മഹത്വത്തെ വീണ്ടും അവകാശമാക്കുകഉദാഹരണം
അമാനുഷികതയിലെ മഹത്വം
യേശുവിന്റെ ജനനം ഒരു മാലാഖ മറിയത്തെ അറിയിച്ചതു മുതൽ കിഴക്കുനിന്നുള്ള മൂന്ന് ജ്ഞാനികൽ അവനെ വന്നു കാണുന്നതുവരെയുള്ള മുഴുവൻ ക്രിസ്തുമസ് സംഭവങ്ങളും അമാനുഷികതകൽ നിറിഞ്ഞ വിവരണങ്ങളാണ്. ഒന്ന് ചിന്തിച്ചു നോക്കു,ഒരു പിതാവാകാൻ പോകുന്ന വ്യക്തിയ്ക്ക് ആസന്നമാകുന്ന ആപത്തുകളെക്കുറിച്ചു മുന്നറിയിപ്പ് നൽകാൻ മാലാഖമാർ അവനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നു,മൂന്ന് ജ്ഞാനികൾ ആകാശത്തിലെ അടയാളം നോക്കി അവനെ കാണാൻ അതിനെ പിന്തുടരുന്നു,ആടുമേയ്ക്കാൻ പുറത്തെ മലഞ്ചരിവിലായിരുന്ന സാധാരണക്കാരാ ഇടയൻമാരോടു മാലാഖമാർ പ്രത്യക്ഷപ്പെട്ടു പറയുന്നു അവരെയെല്ലാം രക്ഷിയ്ക്കുന്ന രക്ഷകൻ ജനിച്ചുവെന്നു. ഇത് എത്രമാത്രം അസാധാരണമാണെന്ന് വിവരിക്കാൻ വാക്കുകളില്ല. ഈ സാധാരണക്കാരായ മനുഷ്യരോട് അവർ സാധാരണ അറിഞ്ഞിപോന്ന യാഥാർത്ഥിയ്‌നകൾക്കപ്പുറത്തു അവരെ ചിലതു അറിയിക്കുകയായിരുന്നു. ആ അറിവ് അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു എന്തുകൊണ്ടെന്നാൽ അവർക്കു അനുസരിയ്ക്കാനൊരു മനസുണ്ടായിരുന്നു. യോസേഫ് ദൂതൻ പറഞ്ഞതനുസരിച്ചു,മറിയയെ ഭാര്യയായി സ്വീകരിച്ചു. ഇടയന്മാർ ദൂതന്മാർ പറഞ്ഞതനുസരിച്ചു,രക്ഷകനായി പിറന്ന നവജാത ശിശുവിനെ പോയി ആരാധിച്ചു. രാജാധിരാജനെ ആരാധിക്കുവനായി മൂന്ന് രാജാക്കന്മാരും ലോകത്തിന്റെ ഒരുകോണിൽ നിന്നും മറ്റേ കോണിലേയ്ക്ക് യാത്ര തിരിച്ചു.
നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ,നമ്മൾ പലപ്പോഴും സ്വഭാവികമായി നടക്കുന്ന പല കാരിയങ്ങളുടെയും പുറകിൽ വളരെയധികം സമയം ചിലവഴിക്കുകയും അമാനുഷികമായി നമ്മുടെ ചുറ്റും നടുക്കുന്നത് മനസ്സിലാക്കതെയും ജീവിയ്ക്കുന്നു. അമാനുഷികതയെ മനസ്സിലാക്കി ജീവിയ്ക്കുന്നവർ ഭൂമിയെക്കുറിച്ചും അവിടെയുള്ള ആവശ്യങ്ങളെയും കുറിച്ചും അറിവില്ലാത്തവരല്ല,എന്നാൽ ഭൂമിയിൽ ഞെടിയിടയിൽ സ്പർശിക്കുന്ന സ്വർഗ്ഗത്തിന്റെ കാഴ്ചകൾ കാണാൻ അവരെപ്പോഴും തയ്യാറായിരിയ്ക്കുന്നു. അവർ ദൈവം അദൃശ്യമായാ മണ്ഡലത്തിൽ പ്രവർത്തിക്കുന്നുവെന്നും അവൻ തന്റെ സമയത്തു പ്രത്യക്ഷപ്പെടുമെന്നും വിശ്വസിക്കുന്നു. അവരുടെ പ്രതിക്ഷകൾക്കു എന്തെങ്കിലും കോട്ടം തട്ടുമോയെന്നതിൽ അവർക്കു സംശയമില്ല. ദൈവത്തിന്റെ ഇഷ്ടം "സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും" നടക്കണമെന്നു അവർ പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിക്കുന്നു. അമാനുഷികമായി സംഭവിയ്ക്കുന്നത് നമുക്ക് അനുഭവിക്കണമെങ്കിൽ നാം നമ്മുടെ ചുറ്റും സാധാരണയായി നടുക്കുന്ന കരിയങ്ങളിൽ ദൈവത്തെ അനുസരിക്കുന്നതിൽ സ്ഥിരത പുലർത്തണം. ദൈവ വചനം വായിക്കുന്നതും അവന്റെ ശബ്ദം കേൾക്കുന്നതും നമ്മെ അവനുമായുള്ള ബന്ധത്തിൽ വളരാൻ സഹായിക്കുന്നു. അവനെ അനുസരിച്ചു മുന്നേറുന്നതുവഴി അവന്റെ മഹത്വത്തെ അമാനുഷികതയിൽ കാണുന്നതിനുള്ള ഒരു ഉത്തമ പങ്കാളിയാക്കി അവൻ നമ്മെ മാറ്റുന്നു.
പ്രതിജ്ഞ:ദൈവമേ,നീ നിത്യനും,അനശ്വരനും,അജയ്യനുമാണ്. എന്റെ ജീവിതത്തോടുള്ള അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെന്നപോലെ ഈ ഭൂമിയിൽ നടക്കുമെന്ന് എനിക്കറിയാം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
നമുക്ക് കേട്ട് വളരെ പരിചയമുള്ള ഒരു പദമാണ് ദൈവത്തിന്റെ മഹത്വം എന്നത്, അപ്പോൾത്തന്നെ നമുക്ക് അതിനെക്കുറിച്ചുള്ള അറിവോ അല്ലെങ്കിൽ അടുപ്പമോ കാരണം നാം അതിനെ വളരെ ലാഘവത്തോടെയാണ് എടുക്കാറുള്ളത്. നിങ്ങൾക്ക് വളരെ പരിചിതമെന്നു നിങ്ങൾ കരുതുന്നതും അപ്പോൾ തന്നെ ദൈവത്തെക്കുറിച്ചുള്ള വളരെ തീവ്രവുമായ ഈ സത്യത്തെ നിങ്ങൾ ഈ ക്രിസ്മസ് കാലയളവിൽ പുനഃപരിശോധിയ്ക്കുമ്പോൾ തന്നെ നിങ്ങളുടെ ജീവിത്തിലെ ചില കാര്യങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ ചിന്താഗതികളെ തന്നെ ഇതുമൂലം രൂപാന്തരപ്പെടുത്തുവാൻ നിങ്ങൾ അനുവദിയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
More
ഈ പ്ലാൻ നൽകിയതിന് വീ ആർ സിയോണിനോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: http://instagram.com/wearezion.in/