ആത്മീയ ഉണർവ്ഉദാഹരണം
കോരഹ് പുത്രന്മാർ ഉണർവിന് വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് മുൻപ് ആവശ്യപ്പെട്ടത് ദൈവമേ ഞങ്ങളെ യഥാസ്ഥാനത്ത് പെടുത്തേണമേ എന്ന് ആണ്.അതിനുശേഷം അവർ ഇങ്ങനെ പാടി ,നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
വ്യക്തിജീവിതത്തിലും ഉണർവ് ആരംഭിക്കുന്നത് യഥാസ്ഥാനം പെടുമ്പോൾ ആണ്. 1800-കളിൽ അമേരിക്കയിൽ ഉണർവിനെ കുറിച്ച് പറയുകയും പഠിപ്പിക്കുകയും ചെയ്ത ഒരു ഭക്തനായിരുന്നു ചാൾസ് ഫിന്നി. അദ്ദേഹം ഉണർവിനെക്കുറിച്ചും ഇപ്രകാരമാണ് പറഞ്ഞത്
“ Revival is a renewed conviction of sin and repentance, followed by an intense desire to live in obedience to God. It is giving up one’s will to God in deep humility.” ഉണർവ് എന്നത് പാപത്തെക്കുറിച്ചും അനുതാപ കുറിച്ചും ഉള്ള ഒരു ബോധ്യവും ദൈവ-അനുസരണത്തിലും ദൈവ ആശ്രയത്തിലും ഉള്ള ജീവിതത്തിൽ തുടരുന്നതുമാണ്. സ്വയം വെടിഞ്ഞ് ദൈവസന്നിധിയിൽ താഴ്മ ധരിക്കുന്നതും ആണ് ഉണർവ്.
യെശയ്യാ പ്രവാചകൻ ഇസ്രായേൽ ജനത്തോടു യഥാർത്ഥ ഉപവാസത്തെ കുറിച്ച് പറഞ്ഞു അവസാനിപ്പിക്കുന്ന ഭാഗം ആണ് ഇത്. ഈ സമയത്തും അവർ ഉപവാസം ആചരിക്കുന്നവർ ആയിരുന്നു .എന്നാൽ ആ ഉപവാസങ്ങളും പ്രാർത്ഥനകളും അവരുടെ ജീവിതത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തിയിരുന്നില്ല .അതുകൊണ്ടാണ് താൻ പറഞ്ഞത് നിങ്ങൾ യഹോവയോടു നിലവിളിക്കുന്നത് മുൻപ് ചില മാറ്റങ്ങൾ നിങ്ങളുടെ ഇടയിൽ വരുത്തേണ്ടതുണ്ട്.യെശയ്യാവ് ഇങ്ങനെ ചൂണ്ടിക്കാണിച്ചു നിങ്ങടെ പാപങ്ങളെ അറിയാതെയാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്, നിങ്ങൾ വാദത്തിനു വേണ്ടി ആണ് പ്രാർത്ഥിക്കുന്നത്, കരുണ കാണിക്കാതെയാണ് ദൈവസന്നിധിയിൽ വരുന്നത്.ഈ സമയത്ത് അവർക്ക് പ്രാർത്ഥനയും ഉപവാസവും ഒരു ചടങ്ങാണ് അല്ലെങ്കിൽ ഒരു event മാത്രമാണ്. ഒരു മാറ്റവും വ്യത്യാസവും ആഗ്രഹിക്കു പ്രതീക്ഷിക്കുകയോ ചെയ്യാത്ത ഒരു ചടങ്ങ്.അതുകൊണ്ടാണ് അവരുടെ ഇടയിലെ അന്ധകാരം അന്ധകാരം ആയി തന്നെ തുടരുന്നതും, അനുഭവം വരണ്ട നിലം പോലെ ആയിരിക്കുന്നതും, പാതകൾ തകർന്നു കിടക്കുന്നതും. ഉണർവിന് മാറ്റം അനിവാര്യമാണ്.
മാറ്റങ്ങൾ എന്നും ആയാസകരമാണ്. പലപ്പോഴും നമ്മുടെ പ്രാർത്ഥനകളും നമ്മുടെ ഹൃദയത്തിൽ നിന്നും അല്ലാതെ ആകാറുണ്ട്. ചടങ്ങുകളുടെ സംതൃപ്തിക്ക് വേണ്ടി പലതും നാം ചെയ്യാറുണ്ട്. അല്ലെങ്കിൽ മാറ്റങ്ങൾക്കും തീരുമാനങ്ങൾക്കും ദൈര്‍ഘ്യം ഇല്ലാതെ പോകാറുണ്ട്.ദൈവത്തിൽ ആനന്ദിക്കുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുവാൻ നാമും പെടാപ്പാടു പെടുകയാണ് അല്ലെങ്കിൽ അങ്ങനെ ഒരു ആഗ്രഹം നഷ്ടപ്പെട്ടിരിക്കുകയാണ്.പലപ്പോഴും അതിന്റ്റെ കാരണം മാറ്റങ്ങൾ വരുത്തുവാൻ എനിക്ക് സാധിക്കുകയില്ല എന്ന തോന്നലാണ്. മറ്റൊരു കാരണം പരാജയങ്ങളാണ്. ഇങ്ങനെ ഒകെ ഉണ്ടായ ഭയങ്ങളും സംശയങ്ങളും ആത്മവിശ്വാസമില്ലായ്മയും നമ്മെ മാറ്റങ്ങളിൽ നിന്നും അകറ്റിനിർത്തുന്നു.
പണ്ട് ഞാൻ കേട്ടാ ഒരു കഥ ഇങ്ങനെ ഓർക്കുന്നു, ഒരു സ്ഥലത്ത് വിദഗ്ദ്ധൻ ആയ ഒരു ആശാരി ഉണ്ടായിരുന്നു. മനോഹരമായ അനേകം സൗധങ്ങൾ അദ്ദേഹം പണിതു.തൻറെ കഴിവിനെ എല്ലാവരും പ്രശംസിച്ചു. കൊത്തുപണികളിൽ മനോഹരമായ ചിത്രങ്ങൾ താൻ ഉണ്ടാക്കി. അങ്ങനെയിരിക്കെ ഒരുദിവസം തൻറെ കുപ്പായം ഒരല്പം കീറിപ്പോയി. വലിയ സൗധങ്ങൾ വരെ ചമയ്ക്കുന്ന ഈ ആശാരിക്ക് മറ്റൊരാളെ സഹായം ആവശ്യപ്പെടുവാൻ മടി തോന്നി താൻ തന്നെ ആയുധങ്ങൾ വച്ച് തന്നെ കുപ്പായം തുന്നാൻ ശ്രമിച്ചു എന്നാൽ കൂടുതൽ കൂടുതൽ കിറി കൊണ്ടേയിരുന്നു.പലപ്പോഴും നമ്മുടെ ജീവിതം സംഭവിക്കുന്നത് ഇതാണ്.നമ്മുടെ പ്രശ്നങ്ങൾക്ക് ശരിയായ ആയുധങ്ങൾ ഉപയോഗിക്കാത്തതും ശരിയായ സഹായം തേടാത്തതും പ്രശ്നം ഗുരുതരമാക്കുകയുള്ളൂ.
ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ സ്വയത്തിൽ ആശ്രയിക്കുന്നതും,സ്വന്തം കഴിവു കൊണ്ട് സാധിക്കും എന്നു ചിന്തിക്കുന്നതും ആണ് നമ്മൾ ഉപയോഗിക്കുന്ന തെറ്റായ ആയുധങ്ങൾ.കൂടുതൽ ശ്രെമിക്കും തോറും കൂടുതൽ പരാജയപെടുകയുള്ളൂ. മാറ്റങ്ങളുടെ തുടക്കം എൻറെ സ്വയ ശക്തികൊണ്ട് ഇത് സാധിക്കുകയില്ല എന്ന് പറഞ്ഞു ദൈവസന്നിധിയിൽ താഴ്മ ധരിക്കുന്നതാണ്. ഓരോ പരാജയത്തിനു ശേഷവും സാധാരണ നാം വീണ്ടും തീരുമാനങ്ങൾ(Resolutions) എടുക്കുന്നവരാണ്.നമുക്ക് സംഭവിക്കുന്ന ഓരോ പരാജയങ്ങളും നമ്മളെ പഠിപ്പിക്കുന്നത് നമ്മുടെ തീരുമാനങ്ങൾ എത്ര ബലഹീനം ആണ് എന്നുള്ളതാണ്. എന്നാൽ ദൈവസന്നിധിയിൽ താഴ്മ ധരിച്ച്, ദൈവത്തിൽ ആശ്രയിക്കുവാൻ തയ്യാറാകുമെങ്കിൽ ദൈവം നമ്മളെ സഹായിക്കുവാൻ ശക്തനാണ്.ദൈവകൃപയിൽ ആശ്രയിക്കാതെ നമുക്കു സ്വയം മാറ്റങ്ങൾ വരുത്തുവാൻ സാധിക്കില്ല.നമുക്ക് ദൈവസന്നിധിയിൽ തുറന്നുസമ്മതിച് പ്രാർത്ഥിക്കാം.
കർത്താവേ എനിക്ക് സ്വയ ശക്തികൊണ്ട് എൻറെ തീരുമാനത്തിന് ബലംകൊണ്ട്, ശ്രമംകൊണ്ട്( Self - Effort )എൻറെ ജീവിതത്തിൽ ഒരു നല്ല മാറ്റവും വരുത്തുവാൻ സാധിക്കുന്നില്ല എന്നാൽ എനിക്ക് നിന്റെ കൃപ ആവശ്യമാണ്. മാറ്റങ്ങൾ വരുത്തുവാൻ ഞാൻ സന്നദ്ധനാണ് എന്നെ സഹായിക്കണമേ,വെറും ചടങ്ങുകളിൽ തൃപ്തനാകാതെ ദൈവസാന്നിധ്യം കൊണ്ട് നിറയുവാൻ എന്നെ സഹായിക്കണമേ.കർത്താവേ നീ എന്നെ ഒരു വിശുദ്ധനാകേണമേ.നല്ല മാറ്റങ്ങൾ വരുത്തുവാൻ എന്നെ സഹായിക്കണമേ ആമേൻ.
നമ്മുടെ ജീവിതത്തിൽ ദൈവം മാറ്റം വരുത്തുമ്പോൾ നമ്മുടെ അന്തകാരം മാറും,അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.മാത്രവുമല്ല കർത്താവ് നമ്മളെ വിളിക്കുന്ന പേർ പാത യഥാസ്ഥാനത്ത്പെടുത്തുന്നവർ(Restorer) എന്നാണ്.
മറ്റുള്ളവരുടെയും പാത യഥാസ്ഥാനപെടുത്തുവാൻ സഹായിക്കുവാൻ ദൈവം നമ്മെ ബലപ്പെടുത്തട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ദൈവത്തോട് അടുത്തിരിക്കണം എന്നുള്ളത് നമ്മുടെ എല്ലാം താൽപര്യമാണ്. വ്യക്തി ജീവിതത്തിൽ ഒരു ഉണർവ് അനുഭവിക്കുമ്പോൾ ദൈവത്തോട് അടുക്കുന്നത് നമ്മുടെ ഒരു ശീലമായി തീരും. കാരണം നമ്മോടു കൂടുതൽ അടുക്കുവാൻ ദൈവം ആദ്യമേ സന്നദ്ധനാണ്. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും (യാക്കോബ് 4:8). നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ ഇതൊന്നും പ്രായോഗികമല്ല എന്ന് വിധിയെഴുതി പരാജിതരായി ഒതുങ്ങിക്കൂടാനാണ് നാം പലപ്പോഴും തയ്യാറാകുന്നത്. ക്രിസ്തീയജീവിതം യേശുക്രിസ്തു ജീവിച്ചു കാണിച്ചു തന്ന ഒരു മാതൃകാ ജീവിതമാണ്, അത് ഒരിക്കലും ഒരു പരാജയം മാർഗ്ഗമല്ല. നമ്മുടെ പ്രായോഗികജീവിതത്തിൽ നമ്മളെ സഹായിക്കുന്ന ചില ഉണർവിന് പടികളാണ് ഈ ലേഖനത്തിലുള്ളത്. വ്യക്തിജീവിതത്തിൽ ആരംഭിക്കുന്ന ഉണർവ് നിലനിൽക്കും. സ്ഥിരതയുള്ള ഒരു ഉണർവ്വ് നമ്മുടെ ജീവിതത്തിൽ സംഭവിക്കണം.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ. We would like to thank Margdeep Media and Aashish Oommen Cherian for this Bible Plan
More
ഈ പ്ലാൻ നൽകുന്നതിന് ഞങ്ങൾ Margdeep Media നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.margdeep.com/