ആത്മീയവിഷയപഠനംഉദാഹരണം

Learning Spiritual Discipline

4 ദിവസത്തിൽ 3 ദിവസം

വേദഗ്രന്ഥം പാരായണം എന്ന ആത്മീയ വിഷയം


ദൈവത്തോടുള്ള സംസാരം


നിങ്ങളുടെ ജീവിതത്തിലെ മികച്ചത് മനസിലാക്കാൻ സഹായിക്കുന്ന ശക്തിയുള്ള വചനത്തിനായി ദൈവത്തോടു നന്ദിപറയാം. അത് പഠിക്കാനും അനുസരിക്കാനും ആഗ്രഹം ഉണ്ടാകേണ്ടതിന് നമുക്ക് പ്രാർത്ഥിക്കാം.

മുങ്ങാംകുഴി ഇടാം


ഒരു നോട്ട്ബുക്കും പേനയും പുറത്തോ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെ പര്യവേക്ഷണം ചെയ്യുക. നിങ്ങൾ കാണുന്നതും കേൾക്കുന്നതും മണക്കുന്നതുമായ കാര്യങ്ങൾ എഴുതുക. കൊച്ചു കുട്ടികൾ ഒരു രക്ഷിതാവോ സഹോദരങ്ങളോടോ കൂടെ ചെയ്യാം. എല്ലാവർക്കും പൂർത്തിയാക്കി കഴിയുമ്പോൾ, നിങ്ങളുടെ ചുറ്റുപാടുകളെ ശ്രദ്ധാപൂർവ്വം പഠിച്ചപ്പോൾ നിങ്ങൾ കണ്ട വിശദാംശങ്ങൾ ചർച്ച ചെയ്യുക. നിങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക.

ആഴത്തിലുള്ള പഠനം


പരിചിതമായ ഒരു പരിതസ്ഥിതിയിൽ നിങ്ങൾക്ക് പുതിയ കാര്യങ്ങൾ കണ്ടെത്താനാകുന്നതുപോലെ, നിങ്ങൾക്ക് പുതിയ കാര്യങ്ങൾ ബൈബിളിൽ എല്ലായ്പ്പോഴും കണ്ടെത്താനാകും - നിങ്ങൾ ഇതിന് മുമ്പ് വായിച്ചിട്ടുള്ളതാണെങ്കിലും. നിങ്ങൾ ബൈബിളിൽ വായിക്കുമ്പോൾ ദൈവം ആരാണെന്നതിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ കണ്ടെത്താൻ നിങ്ങൾ ശ്രെമിക്കണം, അവൻ എന്താണെന്നും എങ്ങനെ അവനെപ്പോലെ ആയിത്തീരുമെന്നും. ഈ കണ്ടെത്തലുകൾക്കായുള്ള ഒരു മാർഗം ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതം പഠിക്കുക എന്നതാണ്. അല്ലെങ്കിൽ പ്രാർഥനയോ കൊടുക്കുന്നതുമായ ചില വിഷയങ്ങൾ പഠിക്കാൻ നിങ്ങൾക്ക് കഴിയും. ബൈബിളിൻറെ തുടക്കം മുതൽ അവസാനം വരെ പഠിക്കുകയും ദൈവവുമായി ചരിത്രത്തിലൂടെ യാത്ര ചെയ്യുകയും ആകാം. നിങ്ങൾക്ക് ഏത് വേദപുസ്തകം വേണമെങ്കിലും ഉപയോഗിക്കാം മുൻപ് കണ്ടിട്ടില്ലാത്ത കാര്യങ്ങൾ കണ്ടെത്താൻ നിങ്ങളെ സഹായിച്ച് പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തിൽ ദൈവവചനത്തിനു ജീവൻ നൽകുന്നു.

അന്യോന്യം സംസാരിക്കാം


- ബൈബിളിലെ ഏതു കഥകൾ നിങ്ങൾക്ക് സവിശേഷമായിട്ടുള്ളത്? എന്തുകൊണ്ട്?
- ബൈബിൾ പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
- ദൈവവചനത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ ഏതെല്ലാമാണ്? (ആശയങ്ങൾക്കായി നിങ്ങളുടെ ബൈബിളിൻറെ പുറകിലുള്ള മുഖ്യപദങ്ങളുടെ അകാരാദി നോക്കുക.)

തിരുവെഴുത്ത്

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

Learning Spiritual Discipline

ഈ പദ്ധതിയിലൂടെ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉപവാസം, ധ്യാനം, വേദപുസ്തകപഠനം, ആരാധന എന്നീ നാലു ആത്മീയ വിഷയങ്ങളെക്കുറിച്ചു സമഗ്രപഠനം നടത്തുവാൻ സാധിക്കുന്നു. ഈ ആത്മീയ വിഷയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു സത്യസന്ധമായി ചർച്ച ചെയ്യുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഇത് ഒരു ചടങ്ങ് എന്നതിലുപരി വിശേഷഭാഗ്യമായി കാണുവാൻ സാധിക്കുന്നു. ഓരോ ദിവസവും പ്രാർത്ഥനക്കുള്ള ഒരു പ്രചോദനം, ലഘുവാക്യ വായനയും വിശദീകരണവും, പ്രായോഗിക പ്രവൃത്തി, ചർച്ചകൾക്കായുള്ള ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

More

We would like to thank Focus on the Family for providing this plan. For more information, please visit: www.FocusontheFamily.com