ദൈവത്തിനായി നിങ്ങളുടെ സമയം വിനിയോഗിക്കാംഉദാഹരണം

Using Your Time for God

4 ദിവസത്തിൽ 2 ദിവസം

നിങ്ങളുടെ സമയം വീണ്ടെടുക്കൽ

സമയം എല്ലാവരേയും സമന്മാരാക്കുന്നു. എല്ലാവർക്കും തുല്യമായി നൽകപ്പെട്ടിരിക്കുന്ന ഒരു വിഭവമാണ് സമയം. ഏല്ലാ മനുഷ്യർക്കും ഒരോ ദിവസവും ചിലവഴിക്കാൻ കിട്ടുന്ന മണിക്കൂറുകളുടെ എണ്ണം ഒരുപോലെയാണ്. കൂടുതൽ തിരക്കുള്ള വ്യക്തികൾക്ക് കൂടുതൽ മണിക്കൂറുകൾ ബോണസ് ആയി നൽകിയിട്ടില്ല. സമയത്തിന് എല്ലാവരും സമന്മാരാണ്.

നമുക്കെല്ലാം സമയം തുല്യ അളവിലാണ് ലഭിച്ചിരിക്കുന്നത്. അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ്, നാം ഓരോരുത്തരും വ്യതസ്തരാകുന്നത്. എന്തെങ്കിലും വീണ്ടെടുക്കുക എന്നാൽ, അതിനെ ചില പ്രതികൂലമായ അവസ്ഥയിൽ നിന്ന് രക്ഷിക്കുക അഥവാ വാങ്ങുക എന്നതാണ്. നാം സമയം പാഴാക്കുന്നതിനെക്കുറിച്ചതാണ് ഉത്കണ്ഠപ്പെടേണ്ടത്. സമയം പാഴാക്കുക എന്നതിനർത്ഥം അതു പ്രയോജനമില്ലാത്ത കാര്യങ്ങൾക്കായി ചിലവഴിക്കുക എന്നതാണ്.

പരേതനായ വിൻസ് ലൊംബാർഡി അവതരിപ്പിച്ച ആപ്തവാക്യമാണ്, "ഞാനൊരു മൽസരത്തിലും തോറ്റിട്ടില്ലാ. എന്റെ സമയം തീർന്നുപോയതേയുള്ളൂ".ഈ വിശദീകരണം കായികമൽസരങ്ങളുടെ ഏറ്റവും നാടകീയമായ ഘടകങ്ങളിലൊന്നിനെ ചൂണ്ടിക്കാണിക്കുന്നു — സമയത്തോടുള്ള മത്സരം. അനുവദിച്ച സമയത്തിൽ ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള ടീമാണ് മൽസരത്തിൽ വിജയിക്കുന്നത്. ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി, കായികമൽസരങ്ങളിൽ സമയപരിധി നിർണ്ണയിക്കുവാനുള്ള ചില വ്യവസ്ഥകൾ ഉണ്ട്. കായികമൽസരങ്ങളിലെ ക്ലോക്ക് താൽക്കാലികമായി നിർത്തലാക്കാം. എന്നാൽ യഥാർത്ഥ ജീവിതത്തിൽ, സമയപരിധി ഇല്ല.

കോറം ടിഒ: ദൈവമുഖത്തിനു മുമ്പിൽ ജീവിക്കുക

പാഴായിപ്പോകുന്ന സമയം വീണ്ടെടുക്കാനുള്ള വഴികൾ വെളിപ്പെടുത്തിത്തരുന്നതിനായി ദൈവത്തോട് അപേക്ഷിക്കുക..

പകർപ്പവകാശം © ലിഗോനിയർ മിനിസ്ട്രി. ആർ സി സ്പ്രൗളിൽ നിന്നും ഒരു സൗജന്യ പുസ്തകം നേടുക. Ligonier.org/freeresource

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

Using Your Time for God

നിങ്ങളുടെ സമയം ദൈവത്തിനായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ആർ സി സ്പ്രൗളിൻറെ നാലു ദിവസത്തെക്കുള്ള ധ്യാനചിന്ത. ദൈവത്തിൻറെ സാന്നിദ്ധ്യത്തിൽ, ദൈവത്തിൻറെ അധികാരത്തിൻ കീഴിൽ, ദൈവത്തിൻറെ മഹത്ത്വത്തിനു വേണ്ടി ജീവിക്കുന്നതിനു ഓരോ ധ്യാനചിന്തയും നിങ്ങളെ ആഹ്വാനം ചെയ്യുന്നു.

More

ഈ പ്ലാൻ നൽകിയതിന് ലിഗോനിയർ മിനിസ്ട്രിയോട് ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: Ligonier.org/youversion