BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രസാംപിൾ

യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവയെക്കുറിച്ചുള്ള ആദ്യകാല വിവരണങ്ങളിലൊന്നിന്റെ രചയിതാവാണ് ലൂക്കാ, ഈ വിവരണത്തെ നാം ലൂക്കായുടെ സുവിശേഷം എന്ന് വിളിക്കുന്നു. എന്നാൽ ലൂക്കാക്ക് ഒരു രണ്ടാം വാല്യവുമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഇതിനെ പ്രവൃത്തികളുടെ പുസ്തകമായാണ് നമുക്കറിയുന്നത്. സ്വർഗ്ഗാരോഹണത്തിനുശേഷം യേശു തന്റെ ജനങ്ങളെ തന്റെ പരിശുദ്ധാത്മാവിലൂടെ പഠിപ്പിക്കുകയും ചെയ്യുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ളതാണ് ഇത്.
ശിഷ്യന്മാരും ഉയിർത്തെഴുന്നേറ്റ യേശുവും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയോടുകൂടിയാണ് ലൂക്കാ പ്രവൃത്തികൾ ആരംഭിക്കുന്നത്. തന്റെ തലകീഴായ രാജ്യത്തെക്കുറിച്ചും തന്റെ മരണത്തിലൂടെയും ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെയും അവൻ ആരംഭിച്ച പുതിയ സൃഷ്ടിയെക്കുറിച്ചും ആഴ്ചകളോളം യേശു അവരെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. ശിഷ്യന്മാർ അവന്റെ ഉപദേശങ്ങള്‍ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ഒരു പുതിയ തരം ശക്തി ലഭിക്കുന്നതുവരെ കാത്തിരിക്കാൻ യേശു അവരോട് പറയുന്നു, അതിലൂടെ യേശുവിന്റെ രാജ്യത്തിന്റെ വിശ്വസ്ത സാക്ഷികളാകാൻ അവർക്ക് വേണ്ടതെല്ലാം ലഭിക്കും. അവരുടെ ദൗത്യം ജറുസലേമിൽ ആരംഭിച്ച് യെഹൂദ്യയിലേക്കും ശമര്യയിലേക്കും അവിടെ നിന്ന് എല്ലാ ജനതകളിലേക്കും നീങ്ങുമെന്ന് അദ്ദേഹം പറയുന്നു.
പ്രവൃത്തികളുടെ പുസ്തകത്തിന്റെ പ്രധാന പ്രമേയവും രൂപകൽപ്പനയും ഈ പ്രാരംഭ അധ്യായത്തിൽ നിന്ന് തന്നെ പ്രവഹിക്കുന്നു. തന്റെ രാജ്യത്തിന്റെ സ്നേഹത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കാൻ എല്ലാ ജനതകളെയും ക്ഷണിക്കാൻ തന്റെ ആത്മാവിനാൽ യേശു തന്റെ ജനത്തെ നയിച്ചതിന്റെ കഥയാണിത്. ക്ഷണം ജറുസലേമിൽ എങ്ങനെ വ്യാപിക്കാൻ തുടങ്ങുമെന്ന് ആദ്യത്തെ ഏഴു അധ്യായങ്ങൾ കാണിക്കുന്നു. അടുത്ത നാല് അധ്യായങ്ങൾ യഹൂദേതര അയൽ പ്രദേശങ്ങളായ യെഹൂദ്യയിലേക്കും ശമര്യയിലേക്കും സന്ദേശം എങ്ങനെ വ്യാപിക്കുന്നുവെന്ന് വിശദമാക്കുന്നു. 13-ാം അധ്യായം മുതൽ, യേശുവിന്റെ രാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ലോകത്തിലെ എല്ലാ ജനതകളിലേക്കും എത്താൻ തുടങ്ങുന്നതെങ്ങനെയെന്ന് ലൂക്കാ പറയുന്നു.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
• സ്നാപകയോഹന്നാന്റെ പുതുക്കൽ പൗരോഹിത്യസംഘം ലൂക്കായുടെ ആദ്യ വാല്യത്തിൽ അവതരിപ്പിച്ചു. ലൂക്കാ 3:16-18-ലെ സ്നാപകയോഹന്നാന്റെ വാക്കുകൾ പ്രവൃത്തികളിലെ 1:4-5-ലെ യേശുവിന്റെ വാക്കുകളുമായി താരതമ്യം ചെയ്യുക. നിങ്ങൾ ശ്രദ്ധിച്ചത് എന്താണ്?
• പ്രവൃത്തികൾ 1:6-8 അവലോകനം ചെയ്യുക. ഇസ്രായേലിലെ തങ്ങളുടെ ജനത്തിനുവേണ്ടി യേശു എന്തു ചെയ്യണമെന്നാണ് ശിഷ്യന്മാർ ആഗ്രഹിക്കുന്നത്? യേശു മറുപടി നൽകുന്നത് എങ്ങനെ? ദൈവത്തിന്റെ സമയത്തിനായി അവർ കാത്തിരിക്കുമ്പോൾ അവർ അറിയാനും ചെയ്യാനും അവൻ ആഗ്രഹിക്കുന്നത് എന്താണ്? നിങ്ങൾക്കും നിങ്ങളുടെ സമൂഹത്തിനും വേണ്ടി യേശു എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്, ശിഷ്യന്മാരോടുള്ള യേശുവിന്റെ ഉത്തരങ്ങൾ ഇന്ന് നിങ്ങളോട് എങ്ങനെയാണ് സംസാരിക്കുന്നത്?
• യേശുവിന്റെ സ്വർഗ്ഗാരോഹണത്തെക്കുറിച്ചുള്ള ലൂക്കായുടെ വിവരണത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പ്, പ്രവാചകൻ ദാനിയേൽ ഇസ്രായേലിന്റെ ഭാവി രാജാവിനെക്കുറിച്ചുള്ള ഒരു ദർശനം കണ്ടു. ദാനിയേൽ കണ്ടതിനെ സംബന്ധിച്ചുള്ള പുരാതന വിവരണം പരിശോധിക്കുകയും (ദാനിയേൽ 7:13-14 കാണുക) ലൂക്കായുടെ വിവരണവുമായി അത് താരതമ്യം ചെയ്യുകയും ചെയ്യുക (പ്രവൃത്തികള്‍. 1:9-11 കാണുക). നിങ്ങൾ മനസ്സിലാക്കിയത് എന്താണ്? ഇത് എങ്ങനെയാണ് പ്രസക്തമാവുന്നത്?
• നിങ്ങളുടെ ചിന്തകൾ ഒരു പ്രാർത്ഥനക്ക് പ്രേരണമാവട്ടെ. യേശുവിനോടുള്ള നന്ദി അറിയിക്കുക. നിങ്ങളുടെ ജീവിതത്തിലും സമൂഹത്തിലും അവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് കാണേണ്ടത് എവിടെയാണെന്ന് അവനോട് ചോദിക്കുക, അവന്റെ ആത്മാവിന്റെ ശക്തി സ്വീകരിക്കാൻ മനശ്ശക്തി ആവശ്യപ്പെടുക, അതിനാൽ നിങ്ങൾക്ക് ഇന്ന് അവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് പദ്ധതികളിൽ പങ്കുചേരാന്‍ കഴിയും.
ഈ പദ്ധതിയെക്കുറിച്ച്

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ബൈബിൾ പദ്ധതിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://bibleproject.com