ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1ഉദാഹരണം
തണുപ്പുകാല ചിന്ത
ഗുജറാത്തിലെ ഉൾവനത്തിൽ തണുപ്പ് അകറ്റാനായി വേടന്മാർ എല്ലാവരും ഒത്തുകൂടുകയും അവിടെയുള്ള വിറകുകൾ ശേഖരിച്ചു അവ അടക്കിവെച്ച് തീ കത്തിക്കുക പതിവായിരുന്നു. തീ കത്തിച്ചശേഷം അവർ എല്ലാവരും അതിനു ചുറ്റുംകൂടിയിരുന്നു ചൂട് അനുഭവിക്കയും തീ ഏകദേശം തീരാറാകുബോൾ അവരവരുടെ ഭവനത്തിലേക്ക് മടങ്ങുകയും ചെയ്യും.
ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് മരത്തിനു മുകളിൽ ഇരിക്കുന്ന കുരങ്ങന്മാർ, വേടന്മാർ പോയികഴിഞ്ഞതും താഴെ വന്നു ബാക്കി ശേഷിക്കുന്ന തീയിയുടെ ചൂട് കൊള്ളുവാൻ തുടങ്ങും. എന്നാൽ കുറച്ചു കഴിയും നേരം തീ പൂർണ്ണമായും കേട്ടുപോകുബോൾ കുരങ്ങന്മാർ ശേഷിക്കുന്ന തീ-കനലിന്റെ അടുക്കലേക്ക് ചേർന്നിരിക്കാൻ തുടങ്ങും.
അല്ലപംകൂടി കഴിഞ്ഞാൽ അവർ ശേഷിക്കുന്ന കരികട്ടകൾ എടുത്തു ദേഹത്ത് പുരട്ടും. ഒടുവിൽ ആ ചൂടും നിലക്കുബോൾ അവർ പാറകളുടെ ഇടുക്കുകളിൽ ചെന്ന് വിറച്ചുകൊണ്ട് ഇരിക്കും.
ഇന്ന് ആത്മീയഗോളത്തിലേക്ക് നോക്കിയാൽ ആത്മീയത്തിൽ ഉണർന്നിരിക്കേണ്ടവർ ലോകത്തിന്റെ ശൈത്യത്തിൽ മരവിച്ചു നില്‍ക്കുന്ന കാഴ്ച കാണാം. ഇത്തരക്കാർ മറ്റുള്ളവർ കത്തിച്ച തീയുടെ മറവിൽ ചൂടുംപറ്റി എത്ര നാൾ മുന്നോട്ടു പോകുമെന്നു തിരിച്ചറിയട്ടെ.
“ഉണർന്നുകൊള്ളുക; ചവറായ ശേഷിപ്പുകളെ ശക്തികരിക്കുക; ഞാൻ നിന്റെ പ്രവർത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല” (വെളിപാട് : 3:2)
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനങ്ങളുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളും, മാനേജ്‌മെന്റ് കൗൺസിൽ അംഗവും, എഴുത്തുകാരനും, പത്ര പ്രവർത്തകനുമാണ് ബിനു വടക്കുംചേരി.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://kraisthavaezhuthupura.com/youversion/