BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്രഉദാഹരണം
മതനേതാക്കളുടെ കാപട്യം ഒഴിവാക്കാൻ യേശു തൻറെ അനുയായികളെ പഠിപ്പിക്കുന്നു. അവർ ദൈവസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ദരിദ്രരെ അവഗണിക്കുന്നു. അവർക്ക് ധാരാളം അറിവുകളുണ്ടെങ്കിലും പ്രശംസ നേടാൻ മാത്രം അത് ഉപയോഗിക്കുന്നു. ഈ രണ്ട് മുഖങ്ങളുള്ള ജീവിതശൈലി യേശുവിനു സ്വീകാര്യമായിരുന്നില്ല, ദൈവം എല്ലാം കാണുന്നുവെന്നും മനുഷ്യരാശിയെ ഉത്തരവാദിത്തത്തോടെ നിലനിർത്തുമെന്നും പഠിപ്പിക്കുന്നു. ഇതൊരു മുന്നറിയിപ്പും പ്രചോദനവുമാണ് ഇതൊരു മുന്നറിയിപ്പാണ് എന്തെന്നാൽ അത്യാഗ്രഹവും പരദൂഷണവും ഒരിക്കലും രഹസ്യമായിരിക്കുകയില്ല. കാപട്യക്കാർ തിരിച്ചറിയപ്പെടും ഒരുനാൾ സത്യം വെളിപ്പെടുകയും തെറ്റായവർ തെറ്റിൽ നിന്ന് സത്യത്തിലേക്ക് മാറുകയും ചെയ്യും. ഇതൊരു പ്രചോദനം കൂടിയാണ് എന്തെന്നാൽ ദൈവം മനുഷ്യൻറെ തിന്മ മാത്രമല്ല നന്മകൾ കൂടി കാണുന്നു. അവൻ മനുഷ്യരാശിയുടെ ആവശ്യങ്ങൾ കാണുകയും തന്റെ സൃഷ്ടിയെ ഉദാരമായി പരിപാലിക്കുകയും ചെയ്യുന്നു. യേശുവിന്റെ അനുയായികള്‍ ദൈവരാജ്യത്തെ പിന്തുടരുകയും മുൻഗണന നൽകുകയും ചെയ്യുമ്പോൾ, അവർക്ക് നിത്യമായ നിധികളും ഭൂമിയിലെ ജീവിതത്തിന് ആവശ്യമായതെല്ലാം ലഭിക്കുമെന്ന് യേശു ഉറപ്പുനൽകുന്നു. ഇപ്പോൾ, തീർച്ചയായും, ജീവിതം എളുപ്പമാകുമെന്ന് ഇതിനർത്ഥമില്ല. തന്നെ അനുഗമിക്കുന്നവർ സഹനങ്ങളിൽ കൂടി പോകേണ്ടി വരും എന്ന് യേശു പറയുന്നുണ്ട്. എന്നാൽ സഹനങ്ങളിൽ അവർ ദൈവതിരുമുഖം കാണുമെന്നും ദൈവത്തിനായി ജീവിക്കുന്നവർ മാലാഖമാരുടെ ഇടയിൽ പോലും ബഹുമാന്യനാകും എന്നും അദ്ദേഹം പറയുന്നു. ഇക്കാരണത്താൽ, ദൈവത്തിന്റെ കരുതലിൽ വിശ്വസിക്കാൻ യേശു തൻറെ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും കാപട്യത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. എല്ലാവരും തന്റെ വാക്കുകൾ സ്വീകരിക്കാൻ യേശു ആഗ്രഹിക്കുന്നു, പക്ഷേ പലരും അവ നിരസിക്കുന്നു.
വായിക്കുക, ചിന്തിക്കുക, പ്രതിവചിക്കുക:
ഇന്ന് യേശുവിന്റെ വാക്കുകൾ വായിച്ചതിനുശേഷം, കാപട്യത്തെ നിങ്ങൾ എങ്ങനെ നിർവചിക്കും? കാപട്യത്തെ യേശു യീസ്റ്റുമായി താരതമ്യപ്പെടുത്തുന്നു (12:1). കാപട്യം യീസ്റ്റ് പോലെയാകുന്നത് എങ്ങനെ?
• അത്യാഗ്രഹം എല്ലായ്‌പ്പോഴും കൂടുതൽ പണത്തിനും സ്വത്തിനും വേണ്ടിയുള്ള സ്വാർത്ഥമായ ആഗ്രഹമല്ല. എല്ലാത്തരത്തിലുള്ള അത്യാഗ്രഹങ്ങളെയും പ്രതിരോധിക്കാൻ യേശു അനുയായികളോട് ആവശ്യപ്പെടുന്നു. വ്യത്യസ്തതരം അത്യാഗ്രഹങ്ങൾ എന്തൊക്കെയാണ്? ഉദാഹരണത്തിന്, ശ്രദ്ധ, അംഗീകാരം അല്ലെങ്കിൽ വിനോദം എന്നിവയ്ക്കായി അത്യാഗ്രഹം എന്ന് അർത്ഥമാക്കുന്നതെന്താണെന്ന് മനസ്സിലാക്കുക.
• ലൂക്കാ 12:29-34 അവലോകനം ചെയ്യുക. നിങ്ങൾ മനസ്സിലാക്കിയത് എന്താണ്? നിങ്ങളുടെ സമയവും ഊർജവും നിങ്ങൾ ഏറ്റവും കൂടുതൽ ചെലവാക്കുന്നത് എന്തിനു വേണ്ടിയാണ്? ദൈവവചനം ഇന്ന് നിങ്ങളെ പ്രചോദിപ്പിക്കുന്നത് അല്ലെങ്കിൽ മുന്നറിയിപ്പ് നല്‍കുന്നത് എങ്ങനെയാണ്?
• ഒരു കോഴിയുടെ ചിറകുകൾ അവളുടെ കുഞ്ഞുങ്ങളെ വേട്ടക്കാരിൽ നിന്ന് സംരക്ഷിക്കുന്നതുപോലെ തന്നെ തന്റെ ജനത്തെ സംരക്ഷിക്കുന്നതിനാണ് യേശു അദ്ധ്യാപനം നൽകുന്നത് (13:34 കാണുക). എന്നാൽ ഇപ്പോഴും അദ്ദേഹത്തിന്റെ സംരക്ഷണം സ്വീകരിക്കാൻ പലരും തയ്യാറല്ല. നിങ്ങളുടെ ജീവിതത്തില്‍ ഒരു മുന്നറിയിപ്പ് കേൾക്കാത്തതിന്റെ അനന്തരഫലങ്ങൾ നിങ്ങൾ അനുഭവിച്ചതിനെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിന്റെ ആ ഭാഗത്തേക്ക് മടങ്ങാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, നിങ്ങൾ സ്വയം എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?
•നിങ്ങളുടെ വായനയും ചിന്തയും ഒരു പ്രാർത്ഥനയാവട്ടെ. അത്യാഗ്രഹത്തിനും കാപട്യത്തിനുമെതിരായ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് നന്ദി പ്രകടിപ്പിക്കുക, അത് സ്വീകരിക്കാൻ നിങ്ങൾ എവിടെയാണ് ബുദ്ധിമുട്ടുന്നതെന്ന് അവനോട് പറയുക, ഇന്ന് നിങ്ങൾക്ക് അവനെ പിന്തുടരാൻ ആവശ്യമായതും അവനോട് ചോദിക്കുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര വ്യക്തികൾക്കും ചെറിയ സംഘങ്ങൾക്കും കുടുംബങ്ങൾക്കും 40 ദിവസത്തിനകം ലൂക്കായുടെയും പ്രവൃത്തികളുടെയും പുസ്തകങ്ങളിലൂടെ വായിക്കാൻ പ്രേരണ നൽകുന്നു. ആനിമേറ്റുചെയ്‌ത വീഡിയോകളും ഉൾക്കാഴ്‌ചയുള്ള സംഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഈ പദ്ധതി, പങ്കെടുക്കുന്നവരെ യേശുവിനെ മനസ്സിലാക്കുന്നതിനും ലൂക്കിന്റെ മികച്ച സാഹിത്യ രൂപകൽപ്പനയും ചിന്താ പദ്ധതികളുമായി പരിചയപ്പെടുന്നതിനും സഹായിക്കുന്നു.
More
ഈ പദ്ധതി നൽകിയതിന് ബൈബിൾ പദ്ധതിക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://bibleproject.com