അതിജീവിക്കുന്ന ഭയംഉദാഹരണം
അതിജീവിക്കുന്ന ഭയം - നമ്മുടെ ഹൃദയത്തിലെ വിഗ്രഹങ്ങളെ നേരിടൽ
ഒരു കായിക തരാം എന്ന നിലയിൽ ഞാൻ വിലയിരുത്തപ്പെടുന്നത് എന്റെ പ്രകടനങ്ങളെയും അത്യന്താപേക്ഷിതമായും എന്റെ വിജയത്തെയും ആസ്പതമാക്കിയായിരിക്കും. എന്റെ പെർഫോമൻസ് നിശ്ചലമാകാതിരിക്കേണ്ടതിലാണ് ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. നമ്മുടെ മൂല്യത്തെ , പെർഫോമൻസിനെ ആശ്രയിച്ചിരിക്കുമ്പോൾ നമ്മുടെ അകംഭാവം തകർന്നു പോകുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് ഇത് ഒരു സുപ്രധാന പാഠമാണ്. എന്റെ ജീവിതത്തിൽ ഒരു ലക്‌ഷ്യം ഉണ്ടാകുന്നതുവരെ ഇത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നിരുന്നാലും എനിക്ക് തീർച്ചയായും വിജയിച്ചേ മതിയാകൂ.
എന്നാൽ ഞാൻ മനസിലാക്കിയത് ജയിക്കുന്നത് കൊണ്ട് എല്ലാമാകില്ല. ജയം നല്ലതാണ്, വിജയിക്കുവാൻ നമ്മുടെ നല്ല കഴിവുകളെ ഉപയോഗിക്കാം. ഇത് മാത്രമാണ് നാം ലക്ഷ്യമിട്ടിരിക്കുന്നതെങ്കിൽ ഇത് ഒരു വിഗ്രഹമായി തീരാനുമാകും. ഇങ്ങനെ നമ്മുടെ ശക്തിയേറിയ വിഗ്രഹത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ നമുക്ക് ഒരു തുല്യത (സമീകൃത ലൈൻ) വരയ്ക്കുവാൻ കഴിയും. ശരി, നാം കഴിയുന്നെത്ര കഠിനമായി പ്രവർത്തിക്കുക. എല്ലാ പ്രയത്‌നങ്ങളും തുടരുക. പിന്നീട് അത് ഏറ്റെടുക്കുവാൻ ദൈവത്തെ അനുവദിക്കുക
നമ്മെ ഒരിക്കലും കൈവിടില്ല ഉപേക്ഷിക്കുകയുമില്ല എന്ന വാഗ്ദത്തം ദൈവം ചെയ്തിട്ടുണ്ട്. നമ്മുടെ കൈകളുടെ പ്രവർത്തികളെ അനുഗ്രഹിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളപ്പോൾ നാം ചെയ്യുന്ന എല്ലാ പ്രവർത്തികളും അവനിലേക്ക് ഭരമേല്പിക്കുവാൻ നമ്മെ നയിക്കുവാൻ അവനെ അനുവദിക്കുക.
ഈ പദ്ധതിയെക്കുറിച്ച്
സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റർ J.P. Duminy ഭയങ്ങളെ അഭിമുഖീകരിക്കുന്നതിലും വിജയം പ്രാപിക്കുന്നതിലും ഉള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ്. നമ്മുടെ യഥാർത്ഥ വിലയും മൂല്യവും മനസിലാക്കി നമ്മുടെ ഭയങ്ങളെ അവനിലേക്ക് ഏല്പിച്ചു കൊടുക്കാൻ സർവശക്തനും ശൃഷ്ടിതവുമായ ദൈവത്തിങ്കലേക്കു നോക്കുവാനുള്ള പ്രാ ധാന്യതയെ താൻ ഇവിടെ ഊന്നി പറയുന്നു.
More
ഈ പ്ലാൻ നൽകിയതിന് JP Duminy ന് നന്ദി പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://jp21foundation.org/