വിലഉദാഹരണം
നിങ്ങൾ നൽകേണ്ട വില
വിഭവങ്ങളുടെ പുനർനിർമ്മാണവും സുവിശേഷ പ്രവർത്തനങ്ങളും
ബൈബിൾ പദ്ധതിയുടെ രണ്ടാം ദിനത്തിലേക്ക് സ്വാഗതം. ഇന്ന്,
വില നൽകേണ്ട മൂന്ന് നിർണായക ഘട്ടങ്ങൾ നമ്മൾ
സൂക്ഷ്മനിരീക്ഷണം ചെയ്യും: വിഭവങ്ങളുടെ പുനർനിർമ്മാണം,
നമ്മുടെ ശുശ്രൂഷയെ പുനർമൂല്യനിർണ്ണയം നടത്തുക, നമ്മുടെ
ജീവിതരീതികൾ പുനർരൂപകൽപ്പന ചെയ്യുക.
പ്രസക്തമായ വാക്യങ്ങളും അവയക്കുറിച്ചു ആഴമായി
ചിന്തിയ്ക്കുന്നതിലൂടെയും നമുക്ക് ഈ ഘട്ടങ്ങളിലേക്ക് കടക്കാം.
ഘട്ടം 1: വിഭവങ്ങളുടെ പുനർനിർമ്മാണം
പ്രവൃത്തികൾ 1:8 - "എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ
വരുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും; നിങ്ങൾ യെരൂശലേമിലും,
യെഹൂദ്യയിലും, ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ
സാക്ഷികളാകും."
ക്രിസ്ത്യൻ വ്യാപനത്തിലും സുവിശേഷവൽക്കരണത്തിലും
നിലവിലുള്ള വിഭവങ്ങളുടെ വിഹിതത്തെക്കുറിച്ചു ചിന്തിയ്ക്കുക.
നിർഭാഗ്യവശാൽ, സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചു,
സുവിശേഷം അറിയിക്ക്കുന്ന പ്രവർത്തികളിൽ വളരെ ഗണ്യമായ
ശതമാനം (91%) പ്രാഥമികമായി ക്രിസ്ത്യാനികളല്ലാത്തവരെക്കാൾ
ക്രിസ്ത്യാനികളെയാണ് ലക്ഷ്യമിടുന്നത്. ഇതുവരെ സുവിശേഷം
കേട്ടിട്ടില്ലാത്തവരിലേക്ക് ഫലപ്രദമായി എത്തിച്ചേരാൻ വിഭവങ്ങൾ
വഴിതിരിച്ചുവിടുന്നതിന്റെ സ്വാധീനം പരിഗണിക്കുക.
കൂടാതെ, മിഷനറിമാരുടെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു
ചിന്തിക്കുക, ഇവിടെ വലിയൊരു ഭാഗം (76%) മിഷനറിമാരും
സുവിശേഷം എത്തിയ സ്ഥലങ്ങളിൽ സേവനം ചെയ്യുന്നു,
അതേസമയം ഒരു ചെറിയ ശതമാനം (1%) മാത്രമേ സുവിശേഷം
കേട്ടിട്ടില്ലാത്തവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ. സുവിശേഷം
എത്തിച്ചേരാത്തവരിലേക്കും യേശിവിനെ അറിയാത്തവരുടെയും
അടുത്തേയ്ക്ക് എത്തിച്ചേരാൻ മുൻഗണനകളിൽ ഒരു മാറ്റത്തിനായി
പ്രാർത്ഥിക്കുക.
ഘട്ടം 2: നമ്മുടെ ശുശ്രൂഷയുടെ പുനർമൂല്യനിർണ്ണയം നടത്തുക
മർക്കോസ് 11:12-14 വായിക്കുക, അവിടെ ഫലമില്ലാത്ത ഒരു
അത്തിവൃക്ഷത്തെ യേശു ശപിക്കുന്നു.
നമ്മുടെ ശുശ്രൂഷാ രീതികൾ വിലയിരുത്തേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുക.
"സുവിശേഷ ദൗർലഭ്യം"; ഉന്മൂലനം ചെയ്യുക, സുവാർത്ത
ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനോട് നമ്മുടെ ശ്രമങ്ങൾ
ഒത്തുചേരുന്നുവെന്ന് ഉറപ്പാക്കുക എന്നിവയായിരിക്കണം നമ്മുടെ
ലക്ഷ്യം. നമ്മുടെ മാർഗങ്ങളും, രീതികളും, സമീപനങ്ങളും
പുനർമൂല്യനിർണയം നടത്താനുള്ള ജ്ഞാനത്തിനുമായി
പ്രാർത്ഥിക്കുക, അതുവഴി ദൈവരാജ്യത്തിനായി നാം ഫലം
പുറപ്പെടുവിക്കും.
ഘട്ടം 3: നമ്മുടെ ജീവിതശൈലിയെ പുനർരൂപകൽപ്പന ചെയ്യുക
മത്തായി 6:25 വായിക്കുക, അവിടെ നാം നമ്മുടെ
ആവശ്യങ്ങൾക്കായി ഉത്കണ്ഠപ്പെടരുതെന്ന് യേശു പഠിപ്പിക്കുന്നു.
2 കൊരിന്ത്യർ 11:27-ൽ വിവരിച്ചിരിക്കുന്നതുപോലെ
അപ്പോസ്തലനായ പൗലോസിന്റെ ജീവിതരീതി പരിഗണിക്കുക.
പലപ്പോഴും ഉറക്കം, ഭക്ഷണം, സുഖം, സുരക്ഷിതത്വം എന്നിവ
ത്യജിച്ചുകൊണ്ട് പൗലോസ് ശുശ്രൂഷയിൽ മുഴുഹൃദയത്തോടെ
സ്വയം സമർപ്പിച്ചു. സുവിശേഷം പ്രസംഗിക്കുകയും സ്വന്തം
സുഖസൗകര്യങ്ങൾ ത്യജിക്കുകയും സുവിശേഷം
എത്തിയ്ക്കുയന്നതിൽ ശാശ്വതമായ സ്വാധീനം ചെലുത്തുകയും
ചെയ്ത സിടി സ്റ്റഡിന്റെ കഥയെക്കുറിച്ച് ചിന്തിക്കുക.
നിങ്ങളുടെ സ്വന്തം ജീവിതരീതിയും അത് സുവിശേഷം
പ്രചരിപ്പിക്കാനുള്ള ദൗത്യവുമായി എങ്ങനെ
പൊരുത്തപ്പെടുന്നുവെന്നും വിലയിരുത്തുക. ദൈവരാജ്യത്തിന്റെ
പുരോഗതിക്ക് മുൻതൂക്കം നൽകിക്കൊണ്ട്, ദൈവിക കരുതലിനായി
ദൈവത്തിൽ ആശ്രയിക്കുന്ന, ത്യാഗപൂർണ്ണമായ മാനസികാവസ്ഥ
സ്വീകരിക്കാനുള്ള സന്നദ്ധതയ്ക്കായി നാം പ്രാർത്ഥിക്കുക.
ഉപസംഹാരം:
ഇന്ന്, വിഭവങ്ങളുടെ പുനർനിർമ്മാണവും, നമ്മുടെ ശുശ്രൂഷയെ
പുനർമൂല്യനിർണയം ചെയ്യുന്നതിനും നമ്മുടെ ജീവിതരീതികൾ
പുനർരൂപകൽപ്പന ചെയ്യുന്നതിനുമുള്ള ഘട്ടങ്ങൾ നമ്മൾ ആരാഞ്ഞു.
ഈ ഘട്ടങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പ്രയോഗിക്കുന്നതിൽ
ദൈവത്തിന്റെ മാർഗനിർദേശം തേടി പ്രാർത്ഥിക്കാനും
ധ്യാനിക്കാനും സമയമെടുക്കുക. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും
സുവിശേഷം എത്തിപ്പെടാത്തവരിലേക്ക് അത് എത്തിയ്ക്കുന്നതിൽ
ഒരു മാറ്റം വരുത്താൻ ദൈവം നമ്മെ ശക്തിപ്പെടുത്തട്ടെ.
ഈ പദ്ധതിയെക്കുറിച്ച്
ഇന്ത്യയിൽ സുവിശേഷം എത്തിച്ചേരാത്തവരിലേക്ക് അത് എത്തിയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബൈബിൾ പദ്ധതിയിലേക്ക് സ്വാഗതം. ഇന്ത്യയിലെ പ്രധാന ആവശ്യങ്ങൾ മനസിലാകാനായി നമ്മൾ ഒരു വേദിയൊരുക്കും, അതിനുശേഷം ചിലവിനൊപ്പം വരുന്ന ഓരോ ഘട്ടങ്ങൾ നമ്മൾ പര്യവേക്ഷണം ചെയ്യും, ഒടുവിൽ നമ്മൾ ആത്യന്തികമായ വിലയെക്കുറിച്ച് സംസാരിക്കും - ദൈവം നമുക്കുവേണ്ടി ജീവൻ നൽകി അർപ്പിച്ച ത്യാഗത്തെക്കുറിച്ച്.
More
ഈ പ്ലാൻ നൽകിയതിന് Zero-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.zerocon.in/