BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രഉദാഹരണം
മൂന്നാമത്തെയും നാലാമത്തെയും അധ്യായങ്ങളിൽ, ദൈവാത്മാവിന്റെ ശക്തി യേശുവിന്റെ അനുയായികളെ ധൈര്യത്തോടെ രാജ്യം പങ്കിടുന്നതിന് സമൂലമായി മാറ്റുന്നതെങ്ങനെയെന്ന് ലൂക്കാ കാണിച്ചുതരുന്നു. തളർവാതരോഗിയായ മനുഷ്യനെ ആത്മാവിന്റെ ശക്തിയാൽ സുഖപ്പെടുത്തുന്ന യേശുവിന്റെ ശിഷ്യന്മാരായ പത്രോസിനെയും യോഹന്നാനെയും സംബന്ധിച്ചുള്ള ഒരു കഥയോടെയാണ് അദ്ദേഹം ആരംഭിക്കുന്നത്. അത്ഭുതം കാണുന്നവർ ആശ്ചര്യഭരിതരായി പത്രോസിനെ എല്ലാം അദ്ദേഹം തന്നത്താൻ ചെയ്തു എന്ന പോലെ നോക്കാൻ തുടങ്ങുന്നു. എന്നാൽ ഈ അത്ഭുതത്തിന് യേശുവിനെ മാത്രം സ്തുതിക്കണമെന്ന് പത്രോസ് ജനക്കൂട്ടത്തെ അറിയിക്കുകയും എല്ലാ മനുഷ്യരുടെയും പുനസ്ഥാപനത്തിനായി യേശു മരിച്ചതും ഉയിർത്തെഴുന്നേറ്റതും എങ്ങനെയെന്ന് പങ്കിടുകയും ചെയ്യുന്നു.
യേശുവിനെ വധിച്ചവരാണ് ദേവാലയത്തിലെ ആളുകൾ എന്ന് പത്രോസിന് അറിയാം, അതിനാൽ യേശുവിനെക്കുറിച്ചുള്ള അവരുടെ മനസ്സ് മാറ്റാനും ക്ഷമിക്കപ്പെടാനും അവരെ ക്ഷണിക്കാനുള്ള അവസരം അവൻ ഉപയോഗിക്കുന്നു. മറുപടിയായി, ആയിരക്കണക്കിന് പേർ പത്രോസിന്റെ സന്ദേശം വിശ്വസിക്കുകയും യേശുവിനെ അനുഗമിക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ എല്ലാവരും അല്ല. യേശുവിന്റെ നാമത്തിൽ പത്രോസ് പ്രസംഗിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണുമ്പോൾ മതനേതാക്കൾ പ്രകോപിതരാകുന്നു, അവർ അപ്പോള്‍ തന്നെ പത്രോസിനെയും യോഹന്നാനെയും ബന്ധനസ്ഥരാക്കുന്നു. വികലാംഗൻ എങ്ങനെ നടക്കാൻ തുടങ്ങി എന്ന് പത്രോസും യോഹന്നാനും വിശദീകരിക്കണമെന്ന് മതനേതാക്കൾ ആവശ്യപ്പെടുന്നു, അവരെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു പേര് യേശു മാത്രമാണെന്ന് പങ്കിടാൻ പരിശുദ്ധാത്മാവ് പത്രോസിനെ അധികാരപ്പെടുത്തുന്നു. പത്രോസിന്റെ ധീരമായ സന്ദേശം കേൾക്കുകയും യോഹന്നാന്റെ ആത്മവിശ്വാസം നിരീക്ഷിക്കുകയും ചെയ്യുമ്പോൾ മതനേതാക്കൾ അമ്പരന്നു. യേശു നിമിത്തം പത്രോസും യോഹന്നാനും എത്രമാത്രം മാറിയിരിക്കുന്നുവെന്ന് അവർക്ക് കാണാൻ കഴിയുന്നുണ്ട്, സംഭവിച്ച അത്ഭുതത്തെ നിഷേധിക്കാൻ അവർക്ക് കഴിയില്ല.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
• യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സാക്ഷ്യം വഹിച്ചതിനും പരിശുദ്ധാത്മാവിന്റെ ശക്തി ലഭിച്ചതിനും ശേഷം പത്രോസ് ഒരു പുതിയ വ്യക്തിയാണ്. ഇത് അതിശയകരമാണ്! സ്വയം കാണുക. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനുമുമ്പ് പത്രോസിന്റെ ചോദ്യം ചോദിച്ചവരോടുള്ള പ്രതികരണം താരതമ്യം ചെയ്യുക (ലൂക്കാ 22:54-62 കാണുക) പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനുശേഷമുള്ള പ്രതികരണവുമായി താരതമ്യം ചെയ്യുക (പ്രവൃത്തികള്‍. 4:5-14 കാണുക). വിശദാംശങ്ങൾ ശ്രദ്ധിക്കുക. രണ്ട് രംഗങ്ങളും തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും ശ്രദ്ധിക്കുക. എന്താണ് നിങ്ങളുടെ നിരീക്ഷണം?
• യേശു നിങ്ങളെ അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ഒരാളെ ഏതൊക്കെ പ്രത്യേക വഴികളിലൂടെയാണ് മാറ്റിയത്?
•നിങ്ങളുടെ ചിന്തകൾ ഒരു പ്രാർത്ഥനക്ക് പ്രേരണമാവട്ടെ. ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് ദൈവത്തോട് സംസാരിക്കുക, നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങളിൽ സത്യസന്ധത പുലർത്തുക, നിങ്ങളുടെ ജീവിതം മാറ്റാൻ അവനെ ക്ഷണിക്കുക.
ഈ പദ്ധതിയെക്കുറിച്ച്
ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ബൈബിൾ പദ്ധതിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://bibleproject.com