ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1സാംപിൾ
![ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20356%2F1280x720.jpg&w=3840&q=75)
അന്യമല്ല, അന്യോന്യം വേല ചെയ്യാം
കൂട്ടായ പ്രവർത്തനങ്ങൾക്ക് വൻകാര്യങ്ങളെ ചെയ്തെടുക്കുവാൻ കഴിയും. എന്നാൽ അതെ കൂട്ടത്തിലുള്ള ഒരാളുടെ അനൈക്യം പരാജയത്തിനു കാരണവുമാകാം.
ഒരു മൈക്രോചിപ്പിന് കേടു പറ്റിയാൽ അത് മുഴുവൻ കംപ്യുട്ടറിന്റെ പ്രവർത്തനത്തെയും ബാധിക്കും. ‘ഒത്തു പിടിച്ചാൽ മലയും പോരും ‘ എന്ന പഴംചൊല്ല് ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
കൂട്ടായ പ്രവർത്തനൾക്ക് മാതൃകയാക്കാൻ മനുഷ്യരെക്കാളും പ്രാണി ലോകത്തിൽ ഏറ്റവും വികസനം പ്രാപിച്ച സാമുഹ്യ ഘടനയുള്ള തേനിച്ച തന്നെയാണ്. ഒരു റാണി ഈച്ചയുടെ ചുറ്റും ഏകദേശം 75000 തേനിച്ചകൾ ഉണ്ടെന്നാണ് കണക്ക്. ഇവക്കെല്ലാമാകട്ടെ പ്രത്യേക ജോലികളും ഉണ്ട്. ഒരു കൂട്ടർ പുറത്തു പൊയ് തേൻ ശേഖരിക്കുബോൾ, കാവൽക്കാരൻ കൂടിനെ കടന്നുകയറ്റക്കാരിൽ നിന്നും സുരക്ഷ ഉറപ്പു വരുത്തുന്നു. ചത്തു കിടക്കുന്ന ഈച്ചകളെ ഒരു കൂട്ടർ മാറ്റികളയുബോൾ, വെള്ളം ശേഖരിക്കുന്നവർ ഈർപ്പം ക്രമികരിക്കാനുള്ള ആവശ്യത്തിനുള്ള നനവ് കണ്ടെത്തുന്നു…ഇങ്ങനെ നീളുന്നു ഇവരുടെ ജോലികൾ.
ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ധർമ്മങ്ങളും പലതാണ്. കണ്ണ് ചെയ്യേണ്ടത് , കൈക്ക് ചെയ്യുവാൻ കഴിയില്ല. കാലിനു ചെയ്യുവാൻ കഴിയുന്നത് നാക്കിനു ആകില്ല. എന്നാൽ കർത്താവ് എല്ലാവരിലും പ്രത്യേക കൃപകളും നല്കിട്ടുണ്ട്. ഓരോരുത്തരം തങ്ങളുടെതായ കഴിവുകൾ അത് ചെറുതോ വലുതോ ആകട്ടെ ചെയ്യുമ്പോൾ സഭയുടെ വളർച്ച അതിവേഗം ആകും.
ക്രിസ്തുവിനുവേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യം പോലും വലിയ വിലയുള്ളതാണ്. അതുകൊണ്ടുതന്നെ നാം നമ്മെ തന്നെ കാഴ്ചക്കാരായി കാണാതെ പങ്കാളികളായി കാണുബോളാണ് സഭയുടെ പ്രവർത്തനം സുഗമാകുന്നത്. ചിലരെ അപ്പോസ്തലന്മാരായി ,ചിലരെ പ്രവാചകന്മാരായി , ചിലരെ സുവിശേഷകന്മാരായി, ചിലരെ ഇടയന്മാരായി , ചിലരെ ഉപദേഷ്ട്ടക്കന്മാരായി ഇങ്ങനെ വിവിധ നിലയിൽ തിരഞ്ഞെടുത്തിരിക്കുന്നു. ഇതിൽ എല്ലാവവർക്കും എല്ലാം ചെയുവാൻ കഴിയുകയില്ല എന്നാൽ ചിലർക്ക് ഒന്നിലേറെ ചെയുവാൻ കഴിഞ്ഞേക്കാം, അവരവരുടെ കൃപക്കനുസരിച്ച് നാം ദൈവികരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് പങ്കാളിയായി തീരുബോൾ ക്രിസ്തുവിന്റെ ശരിരത്തിന്റെ ആത്മീക വർദ്ധനക്ക് നമ്മുടെ പ്രവർത്തികൾ മുഖാന്തരമാകും.
"പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ.'' (എഫെസ്യർ 4: 2-3)
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
![ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20356%2F1280x720.jpg&w=3840&q=75)
ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, മാനേജ്‌മെന്റ് കൗൺസിൽ അംഗവും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമാണ് ബിനു വടക്കുംചേരി.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://kraisthavaezhuthupura.com/youversion/
ബന്ധപ്പെട്ട പദ്ധതികൾ
![പറന്നുപോകും നാം ഒരിക്കൽ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F21708%2F320x180.jpg&w=640&q=75)
പറന്നുപോകും നാം ഒരിക്കൽ
![ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20715%2F320x180.jpg&w=640&q=75)
ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ
![അന്നന്നുള്ള മന്ന](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F22195%2F320x180.jpg&w=640&q=75)
അന്നന്നുള്ള മന്ന
![പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F22234%2F320x180.jpg&w=640&q=75)
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം
![പ്രത്യാശ ശബ്ദം](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F23309%2F320x180.jpg&w=640&q=75)
പ്രത്യാശ ശബ്ദം
![മനസ്സിന്റെ യുദ്ധക്കളം ധ്യാനചിന്തകള്‍](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F20903%2F320x180.jpg&w=640&q=75)
മനസ്സിന്റെ യുദ്ധക്കളം ധ്യാനചിന്തകള്‍
![നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F55454%2F320x180.jpg&w=640&q=75)
നമ്മുടെ ദൈവിക വിധി അവകാശപ്പെടുന്നു
![വർഷാവസാനം പുനഃക്രമീകരിക്കുന്നു - പ്രാർത്ഥനയും ഉപവാസവും](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F55479%2F320x180.jpg&w=640&q=75)