ആത്മീയവിഷയപഠനംഉദാഹരണം
ഉപവാസം എന്ന ആത്മീയ വിഷയം
ദൈവത്തോടുള്ള സംസാരം
നമ്മുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദൈവത്തോട് നന്ദി പറയാം. ദൈവത്തിൻറെ മഹാമനസ്കതയെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുവാൻ നിങ്ങളെ സഹായിക്കുന്നതിന് പരിശുദ്ധാത്മാവോട് അപേക്ഷിക്കുക.
മുങ്ങാംകുഴി ഇടാം
താഴെ പറയുന്ന വിവിധ വിഷയങ്ങളുടെ പേരുകൾ പ്രത്യേകം കടലാസ്സുകഷണങ്ങളിൽ എഴുതുക - സ്കൂൾ സമയത്തിനു ശേഷമുള്ള പ്രവർത്തനം, കളിപ്പാട്ടം അല്ലെങ്കിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റ്, ലഘുഭക്ഷണം, പാനീയം, ടിവി പരിപാടി എന്നിവയാണവ. പിന്നീട് ഒരു പാത്രത്തിൽ കടലാസ്സുകഷണൾ ചെറുതായി മടക്കി വയ്ക്കുക. ഓരോരുത്തരായി ഓരോ കടലാസ്സുകഷണം വീതം പാത്രത്തിൽ നിന്ന് എടുക്കുക, ആ കടലാസ്സുകഷണത്തിൽ എഴുതിയിരിക്കുന്ന വിഷയത്തിൻറെ പേരു വായിക്കുകയും തുടർന്ന് ആ വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രിയപ്പെട്ട കാര്യം പറയുകയും ചെയ്യുക. ആ കാര്യം കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കുന്നത് എത്രമാത്രം എളുപ്പമാണ് അല്ലെങ്കിൽ പ്രയാസകരമാണ് എന്നത് ചർച്ച ചെയ്യുക.
ആഴത്തിലുള്ള പഠനം
ഉപവാസം എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ളതോ ആവശ്യമുള്ളതോ ആയ ചില കാര്യങ്ങൾ ഒരു നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുന്നതാണ്. പഴയനിയമകാലത്ത്, ദൈവത്തിൻറെ സഹായമോ മാർഗനിർദേശമോ അന്വേഷിക്കുമ്പോൾ സകലജാതികളും ഉപവസിക്കുക പതിവായിരുന്നു (2 ദിനവൃത്താന്തം 20: 3, യോനാ 3: 5). പുതിയ നിയമത്തിൽ യേശു ഉപവാസം അനുഷ്ഠിക്കുന്നതായും (മത്തായി 4: 2) ഉപവസിക്കുന്നതിനെക്കുറിച്ച് ശിഷ്യന്മാരെ പഠിപ്പിക്കുന്നതായും നാം വായിക്കുന്നു (മത്തായി 6: 17-18). (കുട്ടികൾക്കും ഗർഭിണികൾക്കും ഉപവാസം എടുക്കുന്നത് എല്ലായ്പ്പോഴും നല്ലതല്ല, പകരം അവർക്ക് ഇഷ്ടമുള്ളതോ ആവശ്യമുള്ളതോ ആയ എന്തെങ്കിലും ഉപേക്ഷിക്കുന്നതിനെപ്പറ്റി ചിന്തിക്കാം). ഉപവാസം നമ്മുടെ സാധാരണ ജീവിതത്തിൻറെ ഒരു ഭാഗമായിരിക്കണം. നിങ്ങളുടെ സമയവും ശ്രദ്ധയും ദൈവത്തിൽ കേന്ദ്രീകരിക്കാൻ അതു നിങ്ങളെ സഹായിക്കുന്നു. ഉപവാസം ദൈവവചനപഠനത്തോടും പ്രാർത്ഥനയോടും കൂടെ ചേർക്കുമ്പോൾ നിങ്ങളുടെ വിശ്വാസം ബലപ്പെടുകയും ദൈവത്തിൻറെ ശക്തിയെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസമുള്ളവരാകുവാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
അന്യോന്യം സംസാരിക്കാം
- ഉപവാസത്തിൻറെ ചില ഗുണങ്ങൾ എന്തൊക്കെയാണ്?
- ഉപവാസം നിങ്ങളെ ദൈവത്തോട് അടുപ്പിക്കുന്നതെങ്ങനെ?
- ഒരു ദിവസത്തേക്ക് നിങ്ങൾക്ക് ഉപേക്ഷിക്കാൻ കഴിയുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു കാര്യം എതാണ്?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഈ പദ്ധതിയിലൂടെ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉപവാസം, ധ്യാനം, വേദപുസ്തകപഠനം, ആരാധന എന്നീ നാലു ആത്മീയ വിഷയങ്ങളെക്കുറിച്ചു സമഗ്രപഠനം നടത്തുവാൻ സാധിക്കുന്നു. ഈ ആത്മീയ വിഷയങ്ങൾ പ്രാവർത്തികമാക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു സത്യസന്ധമായി ചർച്ച ചെയ്യുവാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ഇത് ഒരു ചടങ്ങ് എന്നതിലുപരി വിശേഷഭാഗ്യമായി കാണുവാൻ സാധിക്കുന്നു. ഓരോ ദിവസവും പ്രാർത്ഥനക്കുള്ള ഒരു പ്രചോദനം, ലഘുവാക്യ വായനയും വിശദീകരണവും, പ്രായോഗിക പ്രവൃത്തി, ചർച്ചകൾക്കായുള്ള ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
More
We would like to thank Focus on the Family for providing this plan. For more information, please visit: www.FocusontheFamily.com