മഹത്വത്തെ വീണ്ടും അവകാശമാക്കുകഉദാഹരണം

മഹത്വത്തെ വീണ്ടും അവകാശമാക്കുക

5 ദിവസത്തിൽ 1 ദിവസം

മഹത്വം

ക്രൈസ്‌തവലോകത്തിൽ പലപ്പോഴും ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് മഹത്വം,ഇതിന്റെ യഥാർത്ഥ അർത്ഥമെന്താണെന്ന് സ്വയം മനസിലാക്കുവാനായി ശ്രേമിച്ച നിങ്ങൾ ഒരുപക്ഷെ ആശയക്കുഴപ്പത്തിലായിരിക്കാം. ഈ വാക്കിന്റെ അർത്ഥമെന്താണെന്നു മനസിലാക്കുകയും അപ്പോൾത്തന്നെ അതിന്റെ ആധിക്യത്തിന്റെ അടയാളങ്ങളെ അവഗണിക്കുകയും ചെയ്ത അനേകംപേരിൽ നിങ്ങലൊരാളായിരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ തിരെഞ്ഞെടുത്തത് എന്തുതന്നെയയാലും,ഒരു പ്രശ്നവുമില്ല. മഹത്വം എന്നത് ദൈവത്തെ വിശേഷിപ്പിയ്ക്കുന്ന ഒരു പദവും,ദൈവത്തെ മാത്രം വിശേഷിപ്പിയ്ക്കുന്നതുമായും നിലകൊള്ളുന്നു.നമ്മുടെ ജോലിസ്ഥലത്തോ അല്ലെങ്കിൽസ്കൂളിലോ നാം അസാധാരണമായ എന്തെങ്കിലും ചെയ്യുമ്പോൾ,പലപ്പോഴും നമുക്ക് ചില അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്. യുദ്ധത്തിന്റെയും പിടിച്ചടക്കലിന്റെയും പശ്ചാത്തലത്തിൽ സാദാരണ പരാമർശിച്ചു നാം കേൾക്കുന്ന ഒരു വാചകമാണ് "നോ ഗട്ട്സ് നോ ഗ്ലോറി" (സാഹസം ഇല്ലത്തെ വിജയം സാധ്യമല്ല).

മഹത്വം എന്ന വാക്കിന്റെ യവനയാ പദമായാ "ഡോക്‌സാ" അക്ഷരാർത്ഥത്തിൽ ശക്തിയേറിയത് എന്നാണ് അർത്ഥമാക്കുന്നത്,ഇത് എന്തിന്റെയെങ്കിലും ആന്തരിക മൂല്യത്തെയോ,സത്തയെയോ,പ്രകൃതിയെയോ ചൂണ്ടിക്കാട്ടുന്നു. മഹത്വം എന്ന വാക്ക് ദൈവത്തെ വിശേഷിപ്പിയ്ക്കുവാൻവേണ്ടി മാത്രമേ കഴിയൂ,അതിനുകാരണം അവൻ മാത്രമാണ് യഥാർത്ഥത്തിൽ അതിന് യോഗ്യൻ. ദൈവത്തിന്റെ ശക്തി,അവന്റെ മഹത്വം,അവന്റെ അനുകമ്പ,അവന്റെ ബലം,അവന്റെ സൃഷ്ടിയിലെ വൈദഗ്ത്യം,അവന്റെ പരമോന്നമായ ഇച്ഛാശക്തി,മനുഷ്യരോടുള്ള അവന്റെ കരുണ (ചിലത് മാത്രം പരാമർശിക്കുന്നു) എന്നിവയാണ് ദൈവത്തെ മാത്രം മഹത്വത്തിന് പരിപൂർണ്ണമായും യോഗ്യനാക്കുന്ന ചില സവിശേഷതകൾ.

അപ്പോസ്തലനായ യോഹന്നാൻ യേശുവിനെ കുറിച്ച് എഴുതിയത്,വചനം ജഡമായിത്തീർന്നു നമ്മുടെ ഇടയിൽ പാർത്തു എന്നാണ്. "ഷെക്കിനാ" എന്ന എബ്രായ പദം ദൈവത്തിന്റെ തേജസ്സിനെ വർണ്ണിയ്ക്കാൻ ഉപയോഗിക്കുന്നു,ഈ വാക്യത്തിൽ യേശു ഭൂമിയിൽ വന്നപ്പോൾ അവന്റെ തേജസ്സും (ഷെക്കീന),കൃപയും സത്യവും നിറഞ്ഞ ദൈവപുത്രന്റെ തേജസ്സും ഞങ്ങൾ കണ്ടുവെന്ന് പറയുന്നു. ദൈവിക സാന്നിദ്യത്തിൽവളരെപ്രൗഢമായി പ്രീതിഫലിയ്ക്കുന്ന മഹത്വത്തെയാണ് ഷെക്കീന എന്നതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. അത് നമ്മുടെ കാടുകയറിയ സ്വപ്‌നങ്ങൾക്കും,ഇനിയും മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആഡംബരത്തെകുറിച്ചും,വിനോദങ്ങളെക്കുറിച്ചുമുള്ള ആശയങ്ങൾക്കും അപ്പുറമാണ്. രാജാധിരാജാവിനും,കാർത്തികർത്താവിനും മാത്രം അർഹതയുള്ള മഹത്വമാണത്.

നിങ്ങൾ ആരായിരുന്നാലും എവിടെയായിരുന്നാലും എന്ത് തന്നെ ചെയ്തൊരാളാണെങ്കിലും ഇന്ന് നിങ്ങൾക്ക് യേശുവിനെ നിങ്ങളുടെ ജീവിതത്തിലേക്ക് തിരികെ ക്ഷണിക്കുവാനുള്ള ഒരവസരമുണ്ട്,അവൻ നിങ്ങളുടെ അടുത്തേയ്ക്കു വരുമ്പോൾ അവൻ നിങ്ങളുടെ ഉള്ളിൽ വസിയ്ക്കുവാനായി വരുന്നു. അവൻ എവിടെയായിരിയ്ക്കുന്നുവോ അവിടെ നാം അവന്റെ മഹത്വത്തെ കാണും. നിങ്ങളുടെ കഴിവിനപ്പുറം അവൻ നിങ്ങളെ ശാക്തീകരിക്കുമ്പോൾ അത് നിങ്ങളുടെ ജോലിയിൽ പ്രകടമാകുന്നത് നിങ്ങൾ കാണും. നിങ്ങളുടെ അക്ഷമയുള്ള സ്വാഭാവത്തെ മനസിലാക്കി നിങ്ങളുടെ കുഞ്ഞു നിങ്ങളോടു ക്ഷമിക്കുമ്പോൾ നിങ്ങളുടെ ഭവനത്തിൽ അതു കാണും. പ്രത്യേകിച്ച് ഒരു അപരിചിതൻ നിങ്ങളുടെ ബുദ്ധിമുട്ടുള്ള സമയത്ത് നിങ്ങളോടു കാണിയ്ക്കുന്ന ദയയിൽ നിങ്ങളത് കാണും. യേശു എവിടെയുണ്ടോ അവിടെ അവന്റെ മഹത്വം വെളിപ്പെട്ടുവരുന്നു. നിങ്ങൾക്ക് ഒരുപക്ഷെ ചില പ്രശംസകൽ ലഭിച്ചേക്കാം,എന്നാൽ നിങ്ങൾ ദൈവത്തിനു കൊടുക്കണേണ്ട മഹത്വം അവനു കൊടുക്കുകത്തന്നെ വേണം!

പ്രതിജ്ഞ: യേശു,ഇമ്മാനുവേൽ നീ എന്റെ കൂടെ വസിയ്ക്കുന്ന ദൈവമാണ്,നീ എല്ലാ തലങ്ങളിലും മഹത്വമുള്ളവനാണ്!

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

മഹത്വത്തെ വീണ്ടും അവകാശമാക്കുക

നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

More

ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://instagram.com/wearezion.in/