ആത്മീയവിഷയപഠനംഉദാഹരണം
ധ്യാനം എന്ന ആത്മീയ വിഷയം
ദൈവത്തോടുള്ള സംസാരം
ശക്തിയുള്ള വചനത്തിനായി ദൈവത്തോടു നന്ദിപറയാം. ദിവസം മുഴുവൻ വചനത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു യേശുവിനെപ്പോലെ ആകുവാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം.
മുങ്ങാംകുഴി ഇടാം
ഒരു പാത്രത്തിൽ ലഘുഭക്ഷണം വയ്ക്കുക. എല്ലാവരെയും അതിൽനിന്ന് എടുക്കുവാൻ അനുവദിക്കണം, പക്ഷേ അവർ ഒരു പ്രധാന നിയമം അനുസരിക്കണം എന്നുമാത്രം. ഓരോ വായ് ഭക്ഷണവും കുറഞ്ഞത് 20 തവണ എങ്കിലും ചവയ്ക്കണം. കഴിച്ചു കഴിഞ്ഞ ഓരോരുത്തരോടും ഭക്ഷണത്തിൻറെ രുചിയെക്കുറിച്ചു വിവരിക്കാൻ ആവശ്യപ്പെടുക.
ആഴത്തിലുള്ള പഠനം
ഭക്ഷണത്തിൻറെ രുചിയെക്കുറിച്ചു വിവരിക്കാൻ എനിക്കു കുറച്ചുനേരം ചിന്തിക്കണം എന്നു ചിലർ പറയും. ഇതുപോലെ ദൈവവചനം ധ്യാനിക്കുക എന്നാൽ നാം കൂടുതൽ സമയം ചിലവഴിച്ചു വചനത്തെക്കുറിച്ചു ചിന്തിക്കുക എന്നതാണ്. ശരിയായി ചവയ്ക്കാതെ ഭക്ഷണം കഴിച്ചാൽ നമുക്ക് അതിൻറെ രുചി ആസ്വദിക്കാൻ കഴിയില്ല. എത്ര അധികം സമയം ഭക്ഷണം ചവയ്ക്കുന്നുവോ അത്ര അധികം അതിന്റെ രുചി മനസ്സിലാക്കുവാൻ ഇടയാകുന്നു. ദൈവവചനത്തിൻറെ കാര്യവും ഇതുപോലെ തന്നെ. ദൈവവചനത്തിൻറെ അർത്ഥത്തെക്കുറിച്ചും, നമ്മുടെ ജീവിതത്തിൽ അത് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും ചിന്തിക്കാൻ സമയമെടുക്കുമ്പോൾ, നാം അത് വായിക്കുകയും അതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതിരിക്കുകയും ചെയ്യുന്നതിനേക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. റോമർ 12: 2 പറയുന്നത് മനസ്സിനെ പുതുക്കുന്നതിനാലും ചിന്തകൾ മാറ്റുന്നതിനാലുമാണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് എന്നാണ്. ദൈവവചനം ധ്യാനിക്കുന്നതിലൂടെ നമുക്ക് ദൈവത്തെ പോലെ ചിന്തിക്കാനാകും.
അന്യോന്യം സംസാരിക്കാം
- നിങ്ങൾ എന്തിനെക്കുറിച്ചാണ് കൂടുതൽ സമയം ചിന്തിക്കാറുള്ളത്?
- ദൈവവചനത്തെക്കുറിച്ചു ചിന്തിക്കാൻ കൂടുതൽ സമയം ചിലവഴിക്കുകയാണെങ്ങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക?
- ദൈവവചനധ്യാനം ആരംഭിക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുക്കുന്ന വേദഭാഗം ഏതാണ്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഈ പദ്ധതിയിലൂടെ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉപവാസം, ധ്യാനം, വേദപുസ്തകപഠനം, ആരാധന എന്നീ നാലു ആത്മീയ വിഷയങ്ങളെക്കുറിച്ചു സമഗ്രപഠനം നടത്തുവാൻ സാധിക്കുന്നു. ഈ ആത്മീയ വിഷയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു സത്യസന്ധമായി ചർച്ച ചെയ്യുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഇത് ഒരു ചടങ്ങ് എന്നതിലുപരി വിശേഷഭാഗ്യമായി കാണുവാൻ സാധിക്കുന്നു. ഓരോ ദിവസവും പ്രാർത്ഥനക്കുള്ള ഒരു പ്രചോദനം, ലഘുവാക്യ വായനയും വിശദീകരണവും, പ്രായോഗിക പ്രവൃത്തി, ചർച്ചകൾക്കായുള്ള ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
More
We would like to thank Focus on the Family for providing this plan. For more information, please visit: www.FocusontheFamily.com