ആത്മീയവിഷയപഠനംഉദാഹരണം
ആരാധന എന്ന ആത്മീയ വിഷയം
ദൈവത്തോടുള്ള സംസാരം
ദൈവം ആരാണെന്നുള്ളതിനും ദൈവം നിങ്ങൾക്കു ചെയ്ത നന്മകൾക്കായും നന്ദി പറയുക. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലൂടെയും ദൈവത്തെ ആരാധിക്കുവാൻ നിങ്ങളെ സഹായിക്കുന്നതിനായി ദൈവത്തോട് അപേക്ഷിക്കുക.
മുങ്ങാംകുഴി ഇടാം
സെൽഫോൺ, പേന, പഴ്സ് അല്ലെങ്കിൽ വസ്ത്രം എന്നിവ പോലുള്ള നിത്യോപയോഗവസ്തുക്കൾ രണ്ടെണ്ണം വീതം എല്ലാവരെയും കൊണ്ടു ശേഖരിപ്പിക്കുക. വസ്തുക്കൾ ഒരു മേശമേൽ വച്ചിട്ട് ഓരോന്നായി ഉയർത്തി പിടിക്കുക. ഒരു കുടുംബമെന്ന നിലയിൽ, ഓരോ വസ്തുവും ദൈവത്തിനു മഹത്ത്വം (ആരാധന) നൽകുന്നതിനായി എങ്ങനെ ഉപയോഗിക്കാം എന്ന് ആലോചിക്കുക. ഓരോരുത്തരായി അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുക.
ആഴത്തിലുള്ള പഠനം
ആരാധന എന്നാൽ പള്ളിയിൽ പാട്ടു പാടുക എന്നാണ് പൊതുവെയുള്ള മനുഷ്യരുടെ ധാരണ, എന്നാൽ ആരാധന അതിലും എത്രയോ ഉന്നതമായ കാര്യമാണ്. ദൈവത്തിനു മഹത്വം വരുത്തുകയോ കൊടുക്കുകയോ ചെയ്യുന്നതാണ് ആരാധന. ദൈവത്തെ ആരാധിക്കുവാൻ നമുക്ക് പല മാർഗങ്ങളുണ്ട്. തിന്മയും പാപവും ചിന്തിക്കാതിരിക്കുന്നതുതന്നെ നിങ്ങളുടെ മനസ്സു കൊണ്ടു ദൈവത്തിനുള്ള ആരാധനയാണ് (ഫിലിപ്പിയർ 4: 8). നിങ്ങൾ ഉദാരമായി നൽകുമ്പോഴും, പ്രോത്സാഹന വാക്കുകൾ പറയുമ്പോഴും മറ്റുള്ളവരെ സേവിക്കുമ്പോഴും നിങ്ങൾ ദൈവത്തെ ആരാധിക്കുകയാണ്. പ്രാർത്ഥനയും ഗാനവും മുഖാന്തരം അവനെ സ്തുതിക്കുന്നത് തീർച്ചയായും ആരാധനയ്ക്കുള്ള ഒരു മഹത്തായ മാർഗ്ഗമാണ്. നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തന്നെ ആരാധിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
അന്യോന്യം സംസാരിക്കാം
- നിങ്ങളുടെ പ്രിയപ്പെട്ട ആരാധനാഗീതങ്ങൾ ഏതാണ്?
- ദൈവത്തെ ആരാധിക്കുവാനുള്ള മറ്റു വഴികൾ എന്തൊക്കെയാണ്?
- ഈ ആഴ്ചയിൽ നിങ്ങൾ എങ്ങനെയുള്ള ആരാധനയാണ് ശീലിക്കുവാൻ ഉദ്ദേശിക്കുന്നത്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഈ പദ്ധതിയിലൂടെ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉപവാസം, ധ്യാനം, വേദപുസ്തകപഠനം, ആരാധന എന്നീ നാലു ആത്മീയ വിഷയങ്ങളെക്കുറിച്ചു സമഗ്രപഠനം നടത്തുവാൻ സാധിക്കുന്നു. ഈ ആത്മീയ വിഷയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു സത്യസന്ധമായി ചർച്ച ചെയ്യുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഇത് ഒരു ചടങ്ങ് എന്നതിലുപരി വിശേഷഭാഗ്യമായി കാണുവാൻ സാധിക്കുന്നു. ഓരോ ദിവസവും പ്രാർത്ഥനക്കുള്ള ഒരു പ്രചോദനം, ലഘുവാക്യ വായനയും വിശദീകരണവും, പ്രായോഗിക പ്രവൃത്തി, ചർച്ചകൾക്കായുള്ള ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
More
We would like to thank Focus on the Family for providing this plan. For more information, please visit: www.FocusontheFamily.com