1
THUHRILTU 8:15
സത്യവേദപുസ്തകം C.L. (BSI)
അതുകൊണ്ട് ഉല്ലസിച്ചുകൊള്ളുക എന്നാണ് എന്റെ ഉപദേശം. തിന്നുകുടിച്ച് ഉല്ലസിക്കുന്നതിനെക്കാൾ ഉത്തമമായി മറ്റൊന്നും സൂര്യനു കീഴെ ഇല്ല. ഭൂമിയിൽ ദൈവം നല്കുന്ന ആയുസ്സിൽ മനുഷ്യനു തന്റെ പ്രയത്നത്തിനു പ്രതിഫലമായി വേറൊന്നും കിട്ടാനില്ല.
താരതമ്യം
THUHRILTU 8:15 പര്യവേക്ഷണം ചെയ്യുക
2
THUHRILTU 8:12
നൂറു വട്ടം ദുഷ്കർമം ചെയ്തിട്ടും പാപിക്ക് ദീർഘായുസ്സുണ്ടായേക്കാം. എങ്കിലും ദൈവഭക്തനു നന്മയുണ്ടാകുമെന്നതു നിശ്ചയം; അവൻ ദൈവസന്നിധിയിൽ ഭക്തിയോടെ ജീവിച്ചല്ലോ.
THUHRILTU 8:12 പര്യവേക്ഷണം ചെയ്യുക
3
THUHRILTU 8:6
കഷ്ടത മനുഷ്യനു ദുർവഹമെങ്കിലും ഓരോന്നിനും അതതിന്റെ സമയവും വഴിയും ഉണ്ടല്ലോ.
THUHRILTU 8:6 പര്യവേക്ഷണം ചെയ്യുക
4
THUHRILTU 8:8
പ്രാണനെ പിടിച്ചു നിർത്താനോ മരണദിനം മാറ്റാനോ ആർക്കും ശക്തിയോ അധികാരമോ ഇല്ല. അവനു യുദ്ധസേവനത്തിൽനിന്ന് ഒഴിയാനാവുകയില്ല. ദുരുപായത്തിന് അടിമപ്പെട്ടാൽ അതിൽനിന്നു മോചനം കിട്ടുകയില്ല.
THUHRILTU 8:8 പര്യവേക്ഷണം ചെയ്യുക
5
THUHRILTU 8:11
ദുഷ്കർമത്തിനുള്ള ശിക്ഷ നടപ്പാക്കാൻ വൈകുന്നതുകൊണ്ട് മനുഷ്യരുടെ മനസ്സ് തിന്മയിൽ മുഴുകിയിരിക്കുന്നു.
THUHRILTU 8:11 പര്യവേക്ഷണം ചെയ്യുക
6
THUHRILTU 8:14
ഭൂമിയിൽ മറ്റൊരു മിഥ്യയുണ്ട്; നീതിമാന്മാർക്കു ദുർജനങ്ങളുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ദുർജനങ്ങൾക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോജിച്ച അനുഭവവും ഉണ്ടാകുന്നു. അതും മിഥ്യതന്നെ എന്നു ഞാൻ പറയുന്നു.
THUHRILTU 8:14 പര്യവേക്ഷണം ചെയ്യുക
7
THUHRILTU 8:7
ഭാവി എന്തെന്ന് അവൻ അറിയുന്നില്ല; അത് എങ്ങനെയിരിക്കുമെന്ന് അവനോടു പറയാൻ ആരുണ്ട്?
THUHRILTU 8:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ