മഹത്വത്തെ വീണ്ടും അവകാശമാക്കുകഉദാഹരണം
മാലിന്യത്തിലെ മഹത്വം
ഇന്നത്തെ വേദഭാഗം സാധാരണമാകയാൽ നിങ്ങൾക്കത് പെട്ടെന്ന് വായിക്കാൻ കഴിയും,എന്നാൽ അത് വീണ്ടും മനസിരുത്തി വായിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,ഇത്തവണ വളരെ സാവധാനത്തിലും അവിടെ പരാമർശിച്ചിരിക്കുന്ന എല്ലാ പേരുകളിലേക്കും ഊന്നൽ കൊടുത്തു വായിക്കുക. നിങ്ങൾക്കു പരിചിതമായതും,സുപരിചിതവുമായ ചില പേരുകൾ അവിടെയുണ്ട്. നിങ്ങൾക്ക് സമയമുണ്ടെങ്കിൽ ഉല്പത്തി,പുറപ്പാട്,രാജാക്കന്മാരുടെയും,പ്രവാചകന്മാരുടെ പുസ്തകങ്ങളിലേക്കുകൂടി കണ്ണോടിയ്ക്കാൻ ശ്രമിക്കുക,അവിടെ അവരോരുത്തരുടേയും ജീവിത കഥകൾ വളരെ വിശദമായി പ്രതിപതിച്ചിരിയ്ക്കുന്നത് നിങ്ങൾക്കു കാണാൻകഴിയും. അവരുടെ കഥകൾ വളെര അപ്രീതിഷവും,ദൈവിക മഹത്വത്തിന് പുറത്തുമാകുന്നു. സത്യത്തിൽ അവരുടെ കഥകൾ സ്പഷ്ടമായും ലജ്ജാകരമാകുന്നു! യാക്കോബിന്റെ മകനായ യഹൂദ തന്റെ മരുമകളെ വേശ്യയാണെന്ന് കരുതി അവളോടൊപ്പം ശയിക്കുകയും അവളിൽ അവനു ജനിച്ച ഇരട്ടക്കുട്ടികളിൽ ഒന്നിനെ വംശാവലി പട്ടികയിൽ ചേർത്തു. രാഹാബ് എന്ന സത്രക്കാരി/വേശ്യ ഈ വംശാവലി പട്ടികയിൽ ഇടം നേടിയപ്പോൾ,ബോവസിനെ വിവാഹം കഴിച്ച യെഹൂദകുലത്തിലല്ലാത്ത രൂത്തും ഈ കുടുംബ പരമ്പരയിൽ എത്തപ്പെടുന്നു. പരാമർശിക്കപ്പെട്ട രാജാക്കന്മാരിൽ പലരുംവളരെഗുരുതരമായ പാപങ്ങൾ ചെയ്യുകയും ഇസ്രായേൽ ജനതയെ വളരെയധികം പാപത്തിലേക്കും അധഃപതനത്തിലേക്കും വിഗ്രഹാരാധനയിലേക്കും നയിക്കുകയും ചെയ്തവരാകുന്നു. ഇത്രയും നാനാവർണ്ണാഭമായ പൂർവ്വകാലമുള്ള ആളുകൾ ദൈവപുത്രനായ യേശുവിന്റെ കുടുംബ വംശാവലിയിൽ അംഗങ്ങളായി മാറിയതിൽ അതിശയിക്കാനുണ്ടോ?
സത്യസന്ധമായി പറഞ്ഞാൽ,അത്തരത്തിലുള്ള ഒരു യേശിവിനെയാണ് അറിയിക്കപ്പെട്ടിരിയ്ക്കുന്നത്. പാപികളുടോപ്പം ചങ്ങാത്തമുള്ളവനും,സമൂഹത്തിലെ ഏറ്റവും നിന്ദിതരോടൊപ്പം ഭക്ഷണം പങ്കിട്ടു കഴിച്ചവനും. തന്റെ അടുക്കൽ രോഗസൗഖ്യത്തിനായി ചെന്ന അനേകം രോഗികളെയും പീഡിതരെയും തൊട്ടു സൗഖ്യമാക്കിയവൻ. തന്റെ മുന്പിലെത്തിയ ഒരു വ്യക്തി മുതൽ ഒരു വലിയ സമൂഹത്തിലെ സകലരുമായും അനായാസമായി ഇടപെടുവാൻ കഴിയുന്ന ഒരു ആചാര്യന്‍. മനുഷ്യരെ അവരുടെ ഏറ്റവും നീചവും,അവഗണിയ്ക്ക്യപ്പെട്ടതും,അവരുടെ ഏറ്റവും സങ്കടകരമായ അവസ്ഥയിലും അവരുടെ അടുക്കലേയ്ക്ക് ഇറങ്ങിച്ചെന്നു അവരെ മകന്റെയും മകളുടെയും പദവിയിലേക്ക് ഉയർത്തുന്നതാണ് അവന്റെ പ്രത്യേകത. പൈശാചിക ബാധയിൽ നിന്നും യേശുവിനാൽ വിടുവിയ്ക്കപ്പെട്ട മഗ്ദലക്കാരത്തി മാറിയ അവനെ അനുഗമിച്ചവരിൽ ഒരാളാണ്. ജൂത നികുതി പിരിവുകാരിൽ ഏറ്റവും നിന്ദിക്കപ്പെട്ട മത്തായി തന്റെ സംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു. നുണയനും കപടനുമായ യൂദാസ് മൂന്നുവർഷത്തോളം അദ്ദേഹത്തോടൊപ്പം വളരെ ചേർന്ന് പ്രവർത്തിച്ചവരിൽ ഒരളായിരുന്നു. അവന്റെ പ്രധാന സംഘത്തിലൊരാളായ ശിമോൻ,യേശുവിന്റെ ദുർഘട സമയത്തുപോലും അവനെ തള്ളിപറഞ്ഞെങ്കിലും,പിന്നെത്തേതിൽ സുവിശേഷത്തിന്റെ ഏറ്റവും വലിയ വാഹകരിൽ ഒരാളായി പുനഃസ്ഥാപിക്കപ്പെട്ടു.
നിങ്ങൾ ദുശ്ശീലങ്ങളിൽ അടിമപെട്ടതുകാരണമോ,വഴിതെറ്റി പോയതുകാരണമോ അല്ലെങ്കിൽ പാപംനിറഞ്ഞ മുന്കല പ്രവർത്തികൾ കാരണമോ ഒരുപക്ഷെ നിങ്ങൾ നിങ്ങൾതന്നെ ദൈവകുടുംബത്തിൽ നിന്നും അയോഗ്യരാക്കിയിരിക്കാം. എന്നാൽ യേശു നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ,അവൻ നിങ്ങളുടെ മലിനതകളെ കഴുകി മഹത്വപൂർണ്ണമായൊരു പദവിയിലേക്ക് കൊണ്ടുവരും. നിങ്ങളുടെ ജീവിതകഥ അവന്റെ ഏറ്റവും വലിയ കലാസൃഷ്‌ടിയായിമാറും. കാൽവരിയിലെ ആ ക്രൂശിൽ ചൊരിയപ്പെട്ട അവന്റെ രക്തത്തിന്റെ ശക്തിയാൽ നിങ്ങളുടെ മലിനതകൾ കഴുകിമാറ്റപ്പെട്ടു.
അവനു മാത്രമേ നമ്മൾ ഉടഞ്ഞുപോയ അവസ്ഥയിൽ നിന്നും നമ്മെ വാരിയടുക്കാനും അവയെ യോജിപ്പിച്ചു മഹത്വമേറിയ അവസ്ഥയിൽ എത്തിക്കാനും കഴിയു. നിങ്ങൾ നിങ്ങളെത്തന്നെ മറന്നുപോകരുത്. നിങ്ങൾ ദൈവ കുടുംബത്തിലെ അംഗങ്ങളാകുന്നു,അവൻ നിങ്ങളെ സ്നേഹിക്കുന്നു. അവനിൽ നിന്നും അവന്റെ കുടുംബത്തിൽ നിന്നും നിങ്ങളെ അകറ്റുന്ന സകല പ്രവർത്തികളിൽനിന്നും മനസാന്തരപ്പെടുക. അവൻ നിങ്ങളെ വീണ്ടും ആശ്ലേഷിയ്ക്കുവാൻ അവനെ അനുവദിക്കുക!
പ്രതിജ്ഞ: ഞാൻ ദൈവത്തിന്റെ കുഞ്ഞാണ്. ഞാൻ ന്യൂനതകാളുള്ള ഒരാളാണ്,എന്നാൽ പരിപൂർണ്ണനായ ഒരു പിതാവിനാൽ ഞാൻ സ്നേഹിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://instagram.com/wearezion.in/