ദൈവത്തിനായി നിങ്ങളുടെ സമയം വിനിയോഗിക്കാംഉദാഹരണം
നിങ്ങളുടെ സമയം ആസൂത്രണം ചെയ്യുക
ഒഴിവു സമയം ജീവിതത്തെ സമ്പന്നമാക്കുന്ന വിനോദങ്ങൾക്കായി ഉപയോഗിക്കുക. സമയത്തെ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള ഒരു മാർഗ്ഗമാണ് വായന. ജീവിതത്തിൽ കഴിയുന്നത്ര കാര്യങ്ങൾ പഠിക്കാൻ അഗസ്റ്റിൻ ഒരിക്കൽ വിശ്വാസികളെ ഉപദേശിച്ചിരുന്നു. കാരണം എല്ലാ സത്യവും ദൈവത്തിന്റെ സത്യമാണ്. അതുപോലെ കലയുടെ മേഖലയും ജീവിതത്തെ സമ്പന്നമാക്കുന്നതാണ്. ബുദ്ധിയെ വികസിപ്പിക്കാനും ഭാഷയെ പരിപോഷിപ്പിക്കാനും ഞാൻ പദപ്രശ്നം പൂരിപ്പിക്കുന്നത് ഒരു വിനോദമായി ആസ്വദിക്കുന്നു.
രാത്രി 8 നും 9 നും ഇടക്ക് ഉറങ്ങാൻ കിടക്കുകയും പറ്റുമ്പോഴെല്ലാം രാവിലെ 4 മണിക്ക് ഉണർന്നെഴുനേൽക്കുകയും ചെയ്യുന്നതാണ് എന്റെ പതിവ്. അത് എന്റെ ദിനചര്യയിൽ അത്ഭുതമായ പരിവർത്തനങ്ങൾ ഉണ്ടാക്കി. ദിവസത്തിന്റെ ആദ്യ മണിക്കൂറുകൾ തടസമേതുമില്ലാതെ ശ്രദ്ധാപൂർവം പഠനത്തിനും എഴുത്തിനും പ്രാർത്ഥനയ്ക്കും ഉപയോഗിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയമാണ്.
റോഡിൽ നടക്കുന്നത് മാത്രം ശ്രദ്ധിച്ചു ചെയ്യുന്ന, തീർത്തും യാന്ത്രികമായ ജോലിയാണ് ഡ്രൈവിംഗ്. ആ സമയം റെക്കോർഡു ചെയ്തു വയ്ച്ചിരിക്കുന്ന പാട്ടുകളും പ്രസംഗങ്ങളും കേൾക്കുവാൻ ഉപയോഗപ്പെടുത്താം.
കൃത്യമായ പദ്ധതി നമ്മെ സ്വതന്ത്രരാക്കുന്നു. കാരണം കൃത്യമായ പദ്ധതി സമയത്തിന്റെ ഉപയോഗം ക്രമീകരിക്കുന്നതിന് നമ്മെ സഹായിക്കുന്നു. ചിട്ടയായ ജീവിതക്രമം ഒരിക്കലും ശത്രുവല്ല മറിച്ച് മിത്രമാണ്. ഇതു ദൈവത്തെ സ്തുതിച്ചു കൊണ്ടുള്ള ഒരു ജീവിതത്തിനു നമ്മെ സഹായിക്കും.
ദൈവമുമ്പാകെ ജീവിക്കുക
നിങ്ങൾക്ക് സമയത്തെക്കുറിച്ചു ഒരു പദ്ധതി ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കുക, അതനുസരിച്ചു ഇനിയുള്ള സമയം വിനിയോഗിക്കുക. അതിനു ശേഷം സമയം എങ്ങനെ പ്രയോജനപ്പെടുത്തി എന്ന് അവലോകനം ചെയ്തു നോക്കൂ. അഥവാ നിങ്ങൾക്ക് ഒരു ജീവിതക്രമം ഉണ്ടെന്നിരിക്കട്ടെ, എങ്കിൽ കുറച്ചു സമയം അതിനെ അവലോകനം ചെയ്യുക, നിങ്ങൾ മുൻഗണന നൽകേണ്ട കാര്യങ്ങൾക്കായി പ്രാർത്ഥിക്കുക.
പകർപ്പവകാശം: ലിഗോനിയർ മിനിസ്ട്രി. ആർ സി സ്പ്രൗളിൽ നിന്നും ഒരു സൗജന്യ പുസ്തകം നേടുക. Ligonier.org/freeresource
ഈ പദ്ധതിയെക്കുറിച്ച്
നിങ്ങളുടെ സമയം ദൈവത്തിനായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ആർ സി സ്പ്രൗളിൻറെ നാലു ദിവസത്തെക്കുള്ള ധ്യാനചിന്ത. ദൈവത്തിൻറെ സാന്നിദ്ധ്യത്തിൽ, ദൈവത്തിൻറെ അധികാരത്തിൻ കീഴിൽ, ദൈവത്തിൻറെ മഹത്ത്വത്തിനു വേണ്ടി ജീവിക്കുന്നതിനു ഓരോ ധ്യാനചിന്തയും നിങ്ങളെ ആഹ്വാനം ചെയ്യുന്നു.
More