വിലഉദാഹരണം

വില

3 ദിവസത്തിൽ 3 ദിവസം

പരമമായ വില

നമുക്കുവേണ്ടി തന്റെ ജീവൻ നൽകി ദൈവം ചെയ്ത

അവിശ്വസനീയമായ ത്യാഗത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

അതിന് നൽകിയ വില വളരെ വലുതാണ്, അത് നമ്മുടെ

പൂർണ്ണഹൃദയത്തോടെയുള്ള സമർപ്പണം ആവശ്യപ്പെടുന്നു.

നാമെല്ലാവരും എന്തെങ്കിലും ഉള്ളവർ അല്ലെങ്കിൽ

ഒന്നുമില്ലാത്തവരാണ്:

നമ്മുടെ വിശ്വാസ യാത്രയിൽ, നമുക്ക് ഒരു തിരഞ്ഞെടുപ്പ്

നൽകിയിരിയ്ക്കുന്നു. പൂർണ്ണഹൃദയത്തോടെ ദൈവത്തിൽ

നമ്മെത്തന്നെ സമർപ്പിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു.

സമ്പൂർണ്ണ സമർപ്പണത്തിൽ കുറഞ്ഞതൊന്നും ഈ അഗാധമായ

സമരപ്പണത്തിന് അർഹമല്ല.

ദൈവവുമായി ആഴമേറിയതും, ദൃഢമായൊരു ബന്ധം

ഉണ്ടായിരിക്കാൻ, നാം നമ്മുടെ എല്ലാം സമർപ്പിയ്ക്കാൻ

പ്രോത്സാഹിപ്പിക്കപ്പെട്ടിരിയ്ക്കുന്നു.

ദൈവത്തിന്റേതല്ലാത്ത എല്ലാറ്റിനെയും ഉപേക്ഷിക്കുക എന്നാണ്

ഇതിനർത്ഥം. ഈ കീഴടങ്ങൽ പ്രവൃത്തിയാണ് നമ്മുടെ ജീവിതത്തിൽ

ദൈവത്തിന്റെ സാന്നിധ്യത്തിന്റെ പൂർണത അനുഭവിക്കുന്നതിനുള്ള

താക്കോൽ.

മത്തായി 13:44 ൽ വിലയെക്കുറിച്ചു പറയുന്ന ഒരു വ്യക്തമാക്കുന്ന

ശക്തമായ ഒരു ഉപമ പങ്കുവെക്കുന്നു. സ്വർഗ്ഗരാജ്യത്തെ വയലിൽ

മറഞ്ഞിരിക്കുന്ന നിധിയോടാണ് ഉപമിച്ചിരിക്കുന്നത്. ഒരു മനുഷ്യൻ

ഈ നിധി കണ്ടെത്തി സന്തോഷത്താൽ മതിമറന്നു, ആ വയൽ

വാങ്ങാൻ അവന് ഉള്ളതെല്ലാം വിൽക്കുന്നു. നിധി നേടുന്നതിനായി

മനുഷ്യൻ മനസ്സോടെ എല്ലാം ത്യജിക്കുന്നു.

നമ്മുടെ വിശ്വാസത്തിനുവേണ്ടി നമ്മുടെ എല്ലാം നൽകേണ്ടതിന്റെ

പ്രാധാന്യം ഈ ഉപമ ഊന്നിപ്പറയുന്നു. ഉപമയിലെ മനുഷ്യൻ

തനിക്കുള്ളതെല്ലാം വിറ്റതുപോലെ; നമ്മുടെ എല്ലാം ദൈവത്തിന്

സമർപ്പിക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

അത് വലിയ വിലയായി തോന്നിയേക്കാം, പകരം നമുക്ക്

ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും അളവറ്റതാണ്.

നാം വിലയായി കണക്കാക്കുന്നതെല്ലാം, നഷ്ടമായി നാം

കാണുന്നതെല്ലാം-തീർച്ചയായും എല്ലാം-നമ്മുടെ ജീവിതത്തിൽ

യേശുവിന്റെ അനന്തമായ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ

ഒന്നുമല്ലെന്ന് നാം ഓർക്കണം.

ഇന്ന്, ദൈവം നമുക്കുവേണ്ടി നൽകിയ ആത്യന്തികമായ

വിലയെക്കുറിച്ചു നമുക്ക് ചിന്തിക്കാം, നമ്മുടെ എല്ലാം നൽകാൻ

അത് നമ്മെ പ്രചോദിപ്പിക്കട്ടെ. നമ്മുടെ ജീവിതത്തിൽ അവന്റെ

പൂർണ്ണത ഉണ്ടാകാൻ വേണ്ടി നമുക്ക് നമ്മുടെ എല്ലാം

സമർപ്പിക്കാം.

വില ഉയർന്നതായി തോന്നിയേക്കാം, എന്നാൽ യേശുവിനെ

ലഭിച്ചതിന്റെ അളവറ്റ നേട്ടം നാം ഒരു ത്യാഗമായി കണക്കാക്കുന്ന

എന്തിനേയും മറികടക്കുന്നു.

നമുക്ക് കൈവശമാക്കാവുന്ന ഏറ്റവും വലിയ നിധിയാണ് യേശു.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

വില

ഇന്ത്യയിൽ സുവിശേഷം എത്തിച്ചേരാത്തവരിലേക്ക് അത് എത്തിയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബൈബിൾ പദ്ധതിയിലേക്ക് സ്വാഗതം. ഇന്ത്യയിലെ പ്രധാന ആവശ്യങ്ങൾ മനസിലാകാനായി നമ്മൾ ഒരു വേദിയൊരുക്കും, അതിനുശേഷം ചിലവിനൊപ്പം വരുന്ന ഓരോ ഘട്ടങ്ങൾ നമ്മൾ പര്യവേക്ഷണം ചെയ്യും, ഒടുവിൽ നമ്മൾ ആത്യന്തികമായ വിലയെക്കുറിച്ച് സംസാരിക്കും - ദൈവം നമുക്കുവേണ്ടി ജീവൻ നൽകി അർപ്പിച്ച ത്യാഗത്തെക്കുറിച്ച്.

More

ഈ പ്ലാൻ നൽകിയതിന് Zero-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.zerocon.in/