നിങ്ങളുടെ മികച്ച നിക്ഷേപം!ഉദാഹരണം

നിങ്ങളുടെ മികച്ച നിക്ഷേപം!

5 ദിവസത്തിൽ 1 ദിവസം

"വരുമാനം ഉറപ്പ്!"

ഇന്നത്തെ ലോകത്ത്, ഈ പ്രസ്താവന ചിലരെ ആശ്ചര്യപ്പെടുത്തുന്നു, കൂടാതെ ചില സംശയങ്ങളും ഉയർത്തുന്നു. എന്നാൽ ജീവിതത്തിലെ മിക്കവാറും എല്ലാ മേഖലകൾക്കും ബാധകമായ ഒരു സാർവത്രിക നിയമമുണ്ട്: വിത്ത് വിതയ്ക്കുന്നതിന്റെയുംവിളവെടുപ്പിന്റെയും നിയമം, അല്ലെങ്കിൽ കൂടുതൽ ലളിതമായി പറഞ്ഞാൽ, "നിങ്ങൾ വിതയ്ക്കുന്നത് നിങ്ങൾ കൊയ്യുന്നു."

നിങ്ങൾ ആദ്യം വിത്തു വിതച്ചില്ലെങ്കിൽ നിങ്ങൾക്ക് വിളവെടുക്കാൻ കഴിയില്ല. നിങ്ങൾ ആദ്യം നിക്ഷേപിച്ചില്ലെങ്കിൽ നിങ്ങൾക്ക് ഒരു വരുമാനം നേടാനാവില്ല. നിങ്ങൾ ആദ്യം വാങ്ങുന്നില്ലെങ്കിൽ ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കില്ല. സമീകൃതാഹാരവും ചിട്ടയായ വ്യായാമവും കൂടാതെ നിങ്ങൾക്ക് ശാരീരിക ആരോഗ്യം നിലനിർത്താൻ കഴിയില്ല. ഈ ഉദാഹരണങ്ങൾവെച്ച് നോക്കുമ്പോൾ, ലഭിച്ച വരുമാനം നേരത്തെ നൽകിയ ഗുണനിലവാരത്തിനോ തുകയ്‌ക്കോ ആനുപാതികമാകുന്നു.

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനും ഇതേ നിയമം ബാധകമാണ്. ഒരു വിളവെടുപ്പ് ഉൽപ്പാദിപ്പിക്കുന്ന വിത്ത് നമ്മൾ വിതയ്ക്കാത്തിടത്തോളം, ദൈവത്തോടൊപ്പമുള്ള പൂർണ്ണവും അനുഗൃഹീതവുമായ ഒരു ആത്മീയബന്ധം നമുക്ക് കൊയ്യാൻ കഴിയില്ല. ദൈവം നല്ല വിത്ത് നമുക്ക് പ്രയാസം കൂടാതെ ലഭ്യമാക്കിയിരിക്കുന്നു എന്നതാണ് നല്ല വാർത്ത - അതിനെ അവന്റെ വചനമായ ബൈബിൾ എന്ന് വിളിക്കുന്നു. നമ്മുടെ ജീവിതത്തിൽ ഉദാരമായി ദൈവവചനം വിതയ്ക്കുന്നത്, ആ നിക്ഷേപത്തിന് സമൃദ്ധമായ വരുമാനം ഉറപ്പ് നൽകുന്നു.

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

നിങ്ങളുടെ മികച്ച നിക്ഷേപം!

അനുഗൃഹീതവും സമൃദ്ധവുമായ വരുമാനം നേടുന്നത് ശരിയായ നിക്ഷേപം നടത്തുന്നതിലൂടെയാണ് ആരംഭിക്കുന്നത്. നിങ്ങൾ ഒരു പുതിയ ക്രിസ്ത്യാനി ആണെങ്കിൽ, നിങ്ങളുടെ വിശ്വാസത്തിൽ ദൈവവചനം പതിവായി ധ്യാനിക്കുന്നതിനേക്കാൾ വലിയ നിക്ഷേപം മറ്റൊന്നില്ല. എല്ലാ ദിവസവും ഇത് ഫലപ്രദമായി വായിക്കാനും മനസ്സിലാക്കാനും പ്രയോഗിക്കാനും നിങ്ങളെ സഹായിക്കുന്നതിനായി ഇവിടെ തുടങ്ങുക. ഡേവിഡ് ജെ. സ്വാൻഡിന്റെ "ഔട്ട് ഓഫ് ദിസ് വേൾഡ്: എ ക്രിസ്ത്യൻ ഗൈഡ് ടു ഗ്രോത്ത് ആൻഡ് പർപ്പസ്" എന്ന പുസ്തകത്തിൽ നിന്ന് എടുത്തതാണ് ഈഭാഗം.

More

ഈ പ്ലാൻ നൽകിയതിന് Twenty20 Faith, Inc.-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://www.twenty20faith.org/devotion1?lang=ml