ഉത്തമഗീതം 2:3-4
ഉത്തമഗീതം 2:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു. അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
ഉത്തമഗീതം 2:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യുവാക്കൾക്കിടയിൽ എന്റെ പ്രിയൻ കാട്ടുമരങ്ങൾക്കിടയിലെ മാതളനാരകം ആകുന്നു. അതിന്റെ തണലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു. അതിന്റെ പഴം എനിക്കു മധുരക്കനിയായി. പ്രിയൻ എന്നെ വിരുന്നുശാലയിൽ കൊണ്ടുവന്നു; എനിക്കു മീതെ, പ്രിയന്റെ പ്രേമപതാക പാറി
ഉത്തമഗീതം 2:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു. അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
ഉത്തമഗീതം 2:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു. അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.
ഉത്തമഗീതം 2:3-4 സമകാലിക മലയാളവിവർത്തനം (MCV)
വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ് യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ. അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു. അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു, എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.