BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രഉദാഹരണം
യേശുവിന്റെ രാജ്യം ദുരിതബാധിതർക്ക് ഒരു സന്തോഷവാർത്തയാണ്, മാത്രമല്ല ദൈവത്തിൻറെ ആവശ്യകത മനസ്സിലാക്കുന്ന എല്ലാവർക്കും ഇത് തുറക്കപ്പെട്ടിരിക്കുന്നു. ഇത് വ്യക്തമാക്കുന്നതിന്, ക്ഷമയും രോഗശാന്തിയും ഉദാരതതും സ്വീകരിക്കുന്ന രോഗികളോടും ദരിദ്രരോടും യേശു അത്താഴവിരുന്നുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ലൂക്ക പറയുന്നു. നേരെമറിച്ച്, തന്റെ സന്ദേശം നിരസിക്കുകയും അവന്റെ രീതികളെക്കുറിച്ച് വാദിക്കുകയും ചെയ്യുന്ന മതനേതാക്കളുമായുള്ള അത്താഴവിരുന്നുകളിലും യേശു പങ്കെടുക്കുന്നു. ദൈവരാജ്യം എന്താണെന്ന് അവർക്ക് മനസ്സിലാകുന്നില്ല, അതിനാൽ അവൻ അവരോട് ഒരു ഉപമ പറയുന്നു. അതിങ്ങനെയാണ്.
ഒരു പിതാവിന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. മൂത്തവൻ വിശ്വസ്തനും പിതാവിനെ ബഹുമാനിക്കുന്നവനും ആയിരുന്നു. പക്ഷേ ഇളയ മകൻ കുഴപ്പക്കാരനാണ്. അവൻ വളരെ നേരത്തെ തന്നെ തൻറെ ഓഹരിയും വാങ്ങി ദൂരദേശത്ത് പോയി എല്ലാം ധൂർത്തടിച്ചു നശിപ്പിച്ചു. ക്ഷാമം ബാധിച്ചതോടെ ജീവിക്കാൻ പണം ഇല്ലാതെ പന്നികളെ മേയ്ക്കുന്ന തൊഴിൽ ചെയ്യാൻ അവൻ നിർബന്ധിതനായി . വിശപ്പ് സഹിക്കാൻ കഴിയാതെ പന്നികളുടെ ഭക്ഷണം എടുത്ത് കഴിക്കുമ്പോൾ തന്റെ വീട്ടിലേക്ക് പോയി പിതാവിനോടൊപ്പം പണിയെടുക്കുന്നുന്നതാണ് നല്ലതെന്ന് അയാള്‍ക്ക് തോന്നി. ക്ഷമാപണം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടു അവന്‍ വീട്ടിലേക്ക് മടങ്ങുന്നു. തന്റെ മകനെ ദൂരെ വച്ച് തന്നെ കണ്ട പിതാവ് അത്യധികം സന്തോഷിച്ചു. തന്റെ മകൻ ജീവനോടെ ഇരിക്കുന്നു. അവൻ ക്ഷാമത്തെ അതിജീവിച്ചു! അയാൾ ഓടി ചെന്ന് മകനെ കെട്ടിപ്പിടിച്ച് തുടരെ ചുംബിച്ചു. മകൻ പറഞ്ഞു പിതാവേ അങ്ങയുടെ മകൻ എന്ന് വിളിക്കപ്പെടാൻ പോലും ഞാൻ യോഗ്യനല്ല. അങ്ങയുടെ ദാസനായെങ്കിലും എന്നെ പരിഗണിക്കണമേ. എന്നാൽ പൂർത്തിയാകുന്നതിനുമുമ്പ്, തന്റെ മകന് ഏറ്റവും നല്ല മേലങ്കിയും പുതിയ ചെരുപ്പും ഫാൻസി മോതിരവും കൊടുക്കാനായി പിതാവ് തന്റെ ദാസന്മാരെ വിളിക്കുന്നു. മകൻ വന്നത് ആഘോഷിക്കാൻ ഒരു വിരുന്ന് ഒരുക്കാൻ പറഞ്ഞു. വിരുന്നു തുടങ്ങിയപ്പോഴാണ് മൂത്തമകൻ അദ്ധ്വാനിച്ച് അവശനായി വയലിൽ നിന്നും വരുന്നത്, ധൂർത്തനായ സഹോദരന് വേണ്ടി ഒരുക്കപ്പെട്ട വിരുന്നു കണ്ട് അവൻ അതിശയിച്ചു. അവൻ ആഘോഷത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. പിതാവ് പുറത്തേക്ക് ചെന്ന് അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. മകനെ നീ ഇപ്പോഴും എന്റെ കുടുംബത്തില്‍ ഉണ്ടല്ലോ. എന്റെ പക്കലുള്ളതെല്ലാം നിങ്ങളുടേതാണ്. ഇപ്പോൾ നിന്റെ സഹോദരൻറെ മടങ്ങിവരവ് ആഘോഷിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ അവൻ നഷ്ട്ടപ്പെട്ടവനായിരുന്നു, എന്നാലിപ്പോൾ തിരിച്ചു കിട്ടിയിരിക്കുന്നു. അവൻ മരിച്ചവനായിരുന്നു, എന്നാലിപ്പോൾ ജീവിക്കുന്നു.
ഈ കഥയിൽ, യേശു മതനേതാക്കളെ മൂത്ത മകനുമായി താരതമ്യപ്പെടുത്തുന്നു. താൻ വിജാതീയരോട് കാണിക്കുന്ന സ്നേഹം അവരെ എന്തുമാത്രം ചൊടിപ്പിക്കുന്ന എന്ന് യേശുവിനു അറിയാമായിരുന്നു. അവരും തന്നെ പോലെ സ്നേഹിക്കണം എന്ന് യേശു ആഗ്രഹിച്ചു. വിജാതീയർ അവരുടെ പിതാവിലേക്ക് തിരിച്ചു വരുന്നു അവർ ജീവിച്ചിരിക്കുന്നു! ദൈവത്തിന്റെ നന്മ എല്ലായിടത്തും ഉണ്ട്. അവന്റെ പക്കലുള്ളതെല്ലാം അവൻ തന്റെ മക്കളെ വിളിക്കുന്നവരുടേതാണ്. അവന്റെ രാജ്യം ആസ്വദിക്കാനുള്ള ഒരേയൊരു നിബന്ധന താഴ്‌മയോടെ സ്വീകരിക്കുക എന്നതാണ്.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
• യേശുവിന്റെ ഉപമയിലെ മൂത്ത മകനെയും ഇളയ മകനെയും നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു
• ഇളയമകൻ പിതാവിനെ വിട്ടു പോയെങ്കിലും തന്റെ കഷ്ടപ്പാടുകളിൽ അവൻ പിതാവിലേക്ക് മടങ്ങി വരുന്നു. പിതാവായ ദൈവത്തിലേക്കു മടങ്ങിവരാന്‍ കഷ്ടപ്പാടുകൾ നിങ്ങളെ സഹായിച്ചിട്ടുണ്ടോ? ഇളയ മകനെ പിതാവ് സ്വീകരിച്ച രീതി നിങ്ങളെ സ്വാധീനിച്ചത് എങ്ങനെ(15:20-24)?
•കഥയിലെ മൂത്തമകൻറെ ദേഷ്യം ആലോചിക്കൂ(15:28-30). മറ്റൊരാൾക്ക് / അവൾക്ക് അർഹതയില്ലാത്ത എന്തെങ്കിലും ലഭിക്കുമ്പോൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അസ്വസ്ഥത തോന്നിയിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ, മൂത്ത മകനോടുള്ള പിതാവിന്റെ പ്രതികരണം നിങ്ങൾ എങ്ങനെ നോക്കി കാണുന്നു (15:31-32 കാണുക)?
•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. അവന്റെ ഉദാരമായ കരുണ നിങ്ങളെ എങ്ങനെ വിസ്മയിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ദൈവത്തോട് സംസാരിക്കുക, മറ്റുള്ളവരെ ഉദാരതയോടെ സ്വീകരിക്കുന്നതിനുള്ള നിങ്ങളുടെ പോരാട്ടത്തെക്കുറിച്ച് സത്യസന്ധത പുലർത്തുക, കരുണയിൽ വളരാൻ നിങ്ങള്‍ക്ക് ആവശ്യമായത് ചോദിക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ബൈബിൾ പദ്ധതിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://bibleproject.com