ദൈവത്തിനായി നിങ്ങളുടെ സമയം വിനിയോഗിക്കാംഉദാഹരണം

Using Your Time for God

4 ദിവസത്തിൽ 3 ദിവസം

സമയത്തെ വരുതിയിലാക്കുക

സമയത്തെ നിയന്ത്രിക്കുന്നതിനു ഞാൻ ചില സൂത്രങ്ങൾ പഠിച്ചു. അത് നിങ്ങൾക്കും സഹായകരമാകാം.

എന്റെ എല്ലാ സമയവും ദൈവത്തിന്റെതാണെന്നും അതു ദൈവത്തിന്റെ ഒരു നിയോഗമാണെന്നും മനസിലാക്കുക. ഞാനും എന്റെ സമയവും ദൈവത്തിന്റെതാണ്. എങ്കിലും അവൻ എനിക്ക് കുറച്ചു സമയം എന്റെതായി തന്നിരിക്കുന്നു. അതു മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുവാനും മറ്റുള്ളവരെ സന്ദർശിക്കുവാനും ഉപയോഗിക്കാം. എന്നാൽ ആ സമയത്തിനും നാം കണക്കു ബോധിപ്പിക്കേണ്ടിവരും എന്ന് ഓർക്കുക.

ഏകാഗ്രതയും ശ്രദ്ധയും കൊണ്ടു നമുക്കു നഷ്ടപ്പെടുന്ന സമയത്തെ തിരിച്ചെടുക്കാനാകും. ചിലപ്പോൾ നമ്മുടെ കൈകൾ പ്രവർത്തിച്ചുകൊണ്ടിരിക്കും, പക്ഷെ മനസ്സ് മടിപിടിച്ചിരിക്കും. അതുപോലെ മനസ്സ് പ്രവർത്തിക്കുമ്പോൾ കൈകളും. ദിവാസ്വപ്നം കാണുന്നതും നടക്കാത്ത കാര്യങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നതും സമയനഷ്ടം വരുത്തുന്ന കാര്യങ്ങളാണ്. നമ്മൾ ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ വച്ചു ഏകാഗ്രതയോടെ ചെയ്താൽ അതു സമയത്തെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുവാൻ സഹായിക്കും.

അതുപോലെ യാന്ത്രിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്തെ വീണ്ടെടുക്കാനും മാർഗ്ഗങ്ങളുണ്ട്. ഉദാഹരണത്തിന് കുളിക്കുന്ന സമയം പ്രശ്നപരിഹാരചിന്തകൾക്കും സൃഷ്ടിപരമായ ചിന്തകൾക്കും പുതിയ കാര്യങ്ങൾ ആലോചിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. ഗോൾഫ് കളിയ്ക്കാൻ തുടങ്ങിയപ്പോൾ ഷോട്ടുകൾക്കിടയിലുള്ള സമയം മനസ്സിൽ സന്ദേശങ്ങളും പ്രഭാഷണങ്ങളും ഉരുത്തിരിയുന്നതിനുള്ള ഒരു നല്ല സമയമായി ഞാൻ കണ്ടെത്തി.

ദൈവമുമ്പാകെ ജീവിക്കുക

നിങ്ങൾ എവിടെയാണ് മനസ്സു കേന്ദ്രീകരിക്കുന്നത് എന്നതിനെക്കുറിച്ചു ബോധവാന്മാരാകുക. യാന്ത്രിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സമയത്ത് ശാശ്വതമായ മൂല്യമുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് നിങ്ങളുടെ വിലപ്പെട്ട സമയം വീണ്ടെടുക്കാൻ ശ്രമിക്കുക.

പകർപ്പവകാശം: ലിഗോനിയർ മിനിസ്ട്രി. ആർ സി സ്പ്രൗളിൽ നിന്നും ഒരു സൗജന്യ പുസ്തകം നേടുക. Ligonier.org/freeresource

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

Using Your Time for God

നിങ്ങളുടെ സമയം ദൈവത്തിനായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ആർ സി സ്പ്രൗളിൻറെ നാലു ദിവസത്തെക്കുള്ള ധ്യാനചിന്ത. ദൈവത്തിൻറെ സാന്നിദ്ധ്യത്തിൽ, ദൈവത്തിൻറെ അധികാരത്തിൻ കീഴിൽ, ദൈവത്തിൻറെ മഹത്ത്വത്തിനു വേണ്ടി ജീവിക്കുന്നതിനു ഓരോ ധ്യാനചിന്തയും നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

More

ഈ പ്ലാൻ നൽകിയതിന് ലിഗോനിയർ മിനിസ്ട്രിയോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: Ligonier.org/youversion