ആത്മീയ ഉണർവ്ഉദാഹരണം

ആത്മീയ ഉണർവ്

4 ദിവസത്തിൽ 2 ദിവസം

ദൈവത്തിന്റ്റെ  ഒരു സ്വപ്നം നാം ദൈവത്തില്‍ൽ ആനന്ദം കണ്ടെത്തണം എന്നതാണ്. ദൈവം മനുഷ്യനുമായി ഒരുക്കിയിട്ടുള്ള  ബന്ധത്തിൻറെ ശക്തി അതിലെ ആനന്ദമാണ്.  ദൈവസന്നിധിയിൽ ആ ആനന്ദം അനുഭവിക്കാൻ സാധിച്ചത്  ആണ് അനേകരെ  ദൈവത്തിന് വേണ്ടി മരിക്കാൻ വരെ ശക്തരാക്കിയത്. സ്തേഫാനോസ്ന്റ്റെ  ദേഹത്തു പതിച്ച ഓരോ കല്ലും തനിക്ക് വേദനയുളവാക്കി എങ്കിലും ഒരു നിമിഷം പോലും പതറാതെ മരണത്തെ സന്തോഷത്തോടെ വരിക്കുവാൻ തന്നെ ശക്തിക്കരിച്ചത്  ദൈവസന്നിധിയിൽ ഉള്ള ആനന്ദമാണ്. മരണം തനിക്ക് ലാഭമാണ് എന്നു പറയുവാൻ പൗലോസ് സാധിച്ചത് ദൈവസന്നിധിയിൽ ആനന്ദം അനുഭവിച്ചുകൊണ്ടാണ്. ലോകത്തെ തേജിച്ച ദൈവത്തെ സ്നേഹിച്ച എല്ലാ ഭക്തന്മാരുടെ പ്രചോദനം ദൈവസന്നിധിയില് ആനന്ദമായിരുന്നു.

നമുക്ക് പലപ്പോഴും ഇതൊന്നും സാധിക്കാത്തത് ദൈവസന്നിധിയിൽ നമുക്ക് ആനന്ദിക്കുവാൻ കഴിയാത്തതുകൊണ്ടാണ് അൽപനേരം വചനം വായിക്കുവാനോ പോലും സാധിക്കാത്തത് ദൈവസന്നിധിയിൽ ആനന്ദം കണ്ടെത്തുവാൻ പറ്റാത്തതുകൊണ്ടാണ്. നമ്മുക്ക് ആനന്ദം കണ്ടെത്തുവാൻ സാധിക്കുമ്പോൾ നാം അനുദിനം ആ സന്തോഷത്താൽ ഉണരും, ഉണർവ് എല്ലാദിവസവും ജീവിതത്തിൽ അനുഭവിക്കുവാൻ സാധിക്കും. ഉണർവ് എന്ന് പറയുന്നത് ഒരു താൽക്കാലിക പ്രതിഭാസം  മാത്രമല്ല മറിച്ച് അത് നിലനിൽക്കുന്ന ഒരു അനുഭവമാണ് അത് മറ്റുള്ളവരിലേക്ക് പകരുന്നു ഒന്നാണ്.   ഉണർവ് ഉണ്ടായ സ്ഥലങ്ങളിൽ ഒന്നും അത് ഒതുങ്ങി നിന്നില്ല  അത് മറ്റ് ദേശങ്ങളിലേക്കു പടരുകയുണ്ടായി.നാം ഉണർവ് അനുഭവിക്കുബോൾ അത് മറ്റ് ഉള്ളവരിലേക്ക് എത്തിക്കുവാൻ നമ്മുക്ക് ഒരു കാരണം ആകാം.നാം ദൈവസന്നിധിയിൽ  ആനന്ദം  അനുഭവിക്കുന്നതിന് തടസ്സം നമ്മുടെ ചില തെറ്റിധാരണകൾ ആകാം.

  1. എനിക്ക് ദൈവത്തോട് അടിക്കുവാനുള്ള യോഗ്യതകൾ ഒന്നുമില്ല,

ദൈവത്തിന് എന്നേ കുറിച്ച് വളരെ വലിയ പ്രതീക്ഷക്കൾ ആണ് ,എന്റ്റെ സ്വഭാവം ശീലങ്ങൾ ഒക്കെ വച്ച് അതിൽ എത്തി ചേരാൻ വലിയ പാടാണ്. അത് കൊണ്ട് തന്നെ എനിക്ക് ദൈവത്തോട് അധികം അടുക്കാൻ സാധിക്കില്ല എന്ന്‌ ആണ് നാം പലപ്പോളും വിചാരിക്കുന്നത്.ദൈവത്തിന് നമ്മോട് ഉള്ള മനോഭാവം മനസിലാക്കിക്കാൻ ആണ് ദൈവം ലൂക്കോസിന്റെ സുവിശേഷത്തിൽ മുടിയനായ പുത്രന്റെ ഉപമ പറഞ്ഞത്.

ഭവനത്തിൽ എത്തുമ്പോൾ മകൻറെ സ്വഭാവികമായും പ്രതീക്ഷിച്ചത് താൻ അവകാശങ്ങൾ വാങ്ങിയതുകൊണ്ട് ഇനിയും ഒരിക്കലും ഒരു സ്ഥാനത്ത് അവിടെ നിൽക്കാൻ സാധിക്കില്ല, അത് കൊണ്ട് ഒരു കൂലിക്കാരൻ ആകുവാനാണ് താൻ മടങ്ങിവന്നത്. ആ മകൻ അന്വേഷിച്ചത് നല്ലൊരു ജോലിസ്ഥലം മാത്രമാണ്. സ്വഭവനത്തിലേക്ക് മടങ്ങുന്നതിനു മുൻപ് പല സ്ഥലങ്ങളിൽ ജോലി ചെയ്തപ്പോൾ തനിക്കുണ്ടായ മോശമായ അനുഭവങ്ങളിൽനിന്ന്  മനസ്സിലാക്കി   തൻറെ  പിതാവ് തൊഴിലുടമ( എംപ്ലോയർ) ആണ്.അതുകൊണ്ടുതന്നെ നല്ലൊരു ജോലി സ്ഥലം അന്വേഷിച്ചാണ് തൻ മടങ്ങിവന്നത്. എന്നാല് പിതാവ് തന്നെ സ്നേഹ സമ്പന്നതയിൽ തന്നെ വീണ്ടും ഒരു മകനായി സ്വീകരിച്ചു. ന്യായമായ അവകാശങ്ങൾ ഇല്ലാതിരുന്ന അവനെ അവകാശ മോതിരം ധരിപ്പിച്ചു. ദൈവത്തിന് ആവശ്യം നമ്മുടെ ലഭ്യത( Avalibility) ആണ്. ഒരു നല്ല ജോലിയും ആഹാരവും മാത്രം പ്രതീക്ഷിച്ച  അവന് വീണ്ടും മകൻറെ സ്ഥാനം നൽകിയ പിതാവിന് സ്നേഹം അതാണ് നമ്മുടെ സ്വർഗ്ഗത്തിൽ പിതാവ്. ദൈവം സ്നേഹമാണ്. നമ്മുടെ യോഗ്യതകളുടെ ആധിക്യം കൊണ്ടല്ല മറിച്ച് പിതാവിനെ സ്നേഹം കൊണ്ടാണ് അവൻ നമ്മളെ അടുപ്പിക്കുന്നത്. നമ്മുടെ യോഗ്യതകളിൽ ശ്രദ്ധിക്കാതെ പിതാവിനെ സ്നേഹത്തിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കാം. അങ്ങനെ പിതാവുമായുള്ള ആ ആഘോഷത്തിൽ നമുക്കും ഭാഗമാകാം. 

 2.  എന്നാലും എൻറെ കുറ്റബോധം എന്നെ അനുവദിക്കുന്നില്ല

ഞാൻ ദൈവത്തെ സ്നേഹിക്കുന്നു ദൈവത്തോട് കൂടുതൽ അടുക്കണം എന്ന് ആഗ്രഹിക്കുന്നു.അതിന് ഉള്ള ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടതുകൊണ്ട്,അതിൻറെ കുറ്റബോധത്തിൽ വിഷമിക്കുകയാണ്. എൻറെ കുറ്റബോധം വളരെ വലുതാണ്, എനിക്കത് വിട്ടുകളയാൻ പറ്റുന്നില്ല ഓരോ ദിവസവും ഞാനൊരു പാപിയാണ് എന്ന ബോധ്യം എന്നിൽ വളരുകയാണ്.അതെന്നെ ദൈവത്തോട് കൂടുതൽ അടുക്കുന്നത് നിന്നും അകറ്റിനിർത്തും.സത്യത്തിൽ പ്രാർത്ഥിക്കാൻ പോലുമുള്ള ധൈര്യമില്ല. ഇത് നമ്മൾ പലരും  കടന്നുപോയിട്ടുള്ള പ്രശ്നം ആണ്.പലപ്പോഴും നമുക്ക് നമ്മോടുതന്നെ ക്ഷമിക്കുവാൻ സാധിക്കാറില്ല.അങ്ങനെ സന്തോഷം അനുഭവിക്കാൻ സാധിക്കാതെ നാം നിരാശയിൽ ആയിപ്പോകുന്നു ഇതാണ് പലപ്പോഴും പിശാച് മുതലെടുക്കുന്നത്‌. ഒരു വിശുദ്ധനായി ജീവിക്കുവാന്‍ ദൈവത്തോട് ചേർന്നിരിക്കാൻ നമ്മെ ക്കൊണ്ട് പറ്റത്തില്ല എന്ന്  അവൻ നമ്മുടെ ഉള്ളിൽ ഉറക്കെ പറഞ്ഞു കൊണ്ടേയിരിക്കും. ദൈവത്തിൻറെ സ്നേഹത്തെ നമ്മൾ എത്ര ചുരുക്കി കാണുന്നു എന്നുള്ളതിന് തെളിവാണിത്.ദൈവം മനുഷ്യനെ സ്നേഹിക്കുനത്  തന്റെ നല്ല പ്രവർത്തി കാരണമോ കഴിവുകൾ കൊണ്ടോ അല്ല.കർത്താവു നമ്മളെ സ്നേഹിക്കുന്നതോ നാമായിരിക്കുന്ന അവസ്ഥയിലാണ്.ഈ ബന്ധം തുടങ്ങിയത് ദൈവം നമ്മെ സ്നേഹിച്ചത് കൊണ്ടാണ്.തൻറെ മകനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.

പൗലോസ് റോമാ ലേഖനത്തിൽ ഇങ്ങനെ പറഞ്ഞു തന്നെ സ്നേഹത്തിൽനിന്നും എന്നെ അകറ്റുവാൻ യാതൊന്നിനും സാധിക്കുകയില്ല.പഴയനിയമത്തിലെ പുരോഹിതന്മാർക്ക് നിയമങ്ങൾക്ക് പുറത്തും ഒന്നും ചെയ്യുവാൻ സാധിച്ചിരുന്നില്ല എന്നാൽ നമ്മുടെ മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കാൻ കഴിവുള്ളവനാണ്.ദൈവത്തോട് അടുത്തു വരുമ്പോൾ അവൻ നമ്മളെ സഹായിക്കുവാൻ സന്നദ്ധനാണ്.എത്ര മോശം പ്രശ്നമാണെങ്കിലും ദൈവസന്നിധിയിൽ നമുക്ക് തുറന്നുപറയാൻ എങ്കിൽ കർത്താവിനെ സഹായിക്കും.ഒരു പക്ഷെ പിന്നെയും നിങ്ങളുടെ ശ്രമങ്ങൾ പരാജയപ്പെട്ടേക്കാം എന്നാൽ അതൊരിക്കലും ദൈവത്തോട് വീണ്ടും അടുത്ത വരുന്നതിൽ നിന്നും നമ്മളെ അകറ്റി നിർത്തരുത്.നാം പാപം ചെയ്യുന്ന നിമിഷത്തിൽ ദൈവത്തിന് നമ്മളോടുള്ള എല്ലാ സ്നേഹവും ഇല്ലാതെ ആകുന്നില്ല.ദൈവം എപ്പോഴും നമ്മെ സ്നേഹിക്കുന്നു.എൻറെ ഇന്നലകളെ നാളെയും പൂർണമായി അറിയുന്ന ദൈവം നമ്മെ ഇത്രയേറെ സ്നേഹിക്കുന്നുവെങ്കിൽ ദൈവത്തിന് സ്നേഹം എത്ര ആഴം ആണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം…അത് പരിമിതികളുള്ള സ്നേഹമല്ല.ഇനിയും നിങ്ങളുടെ കുറ്റബോധം ദൈവത്തിലേക്ക് മടങ്ങിവരുന്നതിൽ നിന്ന് നിങ്ങളെ തടയരുത്.മടങ്ങിവന്നാൽ സ്നേഹത്തോടെ സ്വീകരിക്കാൻ തയ്യാറുള്ള ഒരു പിതാവ് നമുക്കുണ്ടെന്ന് നാം മനസ്സിലാക്കണം ഇന്ന് നമ്മുടെ തിരിച്ചുവരവിന് ദിവസമായി മാറട്ടെ. എനിക്ക് തെറ്റിപ്പോയി എന്നുപറഞ്ഞാൽ എന്നെ സ്നേഹിക്കുന്ന കെട്ടിപ്പിടിക്കുന്ന ഒരു സ്നേഹമുള്ള പിതാവ് എനിക്കുണ്ട്.ആ സ്നേഹത്തിൽ അവൻ നമ്മെ ചേർക്കും.

ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. യാക്കോബ് 4:8 

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

ആത്മീയ ഉണർവ്

ദൈവത്തോട് അടുത്തിരിക്കണം എന്നുള്ളത് നമ്മുടെ എല്ലാം താൽപര്യമാണ്. വ്യക്തി ജീവിതത്തിൽ ഒരു ഉണർവ് അനുഭവിക്കുമ്പോൾ ദൈവത്തോട് അടുക്കുന്നത് നമ്മുടെ ഒരു ശീലമായി തീരും. കാരണം നമ്മോടു കൂടുതൽ അടുക്കുവാൻ ദൈവം ആദ്യമേ സന്നദ്ധനാണ്. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും (യാക്കോബ് 4:8). നമ്മുടെ ശ്രമങ്ങൾ പരാജയപ്പെടുമ്പോൾ ഇതൊന്നും പ്രായോഗികമല്ല എന്ന് വിധിയെഴുതി പരാജിതരായി ഒതുങ്ങിക്കൂടാനാണ് നാം പലപ്പോഴും തയ്യാറാകുന്നത്. ക്രിസ്തീയജീവിതം യേശുക്രിസ്തു ജീവിച്ചു കാണിച്ചു തന്ന ഒരു മാതൃകാ ജീവിതമാണ്, അത് ഒരിക്കലും ഒരു പരാജയം മാർഗ്ഗമല്ല. നമ്മുടെ പ്രായോഗികജീവിതത്തിൽ നമ്മളെ സഹായിക്കുന്ന ചില ഉണർവിന് പടികളാണ് ഈ ലേഖനത്തിലുള്ളത്. വ്യക്തിജീവിതത്തിൽ ആരംഭിക്കുന്ന ഉണർവ് നിലനിൽക്കും. സ്ഥിരതയുള്ള ഒരു ഉണർവ്വ് നമ്മുടെ ജീവിതത്തിൽ സംഭവിക്കണം.അതിനായി ദൈവം നമ്മെ സഹായിക്കട്ടെ. We would like to thank Margdeep Media and Aashish Oommen Cherian for this Bible Plan

More

ഈ പ്ലാൻ നൽകുന്നതിന് ഞങ്ങൾ Margdeep Media നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.margdeep.com/