BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രഉദാഹരണം

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

40 ദിവസത്തിൽ 15 ദിവസം

ലൂക്കയുടെ ഈ ഭാഗത്ത്, യേശു ജറുസലേമിലേക്കുള്ള തന്റെ നീണ്ട യാത്രയുടെ അവസാനത്തിലെത്തി. ഒലിവ് പർവതത്തിൽ നിന്ന് കഴുതപ്പുറത്ത് കയറി അദ്ദേഹം നഗരത്തിലേക്ക് എത്തിച്ചേരുന്നു. യാത്രാമധ്യേ, “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവിനെ സ്തുതിക്കുക” എന്ന് പാടിക്കൊണ്ടു വലിയ ജനക്കൂട്ടം രാജകീയമായി അവനെ സ്വാഗതം ചെയ്യുന്നു. തന്റെ ജനത്തെ രക്ഷിക്കാനും ലോകത്തെ ഭരിക്കാനും ഒരു ദിവസം ദൈവം തന്നെ വരുമെന്ന് ഇസ്രായേലിന്റെ പൂര്‍വ്വിക പ്രവാചകൻമാർ പറഞ്ഞത് ജനക്കൂട്ടം ഓർത്തു. നീതിയും സമാധാനവും കൈവരിക്കാനായി കഴുതപ്പുറത്തുകയറി ജെറുസലേമില്‍ വരുന്ന ഒരു രാജാവിനെക്കുറിച്ച് സക്കറിയ പ്രവാചകൻ പ്രവചിച്ചിരുന്നു. യേശു ഈ പ്രവചങ്ങളുടെ പൂർത്തീകരണം ആണെന്ന് കരുതിയാണ് അവർ അവനെ സ്വീകരിച്ചത്.

എന്നാൽ എല്ലാവരും അത് അംഗീകരിച്ചില്ല. മതനേതാക്കന്മാർ യേശുവിന്റെ ഭരണം തങ്ങളുടെ അധികാരത്തിന് ഭീഷണിയായി കാണുകയും അവനെ ഭരണാധികാരികള്‍ക്കെതിരെ തിരിക്കാനുള്ള വഴികൾ തേടുകയും ചെയ്യുന്നു. വരാനിരിക്കുന്നതു യേശുവിനു കാണാൻ കഴിയും. ഇസ്രായേൽ തന്നെ രാജാവായി അംഗീകരിക്കില്ലെന്നും അവരുടെ വിസമ്മതം അവരെ നാശകരമായ പാതയിലേക്ക് നയിക്കുമെന്നും അവനറിയാം. അത് അവന്റെ ഹൃദയത്തെ തകർക്കുന്നു. പിന്നെ ... അത് അവനെ അസ്വസ്ഥനാക്കി. ജറുസലേമിൽ പ്രവേശിച്ചയുടനെ അദ്ദേഹം ദേവാലയത്തിൽ ചെന്ന് അവിടെ കച്ചവടം ചെയ്തിരുന്നവരെ അടിച്ചോടിച്ചു. അനന്തരം അവിടുന്ന് ഇങ്ങനെ പറഞ്ഞു."എൻറെ ആലയം പ്രാർത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു.നിങ്ങളോ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കി മാറ്റുന്നു" ഇസ്രായേലിന്റെ മത-രാഷ്ട്രീയ ശക്തിയുടെ കേന്ദ്രമായ ഇതേ സ്ഥലത്ത് തന്നെ നിൽക്കുകയും ഇസ്രായേലിന്റെ പുരാതന നേതാക്കളെ വിമർശിക്കുകയും ചെയ്ത പ്രവാചകനായ ജെറമിയായെ അദ്ദേഹം ഇവിടെ ഉദ്ധരിക്കുന്നു.

പുരോഹിതർക്ക് യേശു പറഞ്ഞ കാര്യം മനസ്സിലായി എങ്കിലും അവർ അത് ഉൾക്കൊണ്ടില്ല. ജെറമിയായെ നശിപ്പിക്കാൻ ആലോചിച്ച പോലെ യേശുവിനെയും നശിപ്പിക്കാൻ അവർ വഴി ആലോചിച്ചു. ഇസ്രായേലിന്റെ നേതാക്കളുടെ പെരുമാറ്റം വിവരിക്കുന്നതിന്, യാത്ര ചെയ്യുമ്പോൾ മുന്തിരിത്തോട്ടം വാടകയ്‌ക്കെടുക്കുന്ന സ്വത്തുടമയെക്കുറിച്ചുള്ള ഒരു ഉപമ യേശു പറയുന്നു. അവൻ വിളവെടുത്തു കൊണ്ടുവരാൻ ദൂതന്മാരെ അയച്ചെങ്കിലും കാവൽക്കാർ അവരെ അടിച്ചവശരാക്കി വെറും കയ്യോടെ പറഞ്ഞയച്ചു. അതിനാൽ കൂടുതൽ ബഹുമാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉടമ സ്വന്തം മകനെ മുന്തിരിത്തോട്ടത്തിലേക്ക് അയയ്ക്കുന്നു, പക്ഷേ വാടകക്കാര്‍ അത് മുന്തിരിത്തോട്ടം കവർന്നെടുക്കാനുള്ള അവസരമായി കാണുന്നു. അവർ ഉടമയുടെ പ്രിയപ്പെട്ട മകനെ പുറത്താക്കി കൊല്ലുന്നു. ഈ കഥയിൽ, മുന്തിരിത്തോട്ടത്തിലെ അഴിമതിക്കാരായ വാടകക്കാരെ യേശു ഇസ്രായേലിന്റെ മതനേതാക്കളുമായി താരതമ്യപ്പെടുത്തുന്നു, അവർ ദൈവം അയയ്‌ക്കുന്ന എല്ലാ പ്രവാചകന്മാരെയും നിരസിക്കുകയും ഇപ്പോൾ ദൈവത്തിന്റെ പ്രിയപുത്രനെ കൊല്ലാൻ തയ്യാറെടുക്കുകയും ചെയ്യുന്നു. മതനേതാക്കന്മാർ തങ്ങളുടെ പിതാക്കന്മാരുടെ തെറ്റുകൾ ആവർത്തിക്കുകയാണെന്നും കൂടുതൽ അധികാരം കവർന്നെടുക്കാനുള്ള അവരുടെ അഭിലാഷങ്ങൾ സ്വന്തം നാശത്തിലേക്ക് നയിക്കുമെന്നും യേശു വ്യക്തമാക്കുന്നു.


വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:

• യേശു കഴുതപ്പുറത്തു കയറി ജെറുസലേമിലേക്കു പ്രവേശിച്ചതിന്റെ വെളിച്ചത്തിൽ സക്കറിയ 9:9-10 വായിക്കുക. നിങ്ങൾ മനസ്സിലാക്കിയത് എന്താണ്?

ഇന്നത്തെ ലൂക്കായുടെ സുവിശേഷ ഭാഗങ്ങളുടെ വെളിച്ചത്തിൽ ജറമിയാ 7:1-11 വായിക്കൂ. നിങ്ങൾ ശ്രദ്ധിച്ചത് എന്താണ്?

ലൂക്ക വായിച്ചതിനുശേഷം, യേശുവിന്റെ ശിഷ്യന്മാരുടെ പ്രതികരണങ്ങൾ വിവരിക്കുകയും മതനേതാക്കളുമായി താരതമ്യം ചെയ്യുകയും ചെയ്യുക. ആത്മപരിശോധനയുടെയും ആത്മവിമര്ശനത്തിന്റെയും കണ്ണാടിയായി നിങ്ങൾക്കിത് കാണാൻ കഴിയുന്നുണ്ടോ? ഇന്ന് യേശുവിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. വിസ്മയത്തിന് പ്രചോദനമായ കാര്യങ്ങളെക്കുറിച്ച് ദൈവത്തോട് സംസാരിക്കുക, മതനേതാക്കളുമായി നിങ്ങൾ ബന്ധപ്പെട്ടിരിക്കാവുന്ന ഏതെങ്കിലും വഴികളെക്കുറിച്ച് സത്യസന്ധത പുലർത്തുക, നിങ്ങളുടെ ജീവിതത്തിന്റെ രാജാവെന്ന നിലയിൽ അദ്ദേഹത്തെ ബഹുമാനിക്കാൻ അവന്റെ സഹായം തേടുക.

ദിവസം 14ദിവസം 16

ഈ പദ്ധതിയെക്കുറിച്ച്

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.

More

ഈ പദ്ധതി നൽകിയതിന് ബൈബിൾ പദ്ധതിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://bibleproject.com

ബന്ധപ്പെട്ട പദ്ധതികൾ