രൂപാന്തരത്തിനായി രൂപാന്തരപ്പെടുകഉദാഹരണം
ദൈവത്തിന്റെ വിളിയും നമ്മുടെ വ്യക്തിപരമായ രൂപാന്തരവും.
ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലോസും.... (1 കൊരി 1 :1)
ദൈവത്താൽ തിരഞ്ഞെടുക്കപെടുന്നതിനു മുൻപ് സഭയെ പീഡിപ്പിക്കുക എന്ന ദൗത്യമാണ് പൗലോസിനുണ്ടായിരുന്നത്. യേശുക്രിസ്തുവിന്റെ അനുയായികളെ ഉപദ്രവിക്കുന്നതിനായുള്ള അധികാര പത്രം, ജറുസലേമിലെ കൗൺസിൽ അദ്ദേഹത്തിന് കൈമാറി എന്നാൽ താൻ ദമാസ്‌ക്കോസിലേക്കു പോകുന്ന വഴിയിൽ ദൈവം അവനെ സ്പർശിക്കുന്നു. താൻ ആരാണെന്നും തന്നെ ദൈവം എന്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും വെളിപ്പെടുത്തി. ഇത് അദ്ദേഹത്തെ അനുസരണമുള്ളവനും മറ്റുള്ളവരെ മാനിക്കുന്നവനുമാക്കി തീർത്തു. ആ ദർശനം അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും നഷ്ടമായില്ല.
രൂപാന്തരപ്പെട്ട പൗലോസ് കൊരിന്ത്യർക്കെഴുതിയ തന്റെ ലേഖനത്തിൽ ഒരിക്കൽ തന്നാൽ പീഡിപ്പിക്കപ്പെട്ട വിശ്വാസികളെ താൻ വിളിക്കുന്നത് യേശുക്രിസ്തുവിൽ വിശുദ്ധീകരിക്കപ്പെട്ട വിശുദ്ധന്മാർ എന്നത്ര (1 കൊരിന്തിര് 1 :2 ). പൗലോസ് ഒരു യഹൂദനായിരുന്നിട്ടും ജാതികളിൽനിന്നും യേശുക്രിസ്തുവിനെ അറിഞ്ഞു വന്നവരെയും യെഹൂദൻ മാരെയും ഒരുപോലെ ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളായി താൻ കണ്ടു. ദൈവത്തിന്റെ കൃപയും സമാധാനവും അനുഭവിച്ചറിയുന്നതിനുള്ള ഇടമായി അവൻ സഭയെ കണ്ടു. തന്റെ ലേഖനങ്ങളിലെല്ലാം സഭയിലെ വിശ്വാസികളിൽ ദൈവകൃപയും ദൈവീക സമാധാനവും ഉണ്ടാകേണ്ടതിനായി പ്രാർത്ഥിച്ചിരുന്നു. ഈ ആധുനിക കാലങ്ങളിലും സഭ ഈ പ്രാർത്ഥന പ്രാർഥിക്കേണ്ടതാണ്.
ദൈവീക ദർശനം ലഭിച്ചതോടെ വിശ്വാസികളെ ഉപദ്രവിച്ചുകൊണ്ടിരുന്ന അവസ്ഥകളിൽ നിന്നും സഭയെ സ്നേഹിക്കുന്ന വ്യക്തിയായി അദ്ദേഹം മാറി. ഏതു ദൈവത്തെയാണോ താൻ ഉപദ്രവിക്കാനായി യാത്രചെയ്തത് ആ ദൈവത്താൽ തന്നെ പൗലോസ് പിടിക്കപ്പെട്ടു. പലപ്പോഴും നാമും ഈ ദൈവത്തിനെതിരായി മത്സരിക്കാറുണ്ട്. അവിടെയാണ് ദൈവത്തെ യഥാർത്ഥമായി നാം കണ്ടുമുട്ടുന്നത്. അപ്പോഴാണ് നാം ആരാണെന്നും നാം ആരായിത്തീരണമെന്നും ദൈവം നമ്മളെ കാണിച്ചുതരുന്നത്. ദൈവം നിങ്ങളെ വിലയേറിയരായി കണ്ടതിനും തിരഞ്ഞെടുത്തതിനും കാരണമായിട്ടുള്ളത് ദൈവത്തിന്റെ കൃപ ഒന്ന് മാത്രമാണ്. സകല മനുഷ്യരും ദൈവ വചനം കേൾക്കുന്നതിനും അനുസരിക്കുന്നതിനും തങ്ങളുടെ പഴയ വഴി വിട്ടു രൂപാന്തരപ്പെടുവാനും തയ്യാറാകേണ്ടതാണ്. ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുവാൻ നമ്മെ ഏൽപ്പിച്ചു കൊടുക്കുമെങ്കിൽ/ അനുവദിക്കുമെങ്കിൽ നമുക്കൊരു പുതിയ ആരംഭം തരുവാൻ ദൈവം വിശ്വസ്തനാണ്. നമുക്ക് മാത്രമല്ല നമ്മുടെ തലമുറയ്ക്കും ഈ അനുഗ്രഹം ലഭിക്കും.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ദൈവ വിളിയും നമ്മെക്കുറിച്ചുള്ള ദൈവ പദ്ധതിയും രുചിച്ചറിയുക. സാക്ഷ്യമുള്ള ഒരു ജീവിതം നയിക്കുകയും രക്ഷിക്കുന്ന ദൈവത്തെക്കുറിച്ച മറ്റുള്ളവരോട് പറയുകയും ചെയ്യുക. വരുവാൻ പോകുന്ന പ്രത്യാശയേക്കുറിച്ചോർത്ത്. നമ്മുടെ ജീവിതം മുന്നോട്ട് നയിക്കുക. ദൈവത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പാത്രമായി നാം ശോഭിക്കുക. ക്രിസ്തു മാത്രം തലയായിരിക്കുന്ന സഭയിൽ ഐക്യത്തിനായി ഉത്സാഹിക്കുക. ദൈവ വചനം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
More
ഈ പദ്ധതി നൽകിയതിന് സി ജെബരാജിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://jebaraj1.blogspot.com/ |