BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രസാംപിൾ

റോമൻ ഗവർണറായ പൊന്തിയസ് പീലാത്തോസിന്റെ അനുവാദമില്ലാതെ മതനേതാക്കൾക്ക് യേശുവിനെ വധിക്കാൻ കഴിയില്ല. അതിനാൽ റോമൻ ചക്രവർത്തിക്കെതിരെ വിപ്ലവം നയിക്കുന്ന ഒരു വിമത രാജാവാണ് യേശു എന്ന ആരോപണം അവർ ഉന്നയിക്കുന്നു. പീലാത്തോസ് യേശുവിനോട് ചോദിച്ചു, “നീ യഹൂദന്മാരുടെ രാജാവാണോ?” യേശു ഉത്തരം പറയുന്നു, “നിങ്ങൾ അങ്ങനെ പറയുന്നു.” മരണം വിധിക്കാനുള്ള കുറ്റമൊന്നും യേശുവിൽ പീലാത്തോസ് കണ്ടില്ല,എന്നാൽ സിനഗോഗ് അധികാരികൾ അവൻ അപകടകാരിയാണെന്ന് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. യേശുവിനെ ഹെരോദാവിന്റെ അടുത്തേക്ക് അയയ്‌ക്കുകയും മുറിവേറ്റ് രക്തരൂക്ഷിതമായി പീലാത്തോസിലേക്ക് മടങ്ങുകയും ചെയ്‌തശേഷം അവർ ഞെട്ടിക്കുന്ന ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നു. യേശുവിന് പകരം പീലാത്തോസ് ബറാബാസ് എന്നയാളെ മോചിപ്പിച്ചു കുറ്റവാളികൾക്ക് പകരം നിരപരാധികളെ കൈമാറുന്നു.
കുറ്റാരോപിതരായ മറ്റ് രണ്ട് കുറ്റവാളികളോടൊപ്പം യേശുവിനെ കൊണ്ടുപോയി ക്രൂശിച്ചു. പരസ്യമായി അവനെ പ്രദർശിപ്പിച്ചു. ആളുകൾ അവന്റെ വസ്ത്രങ്ങൾ ലേലം ചെയ്യുകയും അവനെ പരിഹസിക്കുകയും ചെയ്യുന്നു, “നിങ്ങൾ മിശിഹാ രാജാവാണെങ്കിൽ സ്വയം രക്ഷിക്കൂ!” എന്നാൽ യേശു തന്റെ ശത്രുക്കളെ അവസാനം വരെ സ്നേഹിക്കുന്നു. അദ്ദേഹം തന്നെ ദ്രോഹിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും തന്റെ അരികിൽ മരിക്കുന്ന കുറ്റവാളികളിൽ ഒരാൾക്ക് “ഇന്ന് നിങ്ങൾ എന്നോടൊപ്പം സ്വർഗത്തിൽ ഉണ്ടായിരിക്കുകയും ചെയ്യും” എന്ന് പ്രത്യാശ നൽകുകയും ചെയ്തു
പെട്ടന്ന് ഭൂമി ഇരുണ്ടു,ദേവാലയത്തിലെ തിരശീല രണ്ടായി കീറിപ്പോയി, അങ്ങേ കരങ്ങളിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു എന്ന് പറഞ്ഞ് അദ്ദേഹം മരിച്ചു. ഒരു റോമൻ ശതാധിപൻ എല്ലാത്തിനും സാക്ഷ്യം വഹിച്ചു, “തീർച്ചയായും ഈ മനുഷ്യൻ നിരപരാധിയായിരുന്നു.”
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
യേശുവിന്റെ മരണത്തെക്കുറിച്ചുള്ള ലൂക്കോസിന്റെ വിവരണം ഇന്ന് നിങ്ങളെ എങ്ങനെ സ്വാധീനിച്ചു?
ജനക്കൂട്ടം അവന്റെ മരണത്തിനു വേണ്ടി ആർത്തുവിളിക്കുമ്പോൾ, പീലാത്തോസും,ഹേറോദോസും അവനെ രക്ഷിക്കാൻ ശ്രമിച്ചത് എങ്ങനെ ആയിരുന്നു? നിങ്ങൾ മനസ്സിലാക്കിയത് എന്താണ്? യേശുവിനെതിരായ യഥാർത്ഥ ആരോപണങ്ങൾ പരിഗണിക്കുമ്പോൾ (വാക്യം 23:2), ഇത് എങ്ങനെയാണ് അപ്രതീക്ഷിതമാകുന്നത്?
കുറ്റവാളികൾ തമ്മിലുള്ള സംഭാഷണം അവലോകനം ചെയ്യുക (23:39-43 കാണുക). നിങ്ങൾ മനസ്സിലാക്കിയത് എന്താണ്? കുറ്റവാളികളുടെ അഭ്യർത്ഥനയോടുള്ള യേശുവിന്റെ പ്രതികരണം നിങ്ങളെ എങ്ങനെ ബാധിക്കുന്നു? ഈ സംഭാഷണത്തിൽ നിന്നും ദൈവാരാജ്യത്തെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാവുന്നത് എന്താണ്?
• ലൂക്കാ പറയുന്നു, ജോസഫ് എന്ന പുരോഹിതൻ മാത്രം തൻറെ കൂട്ടാളികളുടെ മാരകമായ പദ്ധതികളെ എതിർത്തു. 23:50-51, 22:66-71, 23:1). യേശുവിനോടുള്ള അടുപ്പം യോസേഫ് കാണിക്കുന്നതെങ്ങനെയെന്ന് നോക്കുക (23:52-53 കാണുക). വിയോജിക്കുന്ന ഒരു ഗ്രൂപ്പിലെ അംഗമാണോ നിങ്ങൾ? നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങള്‍ക്ക് എങ്ങനെ പ്രകടിപ്പിക്കാന്‍ കഴിയും?
പീലാത്തോസ്, ഹെരോദാവ്, വിലപിക്കുന്ന ജനക്കൂട്ടം, പരിഹസിക്കുന്ന ജനക്കൂട്ടം, ശിമോൻ, നടത്തുന്ന നടത്തുന്ന മതനേതാക്കള്‍, വിയോജിപ്പുള്ള ജോസഫ്, യേശുവിന്റെ ഇടതുവശത്തുള്ള കുറ്റവാളി, വലതുവശത്തുള്ള കുറ്റവാളി, ഇവരെല്ലാം യേശുവുമായി വ്യത്യസ്ത ഇടപെടലുകൾ നടത്തുന്നു. ഈ കഥയിലെ ഏത് കഥാപാത്രവുമായി നിങ്ങൾക്ക് താദാത്മ്യപ്പെടാനാവും?
•നിങ്ങളുടെ വായനയും ചിന്തകളും ദൈവത്തോടുള്ള നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള സത്യസന്ധമായ ഒരു പ്രാർത്ഥനയാവട്ടെ. അദ്ദേഹം നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ബൈബിൾ പദ്ധതിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://bibleproject.com