ആത്മീയ ഉണർവ്ഉദാഹരണം
ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തണമേ; സങ്കീർത്തനം 85;6.
ഇസ്രയേലിലെ ആരാധനാ നയിക്കുന്ന കോരഹ് പുതന്മാരുടെ ഒരു ഉണര്‍വിനു വേണ്ടി ഉള്ള പ്രാര്‍ത്ഥനയാണ് ഇത്. ആരാധനയുടെ സന്തോഷം നഷ്ടപെട്ടുപോള്‍ അതിന്റെ കാരണം മനസിലാക്കി അവര്‍ ദൈവത്തോട് അര്‍പിക്കുന്ന ഒരു യാചന ആണ് ഇത്. ജീവിതത്തില്‍, പ്രാര്‍ത്ഥനയില്‍, ആരാധനയില്‍, ദൈവവുമായി ഒരു ബന്ധം അനുഭവിക്കാന്‍ സാധിക്കണം. നാം സേവിക്കുനത് ജീവനുള്ള ദൈവതെയാണ് ദൈവത്തോട് കൂടെയുള്ള ബന്ധം എല്ലായ്പ്പോഴും സമ്പുഷ്ടമാണ്, അത് നമ്മളെ ബോറടിപിക്കരുത്. ജീവിതയാത്രയില്‍ ഒരു പ്രചോദനം,സന്തോഷം തോന്നുന്നില്ലെങ്കിൽ, ഈ പ്രാര്‍ത്ഥന നമ്മക്കും ഉള്ളത് ആണ്. നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണമേ! വീണ്ടും ദൈവവുമായി ഉള്ള ഒരു ആവേശകരമായ ഒരു ബന്ധത്തിന്റെ തുടക്കം യഥാസ്ഥാനപെടുന്നത് (Restoration) ആണ്.
ഒരു കത്തി അത് ഫലപ്രദമായി ഉപയോഗിക്കാൻ മൂർച്ച കൂട്ടുന്ന പോലെ, ഒരു യഥാര്‍ഥ ഉണര്‍വ് നമ്മുടെ ജീവിതത്തിലെ ലൗകികതെയും സ്വാർത്ഥതയും മാറ്റി ദൈവസ്നേഹം കൊണ്ട് നിറക്കുക എന്നത് ആണ്.ദൈവത്തിന് മനുഷനെ കുറിച്ച് ഉള്ള പ്രഥമ ഉദേശം കൂടെ വാഴുക എന്നത് ആണ്.ഏദൻ മുതൽ ദൈവം മനുഷ്യനിൽ നിന്നും ആഗ്രഹിക്കുന്ന-തും അത് ആണ് .അകന്നു കഴിയാന്‍ ദൈവം ഇഷ്ടപെടുനില്ല.ഒരു ഉണർവിന് ആദ്യ-പടി യഥാസ്ഥാനം പെടുന്നത് ആണ് ഇതിനെപ്പറ്റി മോശെ അവസാന പ്രസംഗത്തില്‍ൽ ഇങ്ങനെ പറയുകയുണ്ടായി,
Restore our Relationships
ദൈവം നമുക്കു വേണ്ടി ഒരുക്കിയിട്ടുള്ള യഥാർത്ഥ പദ്ധതിയിലേക്ക് എത്തിച്ചേരുവാൻ യഥാസ്ഥാപെടെണ്ടത് ആവിശ്യമാണ്. പലപ്പോഴും ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന പ്ലാനിൽ നാം എത്താതെ അലഞ്ഞു തിരിഞ്ഞു നടക്കാനുള്ള ഒരു കാരണം നമ്മൾ യഥാസ്ഥപെടാന്‍ മടി കാണികുന്നത് കൊണ്ട് ആണ്.
ദൈവവുമായുള്ള ബന്ധം റിപ്പയർ ചെയ്താൽ മറ്റ് എല്ലാ ബന്ധങ്ങളും റിപ്പയർ ചെയ്യാൻ ദൈവം നമ്മളെ സഹായിക്കും. നമ്മൾ ഏകാന്തത അനുഭവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല വിവിധ പ്രശ്നങ്ങളാൽ കഴിഞ്ഞ നാളുകളില്‍ൽ നാം ഏകാന്തത പെറ്റു പോയെങ്കിൽ നാം യഥാസ്ഥാനപെടണം എന്ന് ദൈവം ആഗ്രഹിക്കുന്നു. പൂർണ്ണഹൃദയത്തോടെ പൂർണ്ണമനസ്സോടെ ദൈവത്തിലേക്ക് മടങ്ങിവന്നാൽ അവൻ നമ്മുടെ സ്ഥിതി മാറ്റും. നമ്മുടെ ചിന്തകളുടെ രീതി മാറ്റും. നമ്മുടെ ഈഗോയെ മാറ്റും നമുക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല എന്ന് വിചാരിക്കുന്നവരോട് ക്ഷമിക്കുവാൻ ദൈവം നമ്മളെ സഹായിക്കും. ബന്ധങ്ങൾ യെഥാസ്ഥാനപ്പെടുത്തുവാൻ ദൈവം നമ്മെ സഹായിക്കും.കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും സഭയിൽ നിന്നും നിന്നും എല്ലാം മനസ് കൊണ്ട് ചിതറി നിൽക്കുന്ന അവസരങ്ങളിൽ ,നമ്മുക്ക് ആദ്യപടി ആയി ദൈവത്തോട് അടുക്കാം ,ദൈവം നമ്മളെ കൂട്ടിച്ചേർക്കും.ഓർക്കുക ഒരുമിച്ചു നിൽക്കുന്നത് ആണ് ശക്‌തി . മോശ പിനേയും ഇങ്ങനെ പറഞ്ഞു
Restore Our Blessings
പലപ്പോഴും മനസ്സ് തിരിയുവാനുള്ള വൈമുഖ്യത ആണ് പല നന്മകളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നത്. ജീവിതത്തിൽ നന്മ പ്രാപിക്കുവാനും അഭിവൃദ്ധിപ്പെടുകയും നിങ്ങൾ ഹൃദയം തിരിയേണ്ടത് ആവശ്യമാണ് ഗിരിപ്രഭാഷണത്തിൽ യേശു ഇപ്രകാരം പറഞ്ഞു ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.
ജീവിതത്തിൽ വളരെ ഓടിയിട്ടും കഷ്ടപെട്ടിട്ടും എന്നും ശൂന്യത മാത്രം അനുഭവികുനെങ്കിൽ. മനസ് ഒരിക്കലും ഒരു ശാന്തത അനുഭവിക്കുന്നില്ലെക്കിൽ, അനുദിനം നമ്മുടെ മടുപ്പ് കൂടി വരും .സമാധാനം ഇല്ലാതെ വരും.അത് വഴി അനേകർ രോഗികൾ ആകുന്നു. ഹൃദയശുദ്ധി(genuine) ഇല്ലാതെ നാം ഏർപ്പെടുന്ന സംസാരങ്ങളും ഇടപാടും ഒകെ ആണ് ഇതിന് വഴി വെക്കുന്നത്. ആദ്യം ദൈവ സന്നിധിയിൽ നമ്മുക് genuine ആകാം, ദൈവം നമ്മെ ഹൃദയശുദ്ധിയുള്ളവർ ആകും.
നമുക്ക് ആവശ്യം മനസ്സ് തിരിയുവാൻ യഥാസ്ഥാ പെടുവാൻ മടങ്ങിവരുവാൻ അനുസരിക്കുവാൻ ഉള്ള ഒരു തീരുമാനമാണ്, ഇന്ന് നമ്മുടെ ജീവിതത്തിൽ ആ തീരുമാനത്തിറ്റെ ദിവസമാകട്ടെ. നിങ്ങൾ മടങ്ങിവരുവാൻ തീരുമാനിക്കുമ്പോൾ നിങ്ങളെ സ്വീകരിക്കുവാൻ ആലിംഗനം ചെയ്യുവാൻ കാത്തിരിക്കുന്ന നിങ്ങൾക്കുവേണ്ടി ഒരു സദ്യ തന്നെ ഒരുക്കുന്ന സ്നേഹമുള്ള ഒരു പിതാവിനെ കുറിച്ച് ഒരു യേശു പറഞ്ഞിട്ടുണ്ട്.മുടിയനായ പുത്രൻറെ ഉപമയിൽ ആ മകൻ തന്റെ സുബോധത്തിലോട്ട് വന്നപ്പോൾ ആണ് തനിക്ക് എന്തൊക്കെയാണ് നഷ്ട്ടപെടുന്നത് എന്ന് മനസിലായത് ,പിതാവിന്റെ വീട്ടിൽ എത്ര സുഖം ആണ് എന്ന് അവൻ ഓർത്തത്.അപ്പോൾ ആണ് അവൻ മടങ്ങാൻ തീരുമാനിച്ചത്.
മാറ്റത്തിന് തുടക്കം തൻ സ്വബോധത്തിൽ മടങ്ങിവന്ന നിമിഷമായിരുന്നു. പലപ്പോഴും തിരക്കുകൾ കൊണ്ട്, ജീവിത ഭാരങ്ങൾ കൊണ്ട്, നമ്മളും സുബോധം നഷ്ടപ്പെടുന്ന വരാണ് ഞാൻ എൻറെ പിതാവിൽ നിന്ന് അകന്നുപോയി എന്നുള്ള ബോധ്യം നഷ്ടപ്പെട്ട് കഴിയുന്നവരാണ്.എന്നാൽ മടങ്ങി വീട്ടിൽ എത്തുമ്പോൾ നമ്മെ സ്വീകരിക്കാൻ തയാറായി നിൽക്കുന്ന ഒരു സ്നേഹമുള്ള പിതാവ് നമ്മുക്ക് ഉണ്ട് .ആ പിതാവിന്റെ സ്നേഹത്തിലോട്ട് മടങ്ങി വരുന്ന ദിവസം ആകട്ടെ ഇന്ന്.
പിതാവേ അങ്ങയോട് ഞാൻ തെറ്റ് ചെയ്തു, എന്ന് നമ്മുക്ക് തുറന്ന് സമ്മതിക്കാം. തന്റെ സ്നേഹത്തില്‍ അവന്‍ നമേ സ്വീകരിക്കും.
പിതാവേ എന്നെ യഥാസ്ഥാനപ്പെടുത്തണമേ, അപ്പനുമായി ഉള്ള ഒരു അടുത്ത ബന്ധത്തിലേക്ക് എന്നെ അടുപ്പിക്കണേ, എന്റെ കുറവുകളെ ക്ഷമികേണമേ, കഴിഞ്ഞ കാലങ്ങളിലെ തെറ്റായ തിരുമാനങ്ങളെയും ,സ്വാർത്ഥതയും ക്ഷമികേണമേ.ആമേൻ.
ദൈവം നമേ അനുഗ്രഹിച്ചു നമ്മുടെ സ്ഥിതിക്ക് മാറ്റം വരുത്തട്ടെ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ദൈവത്തോട് അടുത്തിരിക്കണം എന്നുള്ളത് നമ്മുടെ എല്ലാം താൽപര്യമാണ്. വ്യക്തി ജീവിതത്തിൽ ഒരു ഉണർവ് അനുഭവിക്കുമ്പോൾ ദൈവത്തോട് അടുക്കുന്നത് നമ്മുടെ ഒരു ശീലമായി തീരും. കാരണം നമ്മോടു കൂടുതൽ അടുക്കുവാൻ ദൈവം ആദ്യമേ സന്നദ്ധനാണ്. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും (യാക്കോബ് 4:8). നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ ഇതൊന്നും പ്രായോഗികമല്ല എന്ന് വിധിയെഴുതി പരാജിതരായി ഒതുങ്ങിക്കൂടാനാണ് നാം പലപ്പോഴും തയ്യാറാകുന്നത്. ക്രിസ്തീയജീവിതം യേശുക്രിസ്തു ജീവിച്ചു കാണിച്ചു തന്ന ഒരു മാതൃകാ ജീവിതമാണ്, അത് ഒരിക്കലും ഒരു പരാജയം മാർഗ്ഗമല്ല. നമ്മുടെ പ്രായോഗികജീവിതത്തിൽ നമ്മളെ സഹായിക്കുന്ന ചില ഉണർവിന് പടികളാണ് ഈ ലേഖനത്തിലുള്ളത്. വ്യക്തിജീവിതത്തിൽ ആരംഭിക്കുന്ന ഉണർവ് നിലനിൽക്കും. സ്ഥിരതയുള്ള ഒരു ഉണർവ്വ് നമ്മുടെ ജീവിതത്തിൽ സംഭവിക്കണം.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ. We would like to thank Margdeep Media and Aashish Oommen Cherian for this Bible Plan
More
ഈ പ്ലാൻ നൽകുന്നതിന് ഞങ്ങൾ Margdeep Media നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.margdeep.com/