1
THUHRILTU 9:10
സത്യവേദപുസ്തകം C.L. (BSI)
കർത്തവ്യങ്ങളെല്ലാം മുഴുവൻ കഴിവും ഉപയോഗിച്ചു ചെയ്യുക; നീ ചെന്നു ചേരേണ്ട മൃതലോകത്തിൽ ഏതെങ്കിലും പ്രവൃത്തിയോ, ചിന്തയോ, അറിവോ, ജ്ഞാനമോ ഇല്ലല്ലോ.
താരതമ്യം
THUHRILTU 9:10 പര്യവേക്ഷണം ചെയ്യുക
2
THUHRILTU 9:11
സൂര്യനു കീഴെ ഇതും ഞാൻ കണ്ടു. ഓട്ടത്തിൽ ജയം വേഗമേറിയവനല്ല; യുദ്ധത്തിൽ ശക്തിമാനുമല്ല. ജ്ഞാനിക്ക് ആഹാരവും പ്രതിഭാശാലിക്കു സമ്പത്തും വിദഗ്ദ്ധനു പ്രീതിയും ലഭിക്കുന്നില്ല. ഇതെല്ലാം യാദൃച്ഛികമാണ്. മനുഷ്യനു തന്റെ കാലം നിശ്ചയമില്ലല്ലോ.
THUHRILTU 9:11 പര്യവേക്ഷണം ചെയ്യുക
3
THUHRILTU 9:9
സൂര്യനു കീഴെ ദൈവം നിനക്കു നല്കിയിരിക്കുന്ന മിഥ്യയായ ജീവിതം മുഴുവൻ നിന്റെ പ്രിയപ്പെട്ട ഭാര്യയോടൊത്തു രമിച്ചുകൊൾക; അതു നിന്റെ ജീവിതത്തിന്റെയും സൂര്യനു കീഴെ നീ ചെയ്ത പ്രയത്നത്തിന്റെയും ഓഹരിയാണല്ലോ.
THUHRILTU 9:9 പര്യവേക്ഷണം ചെയ്യുക
4
THUHRILTU 9:7
ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചുകഴിഞ്ഞിരിക്കുന്നതിനാൽ, ആഹ്ലാദത്തോടെ അപ്പം ഭക്ഷിക്കുക; ഉല്ലാസത്തോടെ വീഞ്ഞു കുടിക്കുക.
THUHRILTU 9:7 പര്യവേക്ഷണം ചെയ്യുക
5
THUHRILTU 9:18
ആയുധങ്ങളെക്കാൾ ജ്ഞാനിയുടെ വചസ്സുകൾ നല്ലത്. എന്നാൽ ഒരു പാപി മതി വളരെ നന്മ നശിപ്പിക്കാൻ.
THUHRILTU 9:18 പര്യവേക്ഷണം ചെയ്യുക
6
THUHRILTU 9:17
മൂഢന്മാരെ ഭരിക്കുന്ന രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ മൃദുഭാഷണം ശ്രേഷ്ഠം.
THUHRILTU 9:17 പര്യവേക്ഷണം ചെയ്യുക
7
THUHRILTU 9:5
ജീവിച്ചിരിക്കുന്നവർക്കു തങ്ങൾ മരിക്കുമെന്ന് അറിയാം. എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്ക് ഇനി കിട്ടാൻ ഒന്നുമില്ല. അവർ വിസ്മൃതരായിക്കഴിഞ്ഞു.
THUHRILTU 9:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ