ആത്മീയ ഉണർവ്ഉദാഹരണം

ആത്മീയ ഉണർവ്

4 ദിവസത്തിൽ 4 ദിവസം

നമ്മുടെ സ്വന്തം കഴിവുകൊണ്ട് നമ്മുടെ സ്വയ താൽപര്യങ്ങൾ കൊണ്ട് വരുത്തുവാൻ പറ്റുന്ന മാറ്റങ്ങൾക്ക് നമ്മുടെ self effort  പരാജയപ്പെടുന്ന സ്ഥലത്താണ് ദൈവത്തിൻറെ ശക്തി വ്യാപരിക്കുന്നത്.വ്യക്തിജീവിതത്തിലെ ഉണർവിന് നമ്മേ പ്രായോഗികമായി സഹായത്തിനു ദൈവം ഒരുക്കിയിരിക്കുന്നത് പരിശുദ്ധാത്മാവിനെ ആണ്.

ഉണർവിന് ശക്തി പകരുന്ന പരിശുദ്ധാത്മാവ്.

എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. (അപ്പോ. പ്രവൃത്തികള്‍ 1 :8).

യേശുവിനെ മരണത്തിൻറ്റെ  ആഘാതം ശിഷ്യന്മാർക്ക് അവർ വിചാരിച്ചാലും വലുതായിരുന്നു.തങ്ങളുടെ നേതാവ് മരിച്ചപ്പോൾ അവർ ഭയപരവശനായി ഒളി താവളങ്ങളിലേക്ക് ഓടി.അവരുടെ നാളെയെക്കുറിച്ച് അവർക്ക് ഭയം വന്നു.പത്രോസ് യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞത് തൻറെ ഉള്ളിൽലെ ഭയം കാരണമായിരുന്നു.പിടിക്കപ്പെടുമോ എന്ന ഭയമായിരുന്നു തന്നെ യേശുവിനെ തള്ളിപ്പറയുന്നതിലേക്ക് നിർബന്ധിച്ചത്.പത്രോസ് യേശുവിന്റ്റെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു എന്നിട്ടും താൻ ആ രാത്രിയിൽ യേശുവിനെ അറിയുക പോലുമില്ല എന്ന് ആണയിട്ട് സത്യം ചെയ്തു ഭീരുവായ പത്രോസിന് നമ്മുടെ കാണുന്നത് എന്നാൽ അതിനപ്പുറം ധീരനായി നിന്ന് സുവിശേഷം പ്രസംഗിച്ച് 3000 പേരെ സഭയോടു ചേർത്തു എന്താണ് ആ പഴയ പത്രോസും ഈ പുതിയ പത്രം തമ്മിലുള്ള വ്യത്യാസം ഇപ്പോൾ പരിശുദ്ധാത്മാവിനെ പ്രാപിച്ചു എന്നതാണ് .പത്രോസ് ഇപ്പോൾ ഒരു ഒരു ഭീരുവല്ല മറിച്ച് താൻ ശക്തനായി നിന്ന് യേശുവിനെ സുവിശേഷം  പ്രസംഗിക്കുകയാണ്.യേശു ഒപ്പമുണ്ടായിരുന്ന അപ്പോൾ തന്നെ ജീവിതത്തിൽ തനിക്ക് ഉണ്ടായിരുന്നെങ്കിലും അധികം ധൈര്യം തനിക്ക് ഇപ്പോൾ ഉണ്ട്.പ്രിയമുള്ളവരേ ഇതാണ് പരിശുദ്ധാത്മാവിന്റെ  ശക്തി നമ്മുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റം.അല്ലെങ്കിൽ അതിനാണ് ദൈവം നമുക്ക് പരിശുദ്ധാത്മാവിനെ നൽകിയിരിക്കുന്നത്.നിന്നെ കൂടുതൽ വിശ്വാസമുള്ളത് ആക്കുവാൻ പിന്നെ കൂടുതൽ ധൈര്യം ഉള്ളവർ ആക്കുവാൻ നിന്നെ കൂടുതൽ പ്രത്യാശ ഉള്ളവന് കൂടുതൽ ശക്തമാക്കുവാൻ ദൈവംതന്നെ ആത്മാവിനെ പകർന്നിരിക്കുന്നു.പത്രോസിൽ കൂടി അപ്പോസ്തല പ്രവർത്തികളുടെ ആരംഭം കുറയ്ക്കുകയാണ് ഭയത്തോടെ നിന്നിരുന്ന കാലം മാറി പരിശുദ്ധാത്മാവ് ശക്തിയോടെ ഒരു ഉണർവ് ആരംഭിക്കുകയാണ്. 

ഉണർവിന് സഹായിക്കുന്ന പരിശുദ്ധാത്മാവ്.

വ്യക്തിജീവിതത്തിലെ ഉണർവിന് ശക്തി പകരുന്നത് പരിശുദ്ധാത്മാവാണ്.യേശു താൻ ഭൂമിയിൽ ആയിരുന്നപ്പോൾ തന്നെ ശിഷ്യന്മാരെ എങ്ങനെ സഹായിച്ചു അങ്ങനെ നമ്മളെ സഹായിക്കാൻ പരിശുദ്ധാത്മാവ്.ക്രിസ്തീയ ജീവിതം വളരെ പ്രായോഗികമാണ് നമ്മളെക്കൊണ്ട് അസാധ്യമായ ഒരു കാര്യത്തിലേക്ക് നമ്മളെ നിർബന്ധിച്ച് വിടുന്ന ഒരു ക്രിയയെ അല്ല മറിച്ച് നമ്മളെ കൂടെനിന്ന് സഹായിക്കുവാൻ ദൈവത്തിന് ശക്തി നൽകി ബലപ്പെടുത്തി അത് നമ്മളെ കൊണ്ട് ജീവിക്കുന്ന ഒരു യാത്രയാണ് ക്രൈസ്തവ യാത്ര.

പരിശുദ്ധാത്മാവ് നിങ്ങളെ അനുദിനജീവിതത്തിൽ സഹായിക്കുവാൻ സന്നദ്ധനാണ്.നമ്മൾ എന്തോ വലിയ കാര്യം ചെയ്യുമ്പോൾ മാത്രമല്ല പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നത് നമ്മുടെ അനുദിന ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളിൽ നമ്മുടെ കൂടെ വന്ന ഒരു സുഹൃത്തിനെ പോലെ സഹായിക്കുവാനായി വിലപ്പെട്ടതാണ് പരിശുദ്ധാത്മാവ്.നല്ല തീരുമാനങ്ങൾ എടുക്കുവാൻ നല്ല തിരഞ്ഞെടുപ്പുകൾ നടത്തുവാൻ നല്ല വാക്കുകൾ സംസാരിക്കുവാൻ നല്ല ചിന്തകൾ ഉണ്ടാക്കുവാൻ നല്ല സ്വഭാവ രൂപീകരിക്കുവാൻ നമ്മളെ സഹായിക്കാൻ സന്നദ്ധനാണ് പരിശുദ്ധാത്മാവ്.ഉപദേശിക്കാൻ മാത്രമല്ല ഓർമ്മിപ്പിക്കാനും ,ഉണർത്താനും ,നമ്മെ നിലനിർത്താനും ആണ് ദൈവം പരിശുദ്ധാത്മാവിനെ നൽകിയിരിക്കുനത്.

ഉണർവിന്റെ ഒഴികിലേക്ക് നയിക്കുന്ന പരിശുദ്ധാത്മാവ്

ഒരു കെട്ടിക്കിടക്കുന്ന കുളവും ഒഴുക്കുള്ള നദിയും തമ്മിൽ വളരെ വ്യത്യാസങ്ങളുണ്ട്.ഒഴുക്കുള്ള നദി ഉത്തേജനം പകരുന്ന ഒന്നാണ് എന്നാൽ ഒരു കുളത്തിൽ എന്നും കെട്ടപ്പെട്ട് അവസ്ഥയാണ്.ആ നദിയിലെ വെള്ളം കൂടുതൽ ശുദ്ധമാണ് കാരണം അവിടെ ഒരു ഒഴുക്കിനെ അനുഭവമുണ്ട്.മാലിന്യങ്ങൾ വീണാലും അത് ഒഴുകി മാറുകയാണ്,മറിച്ച് ഒരു കുളത്തിൽ വീഴുന്ന മാലിന്യങ്ങൾ അതവിടെക്കിടന്ന് കൂടുതൽ മാലിന്യങ്ങളെ ഉണ്ടാക്കുകയാണ്.അഴുകുന്ന ഒരവസ്ഥയിലേക്ക് എത്തുകയാണ്.അത് ദുർഗന്ധം വമിക്കും.ഇതാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത് മാലിന്യങ്ങൾ വന്ന് അഴുകാതെ ഒഴുക്കുള്ള ഒരനുഭവമായി തീരണം നമ്മുടെ ജീവിതം ജീവനുള്ള ഒരു നദി നമ്മുടെ ഉള്ളിൽ നിന്നും പുറപ്പെടണം യേശു നമുക്ക് വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ ശക്തി ഓരോ ദിവസവും നമ്മെ പുതു ക്കത്തോടെ ആക്കി തീർക്കുവാൻ കഴിവുള്ള ശക്തി.ഈ അനുഭവമാണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകേണ്ടത്.

ഉണർവ് നമ്മുടെ ജീവിതത്തിൽ സംഭവിക്കും.നമ്മളെ ഉണങ്ങിയും തളർന്നും ഇരിക്കുവാൻ അല്ല മറിച്ച് കഴുകനെപോലെ ശക്തി പുതുക്കുന്ന അനുഭവത്തിലേക്കാണ്  ദൈവം വിളിച്ചിരിക്കുന്നത്.

ഉണർവിനായി ഒരുങ്ങാം.

ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

ആത്മീയ ഉണർവ്

ദൈവത്തോട് അടുത്തിരിക്കണം എന്നുള്ളത് നമ്മുടെ എല്ലാം താൽപര്യമാണ്. വ്യക്തി ജീവിതത്തിൽ ഒരു ഉണർവ് അനുഭവിക്കുമ്പോൾ ദൈവത്തോട് അടുക്കുന്നത് നമ്മുടെ ഒരു ശീലമായി തീരും. കാരണം നമ്മോടു കൂടുതൽ അടുക്കുവാൻ ദൈവം ആദ്യമേ സന്നദ്ധനാണ്. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും (യാക്കോബ് 4:8). നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ ഇതൊന്നും പ്രായോഗികമല്ല എന്ന് വിധിയെഴുതി പരാജിതരായി ഒതുങ്ങിക്കൂടാനാണ് നാം പലപ്പോഴും തയ്യാറാകുന്നത്. ക്രിസ്തീയജീവിതം യേശുക്രിസ്തു ജീവിച്ചു കാണിച്ചു തന്ന ഒരു മാതൃകാ ജീവിതമാണ്, അത് ഒരിക്കലും ഒരു പരാജയം മാർഗ്ഗമല്ല. നമ്മുടെ പ്രായോഗികജീവിതത്തിൽ നമ്മളെ സഹായിക്കുന്ന ചില ഉണർവിന് പടികളാണ് ഈ ലേഖനത്തിലുള്ളത്. വ്യക്തിജീവിതത്തിൽ ആരംഭിക്കുന്ന ഉണർവ് നിലനിൽക്കും. സ്ഥിരതയുള്ള ഒരു ഉണർവ്വ് നമ്മുടെ ജീവിതത്തിൽ സംഭവിക്കണം.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ. We would like to thank Margdeep Media and Aashish Oommen Cherian for this Bible Plan

More

ഈ പ്ലാൻ നൽകുന്നതിന് ഞങ്ങൾ Margdeep Media നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.margdeep.com/