രൂപാന്തരത്തിനായി രൂപാന്തരപ്പെടുകസാംപിൾ

സഭയിലെ നമ്മുടെ പങ്ക്
നിങ്ങൾ എല്ലാവരും ഒന്ന് തന്നെ സംസാരിക്കുകായും നിങ്ങളുടെ മനസ്സിൽ ഭിന്നത ഭവിക്കാതെ ഏക മനസിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കുകയും വേണം (1 കൊരിന്തിര് 1 :10 ).
സഭയിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നത് ഒരു വെല്ലുവിളിയായിട്ടു ഏറ്റെടുക്കുന്നതിനുള്ള അധികാരം ദൈവം പൗലോസിന് നൽകി. പൗലോസ് മറ്റു കാര്യങ്ങളിലേക്ക് ഒന്നും തന്നെ ശ്രദ്ധകേന്ദ്രീകരിക്കാതെ ദൈവത്തെ മാത്രം സേവിക്കുന്നതിൽ പ്രാധാന്യം നൽകി. ഇന്നത്തെ സഭകളിലും ആശയങ്ങളിലും അഭിപ്രായങ്ങളിലും ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. ഇപ്രകാരമുള്ള ഭിന്നാഭിപ്രായങ്ങൾ സമചിത്തതയോടും വിവേകത്തോടെയും പരിഹരിക്കണം. യേശുക്രിസ്തുവിനെ പിന്തുടരുക എന്ന പൊതുവായ ലക്‌ഷ്യം നമ്മുടെ ഏവരുടെയും ഉള്ളിൽ ഉണ്ടെങ്കിൽ മാത്രമേ ഈ വക അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാനാവൂ. ആളുകളിലുള്ള വ്യത്യസ്തമായ ചിന്തകളും അഭിപ്രായങ്ങളും പലപ്പോഴും പൊതുവായിട്ടുള്ളതും നല്ലതും ആയ ലക്ഷ്യത്തിൽനിന്നും അവരെ വ്യതിചലിപ്പിക്കുകയും അതുവഴി തെറ്റായ പഠിപ്പിക്കലിലേക്കും പിളർപ്പിലേക്കും പോവുകയും ചെയ്യും. അവരുടെ വിശ്വാസത്തിന്റെ ആരംഭ ദിശയിലേക്കു അവർ മടങ്ങി വരേണ്ടതുണ്ട്. ക്രിസ്തു തന്നെ മൂലക്കളയുള്ള ഒരു പുതിയ തുടക്കം കുറിക്കേണ്ടതുമുണ്ട്. സാങ്കേതിക മികവിന്റെയും വളർച്ചയുടെയും ഈ യുഗത്തിലും ക്രിസ്തു തന്നെയായിരിക്കട്ടെ നമ്മുടെ കേന്ദ്രം. ക്രിസ്തു തന്നെയാണ് അത്യന്താപേക്ഷികമായ ലക്‌ഷ്യവും ധനവും എന്ന് നമ്മുടെ അനുഭവങ്ങൾ സാക്ഷീകരിക്കട്ടെ. അതുവഴി ക്രിസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ മറ്റുള്ളവർ പ്രചോദിതരാകും.ദൈവീക മാർഗത്തിൽ ആചാരങ്ങളെ അനുഷ്ടാനങ്ങളോ കടന്നു വരാതെ സർവ്വ അധികാരത്തോടെ കർത്താവിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനും യേശുവിന്റെ നാമം മാത്രം മഹത്വപ്പെടുന്നതിനും ഇടയാകട്ടെ.
നമ്മുടെ പ്രവർത്തികൾ/ ജീവിതം ക്രിസ്തുവിന്റെ ശക്തി പ്രകടമാക്കാനുള്ള മുഖാന്തിരമാകട്ടെ.
പൗലോസ് നിങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടുവോ? (1 കൊരി 1 :13).
നാം പാപികളായിരിക്കെ തന്നെ ക്രിസ്തു നമുക്ക് വേണ്ടി ക്രൂശിൽ യാഗമായിത്തീർന്നു. ക്രിസ്തു മാത്രമാണ് ക്രൂശിതനായത്. നിയമജ്ഞരോ, ദൈവീക മനുഷ്യരോ മറ്റാരും തന്നെ നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാ കാര്യങ്ങളിലും ക്രിസ്തു തന്നെയാണ് മഹത്വീകരിക്കപ്പെടേണ്ടതും. ജനങ്ങൾ പ്രധാനമായും അത്ഭുതങ്ങൾക്കായി തിരയുന്നു. വാദമുഖങ്ങളും യുക്തിസഹമായ അഭിപ്രായങ്ങളും കൊണ്ടുവരുന്നു. കാണുന്ന കാര്യങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. പക്ഷെ നാം ദൈവം നമുക്ക് വേണ്ടി ക്രൂശിതനായ ആ ക്രൂശ് അവർക്കായി കാണിച്ചു കൊടുക്കേണ്ടതുണ്ട്. ദൈവത്തിന്റെ ശക്തിയും സ്നേഹവും ആണ് അവർക്കായി കാണിച്ചുകൊടുക്കാവുന്ന ഏറ്റവും വലിയ അത്ഭുതം. ദൈവത്തിന്റെ ശക്തിയും സ്നേഹവും പ്രകടമാകുന്ന അത്ഭുതമാണ് ആ ക്രൂശ്. അവ൪ വിളിക്കുന്ന ദൈവത്തെയല്ല നമ്മൾ വിളിക്കുന്നത്. കാരണം, ദൈവം നമ്മെ തിരഞ്ഞെടുത്തത് നമ്മുടെ ബുദ്ധിശക്തി കൊണ്ടോ നാം കഴിവുള്ളവരായതുകൊണ്ടോ അല്ല. മറിച്, ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തതുകൊണ്ടാണ്.
ദൈവം നമ്മുടെ ഹൃദയത്തിൽ വസിച്ചുകൊണ്ടു അവന്റെ മഹത്വത്തിനൊത്തവണ്ണം നമ്മെ ഉപയോഗിക്കുവാൻ ലോകത്തിൽ ഏറ്റവും നികൃഷ്ടമായതു ദൈവം തിരഞ്ഞെടുത്തു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

ദൈവ വിളിയും നമ്മെക്കുറിച്ചുള്ള ദൈവ പദ്ധതിയും രുചിച്ചറിയുക. സാക്ഷ്യമുള്ള ഒരു ജീവിതം നയിക്കുകയും രക്ഷിക്കുന്ന ദൈവത്തെക്കുറിച്ച മറ്റുള്ളവരോട് പറയുകയും ചെയ്യുക. വരുവാൻ പോകുന്ന പ്രത്യാശയേക്കുറിച്ചോർത്ത്. നമ്മുടെ ജീവിതം മുന്നോട്ട് നയിക്കുക. ദൈവത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പാത്രമായി നാം ശോഭിക്കുക. ക്രിസ്തു മാത്രം തലയായിരിക്കുന്ന സഭയിൽ ഐക്യത്തിനായി ഉത്സാഹിക്കുക. ദൈവ വചനം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
More
ഈ പദ്ധതി നൽകിയതിന് സി ജെബരാജിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://jebaraj1.blogspot.com/ |
ബന്ധപ്പെട്ട പദ്ധതികൾ

പറന്നുപോകും നാം ഒരിക്കൽ

പുതിയ ദിവസത്തില് നിങ്ങളെ പുതുതാക്കുന്ന ധ്യാനം

BibleProject | ലൂക്കിലൂടെയും ചെയ്തികളിലൂടെയും ഒരു യാത്ര

മനസ്സിന്റെ യുദ്ധക്കളം ധ്യാനചിന്തകള്

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

പ്രത്യാശ ശബ്ദം

അന്നന്നുള്ള മന്ന

ശുഭ ചിന്ത (ബിനു വടക്കുംചേരി) - ഭാഗം 1

കോവിഡ് കാലം മടങ്ങിവരവിന്റെ കാലം (പാ. ജോസ് വർഗീസ്)
