അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 62 ദിവസം

ദൈവം അനര്‍ഹനായ മനുഷ്യന്റെമേല്‍ തന്റെ കാരുണ്യത്താല്‍ ചൊരിയുന്ന വാത്സല്യപൂര്‍വ്വമായ അനുഗ്രഹമാണ് കൃപ. കൃപ എന്ന പദത്തിന് ആംഗല പരിഭാഷ നല്‍കുന്ന അര്‍ത്ഥങ്ങളിലൊന്ന് ''ദൈവത്തില്‍നിന്ന് മനുഷ്യനു ലഭിക്കുന്ന ദൈവദത്തമായ ആനുകൂല്യം'' എന്നാണ്. നമ്മുടെ ജീവിതങ്ങളില്‍ പരിശുദ്ധാത്മാവ് യഥാര്‍ത്ഥ്യമായിത്തീരുമ്പോള്‍ ദൈവകൃപ രുചിച്ചറിയുവാന്‍ നമുക്കു കഴിയും. വിവിധ തരത്തിലുള്ള ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ദാനം ചെയ്യുന്ന സര്‍വ്വകലാശാലകള്‍ക്കോ സെമിനാരികള്‍ക്കോ ദൈവകൃപ പ്രാപിച്ചുവെന്നുള്ള ബിരുദങ്ങളോ യോഗ്യതാരേഖകളോ ദാനം ചെയ്യുവാന്‍ കഴിയുകയില്ല. ക്രൈസ്തവ സഭകള്‍ക്കും സമൂഹത്തിനും ആത്മീയ പദവികളും അധികാരങ്ങളും നല്‍കുവാന്‍ കഴിയുമെങ്കിലും ആ സ്ഥാനമാനങ്ങളില്‍ പ്രവര്‍ത്തിക്കുവാനുള്ള കൃപ അവര്‍ക്ക് നല്‍കുവാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് ആദിമസഭയില്‍ ദൈവവേലയ്ക്കായുള്ള തിരഞ്ഞെടുപ്പു പരിശുദ്ധാത്മാവ് നടത്തിയിരുന്നത്. ഇന്ന് അനേക സഹോദരങ്ങള്‍, ആത്മീയസ്ഥാനങ്ങളില്‍ തങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നതിനായും സ്വയം സ്ഥാനമാനങ്ങള്‍ സൃഷ്ടിച്ച് തങ്ങളെത്തന്നെ അവിടെ പ്രതിഷ്ഠിക്കുന്നതിനായും ധനം ധാരാളമായി ഉപയോഗിക്കുന്നു. മറ്റു ചിലര്‍ പലപ്പോഴായോ, പണ്ട് ഉണ്ടായിട്ടുള്ള പരിശുദ്ധാത്മ അനുഭവങ്ങളില്‍ മാത്രം സംതൃപ്തരായി മുന്നോട്ടു പോകുന്നു. ഇന്നലെയുടെ ദൈവകൃപകൊണ്ട് സാത്താന്റെ ഇന്നത്തെ വെല്ലുവിളിയെ നേരിടുവാനും കീഴടക്കുവാനും കഴിയുകയില്ല. നാം പ്രാപിക്കുന്ന പരിശുദ്ധാത്മശക്തിക്കൊത്തവണ്ണം സാത്താന്റെ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. അവയെ ജയിച്ചു നമുക്ക് മുന്നേറുവാന്‍ കഴിയണമെങ്കില്‍ നാം അനുദിനം കൃപയില്‍ വളര്‍ന്നുകൊണ്ടിരിക്കണം. ദൈവകൃപയില്‍ വളരുന്നവര്‍ക്കു മാത്രമേ ക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവാന്‍ കഴിയുകയുള്ളു. 

                   ദൈവപൈതലേ! വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിതത്തിന്റെ ഏതെങ്കിലുമൊരവസരത്തില്‍ നിനക്കുണ്ടായ പരിശുദ്ധാത്മാനുഭവത്തില്‍ നീ സംതൃപ്തനായി മുമ്പോട്ടു പോകുകയാണോ? ഇന്നലെയുടെ പരിശുദ്ധാത്മ അനുഭവത്തില്‍ മാത്രം ഊറ്റംകൊണ്ട് മുമ്പോട്ടു പോകാതെ, കൃപയില്‍ അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ദൈവപൈതലിനു മാത്രമേ അടുത്ത നിമിഷമുണ്ടാകുന്ന സാത്താന്റെ വെല്ലുവിളികളെ തകര്‍ക്കുവാന്‍ കഴിയൂ എന്നു നീ ഓര്‍മ്മിക്കുമോ? പരിശുദ്ധാത്മനിറവില്ലാതെ ദൈവത്തിനുവേണ്ടി ദൈവത്തിനു പ്രസാദകരമായി ഒന്നും പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? 

പുതുക്കണം നിറയ്ക്കണം പരിശുദ്ധാത്മാവേ 

യേശുവിന്റെ നാമത്തെ വിളംബരം ചെയ്യുവാന്‍

തിരുവെഴുത്ത്

ദിവസം 61ദിവസം 63

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com