അതിജീവിക്കുന്ന ഭയംഉദാഹരണം
അതിജീവിക്കുന്ന ഭയം – നന്ദിയുടെ ഒരു ഹൃദയം ഉണ്ടായിരിക്കുക.
കൊലോസ്യ സഭയ്ക്കു പൗലോസ് പ്രബോധിപ്പിക്കുന്നതു ''നിങ്ങൾ ചെയ്യുന്നത് ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിനു എന്നപോലെ മനസ്സോടെ ചെയ്യുവിൻ''.
നമ്മിൽ കൂടുതൽ ആളുകളും ചില വ്യക്തികൾക്ക് വേണ്ടി, ചില കമ്പനികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ദൈവം എന്നോട് സംസാരിച്ചു; നാം എന്ത് ചെയ്താലും കർത്താവിനെന്ന വണ്ണം ചെയ്യുക എന്ന്. ഫലം എന്തുതന്നെ ആയാലും ദൈവം എന്നെ സ്നേഹിക്കുന്നു. നിങ്ങൾ ഏതു സാഹചര്യത്തിലായാലും ദൈവം നിങ്ങളെയും സ്നേഹിക്കുന്നു.
റോമർ 8 : 28 ൽ പറയുന്നത് ''ഞാൻ ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ സകലവും നന്മക്കായി കൂടി വ്യാപാരിക്കുന്നു എന്നും നാം അറിയുന്നു.
. നിങ്ങൾ ആയിരിക്കുന്ന ഇടം ഏത് സാഹചര്യത്തിലിലുള്ളതായാലും കാര്യമില്ല. നിങ്ങൾ അവനെ സ്നേഹിക്കുന്ന പക്ഷം ദൈവം എല്ലാം നന്മക്കായി കൂടി വ്യാപാരിപ്പിക്കുന്നു.
എന്റെ ജീവിതത്തിന്റെ കൂടുതൽ സമയം ഞാൻ യാത്രയിൽ ചെലവഴിക്കുന്നതിനാൽ മറ്റുള്ളവരുമായുള്ള സമ്പർക്കം സ്‌കൈപ്പ് വഴിയാണ്. ഈയിടെ ഒരു കൂട്ടുകാരനുമായി സ്കൈപിങ് ചെയുവാൻ ഇടയായി. അവൻ എന്നെ ഒരു ചോദ്യത്തിൽ കൂടെ വെല്ലുവിളിച്ചു. അത് എന്റെ ജീവിതത്തിൽ മാറ്റമുണ്ടാക്കി. ആ ചോദ്യം ഇപ്രകാരമായിരുന്നു, ആ സന്ദർഭത്തിൽ എന്റെ ജീവിതത്തിൽ ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ ഞാൻ ആസ്വദിക്കുകയായിരുന്നുവോ. ആദ്യമായി അവൻ ചോദിച്ചതിന്റെ അർത്ഥം മനസിലായില്ല. അവൻ അടിസ്ഥാനപരമായി ചോദിക്കുകയായിരുന്നു. ഞാൻ ജീവിതത്തിൽ എവിടെ ആയിരുന്നു. ആ നിമിഷം ഞാൻ എന്ത് ചെയ്യുകയായിരുന്നു. ഞാൻ അത് ചെയ്യുവാൻ ഇഷ്ടപ്പെട്ടിരുന്നുവോ.
ഞാൻ അതേ പറ്റി കുറച്ചുകൂടി ചിന്തിച്ചു. ഞാൻ ഒരു ക്രിക്കറ്റ് കളിക്കാരനാണ്. ഞാൻ ധാരാളം സഞ്ചരിക്കുന്നു. എന്റെ ജോലി എന്നെകൊണ്ട് പോകുന്ന എല്ലായിടത്തും ഞാൻ ചെയ്യുന്നത് ആസ്വദിക്കുന്നുവോ? എന്റെ സത്യസന്ധമായ ഉത്തരം ഇല്ല എന്നാണ്. എന്തുകൊണ്ടെന്നാൽ ചില സമയത്തു ഞാൻ ഭയത്തെ ഉത്കണ്ഠയെ സംശയങ്ങളെ ആളുകളുടെ എന്നെ പറ്റിയുള്ള വ്യാഖ്യാനങ്ങളെ, എന്നിൽ നിന്ന് നല്ലതു കിട്ടുവാൻ ഞാൻ അനുവദിച്ചു കൊടുക്കുന്നു.
എന്നാൽ എന്നിൽ ചൊരിയപെട്ട അനുഗ്രഹങ്ങൾ ആസ്വദിക്കുന്നുവോ എന്ന ചോദ്യം എന്റെ ഭയത്തെ കുറയ്ക്കാൻ കാരണമായി. എന്റെ ഉത്തരവാദിത്ത നിറവേറലിനെ പറ്റിയുള്ള ഭയം കുറയ്ക്കുവാൻ കഴിവുള്ളവനായി തീർന്നു. എന്തുകൊണ്ടെന്നാൽ എന്റെ ഹൃദയത്തിൽ എന്താണെന്നു ഞാൻ അറിഞ്ഞതുകൊണ്ട്. ഞാൻ കളിസ്ഥലത്തും ദൈവത്തെ മഹത്വപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.
എത്ര സ്കോർ ചെയ്തു അഥവാ ചെയ്തില്ല എന്നത് വിഷയമല്ല. എന്റെ പേരിനേക്കാളും അഥവാ എന്റെ ടീമിന്റെ പേരിനേക്കാൾ ഉപരി ദൈവത്തിന്റെ പേര് വലിമപ്പെടണം എന്ന് കൂടുതൽ പ്രാധാന്യമെന്ന് എനിക്ക് മനസിലായി.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റർ J.P. Duminy ഭയങ്ങളെ അഭിമുഖീകരിക്കുന്നതിലും വിജയം പ്രാപിക്കുന്നതിലും ഉള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ്. നമ്മുടെ യഥാർത്ഥ വിലയും മൂല്യവും മനസിലാക്കി നമ്മുടെ ഭയങ്ങളെ അവനിലേക്ക് ഏല്പിച്ചു കൊടുക്കാൻ സർവശക്തനും ശൃഷ്ടിതവുമായ ദൈവത്തിങ്കലേക്കു നോക്കുവാനുള്ള പ്രാ ധാന്യതയെ താൻ ഇവിടെ ഊന്നി പറയുന്നു.
More
ഈ പ്ലാൻ നൽകിയതിന് JP Duminy ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://jp21foundation.org/