങളിലും തന്റെ മറ്റെല്ലാ പ്രവർത്തികളിൽ നിന്നും പ്രത്യേകം സമയം വേർതിരിച്ചു തന്റെ പിതാവിനോടൊപ്പം സമയം ചെലവഴിച്ചിരുന്നുവെന്നു. ദൈവത്തിന്റെ പുത്രനും ഈ ലോകത്തിന്റെ സ്രഷ്ടാവും,ജഡാവതാരമെടുത്ത ദൈവവും അത് ചെയ്യേണ്ടതുണ്ടെങ്കിൽ,നാമെല്ലാവരും അത് ചെയ്യേണ്ടത് ആവശ്യമാണു.

നാം അവന്റെ സന്നിധിയിൽ ചെലവഴിക്കുന്ന ഈ സമയത്താണ് നാം അവന്റെ മഹത്വത്തെ ദർശിയ്ക്കുന്നതും ആ മഹത്വത്താൽ രൂപാന്തരപ്പെടുന്നതും. നാം രക്ഷിക്കയപ്പെടുന്നതുവരെ,നമ്മുടെ ഹൃദയങ്ങളെയും മനസ്സിനെയും മൂടുയിരുന്ന ഒരു മൂടുപടം നമ്മുക്കുണ്ടായിരുന്നു. യേശുവിലേക്ക് തിരിയുകയും നമ്മുടെ ജീവിതത്തിലെ പരമോന്നത അധികാരസ്ഥാനം അവനു നൽകുകയും ചെയ്യുന്നതിലൂടെ,നമ്മുടെമേൽ ഉണ്ടായിരുന്ന മൂടുപടം നമ്മുടെ നന്മയ്ക്കായി നീക്കിയിരിയ്ക്കുന്നു. ഇപ്പോൾ ആ മൂടുപടം എടുത്തുമാറ്റിയതിനാൽ പരിശുദ്ധാത്മാവ് നമുക്ക് നൽകുന്ന സ്വാതന്ത്ര്യം പൂർണ്ണതയോടെ അനുഭവിക്കാൻ നമുക്ക് കഴിയും,അതോടൊപ്പം ദൈവത്തിന്റെ മഹത്വം നമ്മുടെ ജീവിതത്തിലൂടെ പ്രതിഫലിപ്പിക്കാൻ നാം തുടക്കം കുറിയ്ക്കുന്നു.

നിങ്ങൾ എപ്പോഴെങ്കിലും ഹൈവേയിലുടെയോ,മലഞ്ചെരുവിലൂടെയോ വഴിവിളക്കുൾ ഇല്ലാത്തപ്പോൾ വാഹനം ഓടിച്ചുണ്ടങ്കിൽ എങ്ങനെയാണു റോഡിലോ,വളവുകളിലോ സ്ഥാപിച്ചിരിയ്ക്കുന്ന റിഫ്‌ളക്ടറുകളുടെ പ്രതിഫലന പ്രവർത്തനങ്ങളെങ്ങനെയെന്നു മനസ്സിലായിരിയ്ക്കും. ഒരു റിഫ്‌ളക്ടറിന്മേൽ പ്രകാശം പതിച്ചില്ലെങ്കിൽ അതിൽനിന്നും ഒരു പ്രീതിഫലനവും സംഭവിയ്ക്കാതെ നിഷ്‌പ്രഭമായി തന്നെ ഇരിയ്ക്കുന്നു. എന്നാൽ അതിന്മേൽ പ്രകാശകിരണൽ പതിയ്ക്കുമ്പോഴാണ് അതിൽനിന്നുംമുള്ള പ്രതിഫലനം സംഭവിയ്ക്കുന്നത്,അതുകൊണ്ടാണ് നമ്മുടെ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് പ്രകാശിയ്ക്കുമ്പോൾ നമുക്കതു കാണുവാൻ കഴിയുന്നത്. നാം സൃഷ്ടിയ്ക്കപ്പെടുകയും,വീണ്ടും ജനനം പ്രാപിച്ചതും ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിയ്ക്കാനാണ്. അതിനർത്ഥം നാം ദൈവത്തിന്റെ സന്നിധിയിലേയ്ക്ക് അടുത്തുവരുമ്പോൾ അവന്റെ മഹത്വം നമ്മിൽ പ്രതിഫലിയ്ക്കാൻ തുടങ്ങുകയും അതു നമ്മെ ക്രമേണ അവന്റെ സാദൃശ്യത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. അത് അവിടെ അവസാനിക്കുന്നില്ല. ഇത്തരത്തിലുള്ള രൂപാന്തരീകരണം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിയ്ക്കുന്നു. നാം നമ്മുടെ ചുറ്റുപാടും,നമ്മുടെ ജോലി സ്ഥലങ്ങളിലും,സ്‌കൂളുകളിലേക്കും,കോളേജുകളിലേക്കും പോകുമ്പോൾ അവിടേയ്ക്കു നമ്മോടൊപ്പം ദൈവത്തിന്റെ മഹത്വത്തെയും കൊണ്ടുപോകുന്നവരായി നാം മാറുന്നു. നമ്മുടെ ഈ ലോകത്തിന്റെ എല്ലാ ഇരുട്ടടഞ്ഞ കോണുകളിയേക്കും നാം ദൈവത്തിന്റെ പ്രകാശ പ്രതിഫലിപ്പിയ്ക്കുന്നതിലൂടെ യേശുവിനെ ഈ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലെയ്ക്കും പ്രതിഫലിപ്പിയ്ക്കുന്നു.

നിങ്ങൾ നിങ്ങളെ മഹത്വത്തിൽനിന്നും മഹത്വത്തിലേയ്ക്ക് കൊണ്ടുപോകുവാൻ തയ്യാറാണോ?

പ്രതിജ്ഞ:ഞാൻ ദൈവത്തിന്റെ മഹത്വത്തെ പ്രതിഫലിപ്പിയ്ക്കുന്നവനുക്കുന്നു. ഞാൻ ദൈവത്തിന്റെ മഹത്വ വാഹകനും അതിന്റെ ശോഭയെ പരത്തുന്നവരുമാകുന്നു.

തിരുവെഴുത്ത്

ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

മഹത്വത്തെ വീണ്ടും അവകാശമാക്കുക

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://instagram.com/wearezion.in/