രൂപാന്തരത്തിനായി രൂപാന്തരപ്പെടുകഉദാഹരണം
ആത്മ നിറവിൽ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുക
“നിങ്ങൾക്ക് യേശുക്രിസ്തുവിൽ നൽകപ്പെട്ട ദൈവകൃപ നിമിത്തം ഞാൻ എന്റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരിക്കുന്നതു പോലെ അവനിൽ നിങ്ങൾ സകലത്തിലും വിശേഷാൽ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീർന്നു” (1 കൊരിന്തിര് 1 :1 -6).
താൻ വ്യക്തിപരമായി ദൈവത്തെ അറിഞ്ഞിടത്തു വച്ച് പൗലോസിന്റെ പരിവർത്തനം അവസാനിച്ചില്ല. മറിച്ച് മറ്റനേകം പേരുടെ ആത്മിക വളർച്ചക്കും പോഷണത്തിനും താൻ കാരണമായിത്തീരുന്നു എന്നു ഈ വാക്യങ്ങളിൽ കാണാം. ദൈവം തന്റെ അനുഗ്രഹം പൗലോസിന്റെ മേൽ ചൊരിഞ്ഞതിനാലാണ് പൗലോസ് ദൈവത്തോട് കടപ്പെട്ടിരിക്കുന്നത്. അവനിലൂടെ നാം ക്രിസ്തുവിന്റെ രക്ഷയുടെ സന്ദേശമറിഞ്ഞു. ആ രക്ഷാ സന്ദേശം നമ്മിൽ പരിവർത്തനം സൃഷ്ടിക്കുന്നു. നമ്മുടെ ആന്തരിന്ത്രിയങ്ങളെ പ്രചോദിപ്പിക്കുന്നു. നമ്മുടെ ഹൃദയത്തെ ശക്തിപ്പെടുത്തുന്നു. അതുപോലെ ഈ സന്ദേശത്തിന്റെ വാഹകനല്ല സന്ദേശമാണ് പ്രധാനമെന്ന് പൗലോസ് പറയുന്നു. ക്രിസ്തുവിന്റെ സന്ദേശത്തിൽ ഇപ്പോഴത്തെയും വരുവാനുള്ള ലോകത്തെയും വെളിപ്പെടുത്തുന്നു. ഈ സന്ദേശം ഒരു തത്വചിന്തയല്ല. മനുഷ്യന്റെ ആദിമുതൽ അവസാനം വരെയുള്ള ആധാരമായി അല്ലെങ്കിൽ ഭ്രമണ കേന്ദ്രമായി ഇതിനെ കാണണം. '
വിശ്വാസത്തിന്റെ വിത്ത് വിതയ്ക്കുക, ബാക്കി ദൈവത്തിങ്കൽ ഭരമേല്പിക്കുക
എന്നാൽ പ്രാകൃത മനുഷ്യൻ ദൈവത്തിന്റെ ഉപദേശം കൈകൊള്ളുന്നില്ല. അതവനു ഭോഷത്വമാകുന്നു (1 കൊരിന്തിര് 2 :14 ).
സുവിശേഷം നാം സ്വീകരിക്കുമ്പോൾ അതിൽനിന്നും ഉളവാകുന്ന ഫലവും വിവിധ താരമായ പ്രതികരണങ്ങളും ദൈവത്തിന്റെ ശക്തിയാലാണ് ഉണ്ടാകുന്നതെന്ന് നാം മനസിലാക്കണം. ക്രൂശിന്റെ വചനം നശിച്ചു പോകുന്നവർക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്നവരായ നമുക്കോ ദൈവ ശക്തിയുമാകുന്നു. ആയതിനാൽ നാം സുവിശേഷത്തെ പ്രസംഗിക്കുകയും അതിൽ നിന്നും ഫലമുളവാകുന്നതിനായി ദൈവത്തിങ്കലേക്കു വിട്ടുകൊടുക്കുകയും ചെയ്യുക. ദൈവം തന്നാൽ തിരഞ്ഞെടുക്കപ്പെട്ടവർക്കു തന്റെ പദ്ധതികൾ വെളിപ്പെടുത്തി കൊടുക്കുന്നു.
വിശുദ്ധജീവിതം നയിക്കുക
നമ്മിൽ പരിവർത്തിക്കുന്ന ദൈവാത്മാവിനാൽ നമുക്ക് ദൈവീക പദ്ധതികളെ മനസിലാക്കാം. ദൈവവചനവും പരിശുദ്ധാത്മാവും ദൈവീക സത്യത്തെ നമുക്ക് വെളിപ്പെടുത്തി തരുന്നു. പരിശുദ്ധാത്മ നിറവില്ലാത്ത ഒരാൾക്ക് യേശുക്രിസ്തുവിനെ കർത്താവായ അവകാശപ്പെടാനാവില്ല. ഇപ്രകാരമുള്ള തിരിച്ചറിവുണ്ടാകുന്നതിനുള്ള കൃപാവരം ദൈവത്തിങ്കൽ നിന്നാണ് വരുന്നത്. അത് നമ്മുടെ മനസ്സിനെയും ചിന്തകളെയും ദൈവത്തിന്റെ മനസ്സിനോട് അനുരൂപമാക്കുന്നു.
ഈ പദ്ധതിയെക്കുറിച്ച്
ദൈവ വിളിയും നമ്മെക്കുറിച്ചുള്ള ദൈവ പദ്ധതിയും രുചിച്ചറിയുക. സാക്ഷ്യമുള്ള ഒരു ജീവിതം നയിക്കുകയും രക്ഷിക്കുന്ന ദൈവത്തെക്കുറിച്ച മറ്റുള്ളവരോട് പറയുകയും ചെയ്യുക. വരുവാൻ പോകുന്ന പ്രത്യാശയേക്കുറിച്ചോർത്ത്. നമ്മുടെ ജീവിതം മുന്നോട്ട് നയിക്കുക. ദൈവത്തിനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട പാത്രമായി നാം ശോഭിക്കുക. ക്രിസ്തു മാത്രം തലയായിരിക്കുന്ന സഭയിൽ ഐക്യത്തിനായി ഉത്സാഹിക്കുക. ദൈവ വചനം പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുക.
More
ഈ പദ്ധതി നൽകിയതിന് സി ജെബരാജിന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://jebaraj1.blogspot.com/ |