ദൈവത്തിനായി നിങ്ങളുടെ സമയം വിനിയോഗിക്കാംഉദാഹരണം
നിങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുക
ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടി ആയിരുന്നപ്പോൾ, "എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം എന്താണെന്ന് " പലപ്പോഴും ആളുകൾ ചോദിക്കുമായിരുന്നു. മിക്കപ്പോഴും എന്റെ മറുപടി രണ്ടു കാര്യങ്ങളിൽ ഒന്നായിരിക്കും. "ഒന്നുകിൽ അവധി അല്ലെങ്കിൽ ജിമ്നേഷ്യം." എന്റെ ഉത്തരം എന്റെ ഉറച്ച താല്പര്യത്തെ വെളിപ്പെടുത്തുന്നതായിരുന്നു. ഞാൻ ജോലി ചെയ്യുന്നതിനേക്കാൾ കളിക്ക് മുൻഗണന നൽകി. ഞാൻ സ്കൂളിലേക്ക് പോകുമ്പോൾ കമ്പിയിൽ കൂടി നടക്കുന്ന ഒരു സർക്കസ്സ്കാരനാണെന്നു ഭാവിച്ചു കാലിന്റെ വിരലുകൾ കുത്തി നീണ്ട പാതയിലൂടെ നടക്കുന്നത് ഒരു കളി പോലെ തുടങ്ങി. അത് എന്തുകൊണ്ടാണെന്ന് എന്റെ യുക്തി എന്നോട് ചോദിച്ചു. ആഴ്ചയുടെ അവസാനം കളിയ്ക്കാൻ വേണ്ടി, ബാക്കി അഞ്ചു ദിവസവും എനിക്ക് ഇഷ്ടമില്ലാതെ സ്കൂളിൽ പോകേണ്ടി വരുമ്പോൾ ജീവിതത്തിന്റെ അർത്ഥമെന്താണ് എന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു. ദിവസവും രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് ഒരു മണിക്കൂർ സമയം ഞാൻ സ്കൂൾ ഗ്രൗണ്ടിൽ ചിലവഴിക്കുമായിരുന്നു—അത് പഠിക്കാൻ ഉണർവ് കിട്ടാൻ വേണ്ടി ആയിരുന്നില്ല—പിന്നെയോ മണി അടിക്കുന്നതിനു മുൻപ് ഒരു മണിക്കൂർ കളിസമയം വീണ്ടെടുക്കാനായിരുന്നു. എന്നെ സംബന്ധിചിടത്തോളം സമയം വീണ്ടെടുക്കൽ എന്നാൽ പഠനസമയത്തിൽ നിന്ന് കളിക്കാനുള്ള വിലപിടിച്ച മിനിറ്റുകൾ രക്ഷപെടുത്തലായിരുന്നു.
പൗലോസ് അപ്പൊസ്തലൻ എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ, "ദുഷ്ടകാലമായതിനാൽ സമയം പരമാവധി പ്രയോജനപ്പെടുത്തുവിൻ" (എഫെ 5:16) എന്നത് വായിച്ചപ്പോഴാണ് എന്റെ ശീലങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലുള്ളതായിരുന്നില്ല എന്ന് ഞാൻ മനസ്സിലാക്കിയത്. ക്രിസ്തുവിനുവേണ്ടി കഠിനാധ്വാനം ചെയ്യുവാനായി സമയത്തെ ഫലപ്രദമായി ഉപയോഗിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയാണിവിടെ.
ദൈവമുമ്പാകെ ജീവിക്കുക
നിങ്ങൾ ദൈവരാജ്യത്തിനു വേണ്ടി സമയം ചിലവഴിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക
പകർപ്പവകാശം: ലിഗോനിയർ മിനിസ്ട്രി. ആർ സി സ്പ്രൗളിൽ നിന്നും ഒരു സൗജന്യ പുസ്തകം നേടുക. Ligonier.org/freeresource
ഈ പദ്ധതിയെക്കുറിച്ച്
നിങ്ങളുടെ സമയം ദൈവത്തിനായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ആർ സി സ്പ്രൗളിൻറെ നാലു ദിവസത്തെക്കുള്ള ധ്യാനചിന്ത. ദൈവത്തിൻറെ സാന്നിദ്ധ്യത്തിൽ, ദൈവത്തിൻറെ അധികാരത്തിൻ കീഴിൽ, ദൈവത്തിൻറെ മഹത്ത്വത്തിനു വേണ്ടി ജീവിക്കുന്നതിനു ഓരോ ധ്യാനചിന്തയും നിങ്ങളെ ആഹ്വാനം ചെയ്യുന്നു.
More