വിലഉദാഹരണം
ഇന്ത്യയിലെ ആവശ്യങ്ങൾ മനസ്സിലാക്കൽ
ബൈബിൾ പദ്ധതിയുടെ ഒന്നാം ദിനത്തിലേക്ക് സ്വാഗതം. വില
കണക്കാക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, ഇന്ത്യയിലെ
പ്രധാന ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ നമുക്ക് ശ്രദ്ധ
കേന്ദ്രീകരിക്കാം.
ഈ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുന്ന സ്ഥിതിവിവരക്കണക്കുകൾ
നമുക്ക് പരിശോധിക്കാം, മാറ്റത്തിനുള്ള അടിയന്തിരതയെക്കുറിച്ച്
ചിന്തിയ്ക്കാം.
പ്രധാന സ്ഥിതിവിവരക്കണക്കുകൾ:
1. ഇന്ത്യയിലെ 90% ഗ്രാമങ്ങളിലും ആരാധനലയങ്ങൾ ഇല്ല: ഈ
ഗ്രാമപ്രദേശങ്ങളിലെ ക്രിസ്ത്യൻ സാന്നിധ്യത്തിന്റെ ഗണ്യമായ
അഭാവവും നാം അവിടങ്ങിൽ സുവിശേഷം പ്രചരിപ്പിക്കേണ്ട
ആവിശ്യകതയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നു.
2. ഇന്ത്യയിലെ 2,279 ജനസമൂഹങ്ങൾ സുവിശേഷം ഇനിയും
കേട്ടിട്ടില്ല: ജോഷ്വ പ്രോജക്ട് അനുസരിച്ച്, ഇന്ത്യയിലെ ഗണ്യമായ
എണ്ണം വ്യക്തികലേയ്ക്ക് സുവിശേഷം എത്തിച്ചേരാതയോ,
രക്ഷയുടെ സന്ദേശം കേൾക്കാനുള്ള അവസരം ലഭികതയോ
ആയിരിയ്ക്കുന്നു. സുവിശേഷം കേൾക്കാതായോ, അത്
എത്തിപ്പെടാത്തതോ ആയ സ്ഥലങ്ങളിൽ പ്രതിദിനം ഏകദേശം
70,000 ആളുകൾ മരിക്കുന്നു എന്നത് വളരെ വേദനാജനകമാണ്.
3. പരിമിതമായ ബൈബിൾ വിവർത്തനം: 1,600 മാതൃഭാഷകളും
700 ഉപഭാഷകളുമുള്ള ഇന്ത്യയിൽ, 52 ഭാഷകളിൽ മാത്രമേ
പൂർണ്ണമായ ബൈബിൾ വിവർത്തനം ചെയ്തിട്ടുള്ളു.
ആളുകളുമായി അവരുടെ സ്വന്തം ഭാഷകളിൽ തിരുവെഴുത്തുകൾ
ഫലപ്രദമായി പങ്കിടുന്നതിന് ഇത് ഉയർത്തുന്ന
വെല്ലുവിളിയെക്കുറിച്ച് ചിന്തിക്കുക.
4. ലോകത്തിൽ സുവിശേഷം എത്തിച്ചേരാത്ത ജനസമൂഹങ്ങളുടെ
പട്ടികയിൽ മൂന്നിലൊന്ന് ഇന്ത്യയിലുണ്ട്: ഇന്ത്യയ്‌ക്കകത്ത്
സുവിശേഷം എത്തിച്ചേരാത്ത നിരവധി ജനസമൂഹങ്ങളെക്കുറിച്ചും
അവരിലേക്ക് സുവിശേഷം എത്തിക്കുന്നതിന്റെ
പ്രാധാന്യത്തെക്കുറിച്ചും ചിന്തിക്കുക.
5. യേശുവിന്റെ രണ്ടാം വരവ് - മത്തായി 24:14: മത്തായി 24:14-
ലെ വാക്യം ധ്യാനിക്കുക, അത് ക്രിസ്തുവിന്റെ മടങ്ങിവരവിനുള്ള
ഒരു മുൻവ്യവസ്ഥയായി ആഗോള സുവിശേഷ പ്രഘോഷണത്തെ
ഉയർത്തിക്കാട്ടുന്നു. ഈ പ്രവചനം നിവർത്തിക്കുന്നതിൽ നാം
വഹിക്കുന്ന പങ്കും സുവിശേഷം എത്തിച്ചേരാത്തവരിലേക്ക് അത്
എത്തിയ്ക്കാനുള്ള കാര്യങ്ങളും പരിഗണിക്കുക.
മാറ്റവും അതിന്റെ വിലയും:
ലോകമെമ്പാടും ഒരു വലിയ വില നൽകേണ്ടിവരും; മാറ്റമാണ് നാം
സ്വീകരിക്കേണ്ട വില.
ഈ ആവശ്യങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ മാറ്റം
അനിവാര്യമാണ്.
അതിന് മുൻഗണനകൾ, വിഭവങ്ങൾ, വ്യക്തിപരമായ പ്രതിബദ്ധത
എന്നിവയിൽ മാറ്റം ആവശ്യമാണ്.
യേശുവിന്റെ അനുയായികൾ എന്ന നിലയിൽ, മാറ്റത്തിന്റെ
പ്രതിനിധികാളകാനും മഹത്തായ നിയോഗം നിറവേറ്റുന്നതിൽ
സജീവമായി പങ്കെടുക്കാനും നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു.
വിഭവങ്ങളെ കൃത്യമായി ഉപയോഗിയ്ക്കുകയും, ശുശ്രൂഷാ
സമീപനങ്ങളിൽ പുനർമൂല്യനിർണയം നടത്തുകയും, നമ്മുടെ
ജീവിതരീതികൾ പുനർരൂപകൽപ്പന ചെയ്യുകയും, സുവിശേഷം
പങ്കുവെക്കുന്നതിൽ ത്യാഗപൂർവമായാ നിക്ഷേപങ്ങൾ
ഉൾപ്പെടുത്തേണ്ടതുമാണ്.
മാറ്റം സുഗമമാക്കുന്നതിലും ഇന്ത്യയിൽ സുവിശേഷം
എത്തിച്ചേരാത്തവരിലേക്ക് എത്തിയ്ക്കുന്നതിലും നമ്മുടെ
പങ്കിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
ഒരു നിമിഷം പ്രാർത്ഥിക്കുകയും ഈ ആവശ്യങ്ങൾ
മനസ്സിലാക്കാനും ഉചിതമായ നടപടിയെടുക്കാൻ നമ്മെ
സഹായിക്കാനും ദൈവത്തോട് ആവശ്യപ്പെടുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഇന്ത്യയിൽ സുവിശേഷം എത്തിച്ചേരാത്തവരിലേക്ക് അത് എത്തിയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബൈബിൾ പദ്ധതിയിലേക്ക് സ്വാഗതം. ഇന്ത്യയിലെ പ്രധാന ആവശ്യങ്ങൾ മനസിലാകാനായി നമ്മൾ ഒരു വേദിയൊരുക്കും, അതിനുശേഷം ചിലവിനൊപ്പം വരുന്ന ഓരോ ഘട്ടങ്ങൾ നമ്മൾ പര്യവേക്ഷണം ചെയ്യും, ഒടുവിൽ നമ്മൾ ആത്യന്തികമായ വിലയെക്കുറിച്ച് സംസാരിക്കും - ദൈവം നമുക്കുവേണ്ടി ജീവൻ നൽകി അർപ്പിച്ച ത്യാഗത്തെക്കുറിച്ച്.
More
ഈ പ്ലാൻ നൽകിയതിന് Zero-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.zerocon.in/